MG Windsor EVയുടെ ബുക്കിംഗ് ലോഞ്ചിന് മുന്നോടിയായി ഡീലർഷിപ്പുകളിൽ ആരംഭിച്ചിരിക്കുന്നു!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 75 Views
- ഒരു അഭിപ്രായം എഴുതുക
വരാനിരിക്കുന്ന MG വിൻഡ്‌സർ EV ടാറ്റ നെക്‌സോൺ EV, മഹീന്ദ്ര XUV 400 EV എന്നിവയോട് ഇത് കിടപിടിക്കുന്നു.
-
വൂളിംഗ് ക്‌ളൗഡ് EV-യുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് MG വിൻഡ്സർ EV.
-
സ്ഥിരീകരിച്ച ഫീച്ചറുകളിൽ പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജർ, 135 ഡിഗ്രി വരെ ചാരിയിരിക്കാൻ കഴിയുന്ന റിയർ സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
-
വാഹനത്തിന് 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീനും 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ലഭിക്കും.
-
അന്തർദ്ദേശീയമായി, 136 PS , 200 Nm ശേഷി ഉത്പാദിപ്പിക്കുന്ന ഒരൊറ്റ മോട്ടോറുമായി ജോടിയാക്കിയ 50.6 kWh ബാറ്ററി പായ്ക് സാഹിതമാണ് ഇത് വരുന്നത്.
-
പ്രാരംഭ വില ഏകദേശം 20 ലക്ഷം രൂപയായിരിക്കും (എക്സ്-ഷോറൂം).
തിരഞ്ഞെടുക്കപ്പെട്ട MG ഡീലർഷിപ്പുകൾ ഇന്ത്യൻ വിപണിയിലെ വാഹന നിർമ്മാതാക്കളുടെ മൂന്നാമത്തെ EVയായ വരാനിരിക്കുന്ന MG വിൻഡ്‌സർ EVയുടെ അനൗദ്യോഗിക ബുക്കിംഗുകൾ ഇപ്പോൾ സ്വീകരിച്ചുതുടങ്ങി. ഇലക്ട്രിക് ക്രോസ്ഓവർ സെപ്തംബർ 11 ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചതിനാൽ MG യുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ ഇതിന്റെ ടീസർ എത്തിയിരിക്കുന്നു. അന്താരാഷ്‌ട്ര വിപണികളിൽ ലഭ്യമായ വുളിംഗ് ക്ലൗഡ് EVയുടെ റീബാഡ് ചെയ്‌ത പതിപ്പാണ് വിൻഡ്‌സർ EV. വിൻഡ്‌സർ EVയെക്കുറിച്ച് ഇതുവരെ നമുക്കറിയാവുന്ന കാര്യങ്ങൾ പരിശോധിക്കാം.
പ്രതീക്ഷിക്കുന്ന സവിശേഷതകളും സുരക്ഷയും
സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ പനോരമിക് ഗ്ലാസ് റൂഫ്, 135-ഡിഗ്രി ചാരിയിരിക്കുന്ന പിൻ സീറ്റുകൾ, കണക്റ്റുചെയ്‌ത കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉൾപ്പെടെ നിരവധി പ്രധാന ഹൈലൈറ്റുകൾ MG യുടെ ടീസറുകളിൽ കാണാവുന്നതാണ് . 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, റിയർ വെൻ്റുകളോട് കൂടിയ ഓട്ടോ AC, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, പവേർഡ് ടെയിൽഗേറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ.
സുരക്ഷാ നിരയിൽ, ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് എന്ന നിലയിൽ), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഒരു 360-ഡിഗ്രി ക്യാമറ, കൂടാതെ വിപുലമായ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതും പരിശോധിക്കൂ: MG വിൻഡ്‌സർ EV ടെസ്റ്റിംഗിനിടയിൽ കണ്ടെത്തി, ഒരു വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം കാണപ്പെടുന്നു
പവർട്രെയ്ൻ
ഇന്തോനേഷ്യയിൽ, MG വിൻഡ്സർ EV-ക്ക് 50.6 kWh ബാറ്ററി ലഭിക്കുന്നു, 136 PS ,200 Nm ശേഷി ഉത്പാദിപ്പിക്കുന്ന ഒരു ഇ-മോട്ടോറുമായി ജോടിയാക്കുന്നു. ഇന്തോനേഷ്യൻ വിപണിയിലെ ക്ലൗഡ് EV 460 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
മറ്റ് അന്താരാഷ്ട്ര വിപണികൾക്കും 37.9 kWh ബാറ്ററി പാക്കിൻ്റെ ഓപ്ഷൻ ലഭിക്കും, ഇത് 360 കിലോമീറ്റർ ക്ലെയിം ചെയ്യാവുന്ന റേഞ്ച് നൽകുന്നു. ഇന്ത്യയിൽ ഏത് പതിപ്പാണ് MG നൽകുകയെന്ന് കാത്തിരുന്നു കാണുക തന്നെ വേണം.
വിലയും എതിരാളികളും
MG വിൻഡ്സർ EV യുടെ വില 20 ലക്ഷം രൂപയിൽ നിന്ന് (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് MG ZS EV-ക്ക് താങ്ങാനാവുന്ന ഒരു ബദലായി മാറുന്നു. ടാറ്റ നെക്‌സോൺ EV, മഹിന്ദ്ര XUV400 EV എന്നിവയ്‌ക്കെതിരെയും ടാറ്റ കർവ്വിന്റെ ചില വകഭേദങ്ങൾക്കെതിരെയും ഇത് മത്സരിച്ചേക്കാം.
ഏറ്റവും പുതിയ എല്ലാ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കുമായി കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ
0 out of 0 found this helpful