• English
    • Login / Register

    2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ എൻ 2025 വിഷൻ ഗ്രാൻ ടുറിസ്മോ കൺസെപ്റ്റ്‌ പ്രദർശിപ്പിക്കും

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    • 15 Views
    • ഒരു അഭിപ്രായം എഴുതുക

    Hyundai N2025

    നടക്കാൻ പോകുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഹുണ്ടായി എസ് 2025 വിഷൻ ഗ്രാൻ ടുറിസ്മോ പ്രദർശിപ്പിക്കും. കൊറിയൻ വാഹനനിർമ്മാതാക്കളുടെ ‘എൻ’ സബ് പെർഫോമൻസ് ബ്രാൻഡിന്റെ പ്രചാരണം ലക്ഷ്യം വച്ചാണ് ഈ ആശയം വെളിപ്പെടുത്തുന്നത് അതുപോലെ ഇത് തികച്ചും നന്നായിതന്നെ നടപ്പിലാകുകയും ചെയ്യും. ഒരു സ്പോർട്ട്സ് കാർ അല്ലെങ്കിൽ ഇതേ ആശയമുള്ള കാർ സവിശേഷമായ സൗന്ദര്യമൊന്നുമില്ലെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ ആകർഷിക്കുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. എൻ2025 കാര്യത്തിൽ അങ്ങനെയല്ലാ എല്ലാ ആശയങ്ങളെയും അടിച്ചു തകർത്ത് മുന്നേറുകയാണിത്. ഇതാവാം ഹുണ്ടായി തങ്ങളുടെ ‘എൻ’ ബ്രാൻഡിനൊപ്പം എന്താവും കൊണ്ടുവരിക എന്ന് ആസൂത്രണം ചെയ്യുന്നതെന്നതിന്റെ സൂചന, ഈ ബ്രാൻഡിനെക്കുറിച്ചുള്ള സൂചന കാഴ്ച്ചയിൽ പ്രതീക്ഷയുണർത്തുന്നതാണ്.

     N2025 Vision Gran Turismo concept

    ഈ ആശയം അടുത്ത തലമുറയിലെ ഹൈ-പെൻഫോമൻസ് വാഹങ്ങൾ എങ്ങനെയായിരിക്കുമെന്നും, ലുക്ക് എങ്ങനെയായിരിക്കുമെന്നു ഉൾക്കാഴ്ച്ച നല്കുന്നുണ്ട്, എഫ്1 കാറിന്റെയും സ്പേസ്ഷിപ്പിന്റെയും ഒരു സങ്കരമായിരിക്കുമിത്. സ്പേസ്-ഏജ് ടെക്നോളജിയെക്കുറിച്ച് പറയുകയാണെങ്കിൽ, 2013 ൽ ഹുണ്ടായി നിർമ്മിച്ച ലോകത്തെ ആദ്യത്തെ വൻതോതിൽ നിർമ്മിച്ച ഹൈഡ്രജൻ ഇന്ധന സെല്ലുമായി യോജിപ്പിച്ചാണ് എൻ2025 ആശയത്തിന്റെ പവർട്രെയിൻ വരുക. പ്രകൃതി സൗഹാർദ്ദപരമായ പവർപ്ലാന്റ് സിസ്റ്റം മൊത്തത്തിലുള്ള പവർ ഔട്ട്പുട്ടിൽ 884 പി എസാണ് ഉല്പാദിപ്പിക്കുക, 680 പി എസ് ഹാർനെസ് ചെയ്യുന്നത് ഡ്യൂവൽ ഇന്ധന സെല്ലുകളുടെ ശേഖരത്തിൽനിന്നാവും, അതേ സമയം ബാക്കിയുള്ള 204 പി എസ് നല്കുക സൂപ്പർ കപ്പാസിറ്റർ സിസ്റ്റമാകും. നവീകരണത്തിലെ മറ്റൊരു പുരോഗതിയെന്നത് അത്യാധുനിക ഹൈപ്പർകാറുകളുടെ നാലു വീലുകളിലും പ്രകൃത്യാതന്നെയുള്ള ഇലക്ട്രിക് മോട്ടോറുകളുടെ സംയോജനമാണ്. ഇതും കാറുകളെ പരാമബധി ഓടുന്നതിന്‌ സഹായിക്കുന്നു. ഓട്ടോ എക്സ്പോയിലെ ഏറ്റവും വലിയ പവലിയൻ ഹുണ്ടായിയുടെ ആയിരിക്കുമെന്നാണ് കരുതുന്നത്, ഷോയിലെ ഏറ്റവും വലിയ ഹൈലെറ്റ് എന്നത് ഈ ആശയവുമായിരിക്കുമെന്ന് കരുതുന്നു.

    Hyundai N2025

    was this article helpful ?

    Write your അഭിപ്രായം

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience