• English
    • Login / Register

    നിസ്സാൻ ജി ടി ആർ ഗാലറി : എല്ലാവർക്കും വേണ്ടി ഒരു ഗോഡ്‌സില്ല!

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    21 Views
    • ഒരു അഭിപ്രായം എഴുതുക

    ഇന്ത്യൻ ഓട്ടോ എക്‌സ്പോ 2016 ൽ നിസ്സാൻ രണ്ട് വാഹനങ്ങളാണ്‌ പ്രദർശിപ്പിച്ചത്. ഒന്ന്‌ ഹൈബ്രിഡ് ക്രോസ്സ് ഓവർ എക്‌സ് ട്രെയിൽ ആയിരുന്നെങ്കിൽ രണ്ടാമത്തേത് ഗോഡ്സില്ല എന്ന പേരിൽ അറിയപ്പെടുന്ന സൂപ്പർ കാർ ജി ടി ആർ ആണ്‌. ഈ ഓൾ വീൽ ഡ്രൈവ് സൂപ്പർ കാർ മൊത്തത്തിൽ ഒരു വേറിട്ട കാഴ്‌ച തന്നെയാണ്‌. എന്നിരുന്നാലും എന്റെ കാഴ്ചപ്പാടിൽ ചതുരത്തിലുള്ള പുതിയ രൂപം കാഴ്‌ചയിൽ അത്ര എയറോഡൈനാമിക് ആയി തോന്നുന്നില്ല. വാഹനത്തിന്റെ മികച്ച നിയന്ത്രണം, മികച വെയ്റ്റ് ഡിസ്‌ട്രിബ്യൂഷൻ, ഡ്രൈവിങ്ങ് എയറോഡൈനാമിക്കുകൾ എന്നിവയ്‌ക്കാണ്‌ ലോകം മുഴുവൻ അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. വാഹനത്തിന്റെ ഏണ്ണമറ്റ നിരൂപണങ്ങളും ട്രാക്ക് ടെസ്റ്റുകളും നിങ്ങൾക്ക് കാണുവാൻ കഴിയും, ഈ ജി ടി ആറിന്റെ കഴിവുകൾ അതിൽനിന്ന് മനസ്സിലാക്കാവുന്നതാണ്‌. അവസാനം വാഹനം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുവാനും നിസ്സാൻ തീരുമാനമെടുത്തിരിക്കുകയാണ്‌, എന്നാൽ വാഹനം ഇന്ത്യയിൽ കമ്മീഷൻ ചെയ്യാൻ മൂന്ന്  നാലു മാസം കൂടി വാഹന പ്രേമികൾ കാത്തിരിക്കണം. 

    മോട്ടോറിനെക്കുറിച്ച് പറയുകയാണെങ്കിൽ, 3.6 ലിറ്ററിന്റെ വി 6 മോട്ടോർ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ അത്ര പോരാന്ന് തോന്നുമെങ്കിലും ഇത് വേഗത കുറഞ്ഞതാണെന്ന് തെറ്റിദ്ധരിക്കരുത് ഇത് ട്രാക്ക് ടൈമിന്റെയും, ആക്കത്തിന്റെയും, എക്സ്പറ്റേഷണൽ കോർണറിങ്ങ് കഴിവിന്റെയും കാര്യത്തിൽ ഒരുപാട് സൂപ്പർ  കാറുകളെ പരാജയപ്പെടുത്തുന്നു. അളവുകൾ? 4 സെക്കന്റുകൾക്കുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്ററിലേയ്ക്കെത്തുന്നു അതുപോലെ മണിക്കൂറിൽ 300 കിലോമീറ്റർ ടോപ് സ്പീഡിലേയ്ക്കെത്താനും കഴിയും.

    ഉൾഭാഗത്ത്, ജി ടി ആർ കുറച്ച് പഴയ ഒരു സ്കൂൾ പോലെയാണ്‌, എന്നിരിന്നാലും ഇതിൻ ഉചിതമായ ഒരു ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിന്റെ എല്ലാ സൗകര്യങ്ങളുമുണ്ട് ഇത് കോർണറിങ്ങ് ആക്സിലറേഷൻ, ജി-ഫോഴ്സ് വിവരങ്ങൾ, പെർഫോമൻസ് ഔട്ട്പുട്ട് തുടങ്ങിയ  എല്ലാ പ്രധാന വിവരങ്ങളും കാണിക്കുന്നു. ഇതിന്റെ മൊത്തത്തിലുള്ള ലേയൗട്ട് പോർഷെ 911 പോലുള്ള ഏറ്റവും പുതിയ കാറുകളെ പോലെ തോന്നിയ്ക്കും. 

    ഈ ജാപ്പനീസ് സൂപ്പർ കാറിന്റെ വിശദമായ ചിത്രങ്ങളുടെ ഗാലറി കാണുക!

    was this article helpful ?

    Write your Comment on Nissan ജി.ടി.ആർ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കോപ്പ കാർസ്

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience