നിസ്സാൻ നാലാമത് "ഹാപി വിത്ത് നിസ്സാൻ" സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു
നിസ്സാൻ ഇന്ത്യ രാജ്യത്തൊട്ടാകെയുള്ള തങ്ങളുടെ വാഹനങ്ങൾക്കായ് സൗജന്യ ചെക്ക് അപ്പ് ക്യാംപ് സംഘടിപ്പിക്കുന്നു. 2015 നവംബർ 19 മുതൽ 28 വരെ രാജ്യത്തൊട്ടാകെ120 സിറ്റികളിലായി 140 ലൊക്കേഷനുകളിൽ നടത്തുന്ന “ഹാപി വിത്ത് നിസ്സാൻ” സർവീസ് ക്യാംപ് വിസ്തരിച്ചുള്ള 60 പോയിന്റ് ചെക്ക് അപ്പാണ് നൽകുന്നത്. ഇതിനു പുറമെ സൗജന്യമായി വാഹനം കഴുകി നൽകുന്നതുമായിരിക്കും, കൂടാതെ നിസ്സാൻ ആസ്സസ്സറീസുകളിലും പണിക്കൂലിയിലും ഡിസ്കൗണ്ടും ലഭ്യമാകും. 20 % ഡിസ്കൗന്റായിരിക്ക്കും മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽ ലഭ്യമാകുക.
നിസ്സാൻ മോട്ടോർ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർ അരുൺ മൽഹോത്ര പറഞ്ഞു “ ഞങ്ങളുടെ ഉയർന്നു വരുന്ന എസ് എസ് ഐ സ്കോറുകളിൽ ഞങ്ങൾ അത്യധികം സന്തുഷ്ടമാണ് അതിനാൽ ഞങ്ങളുടെ ഉപഭോഗ്‌താക്കൾക്ക് വാഹനം സ്വന്തമാക്കിയതിന് ശേഷം പോലും പകരം വയ്‌ക്കാൻ കഴിയാത്ത സർവീസ് നൽകുവാൻ ശ്രമിച്ചു കോണ്ടിരിക്കുകയാണ് ഞങ്ങൾ. ഉപ ഭോഗ്‌താക്കളുമായി കൂടുതൽ അടുക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം ”ഹാപ്പി വിത്ത് നിസ്സാൻ“ ക്യാംപിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. കസ്റ്റമേഴ്സുമായി കൂടുതൽ അടുക്കുക പിന്നെ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നിവയാണ് ഈ ക്യാംപിന്റെ പ്രധാന ലക്ഷ്യം.”
മൂവി ടിക്കറ്റ്, റെസ്റ്റോറന്റ് കൂപ്പണുകൾ, സൗജന്യ കാർ വാഷിങ്ങ് എന്നിവയ്‌ക്ക് പുറമെ കാർ കെയർ ഉൽപ്പന്നങ്ങൾ, നിസ്സാൻ ആസ്സറീസ് എന്നിവ സ്വന്തമാക്കാനുള്ള അവസരം കൂടി പ്രഖ്യാപിച്ചതോടെ ഈ 10 ദിവസ ക്യാംപ് കൂടുതൽ ആവേശകരമാവുന്നു.