Login or Register വേണ്ടി
Login

MG മോട്ടോർ ഇന്ത്യ 5 വർഷത്തെ ഒരു റോഡ്‌മാപ്പ് ആസൂത്രണം ചെയ്യുന്നു, EV-കൾ ആയിരിക്കും പ്രധാന ഫോക്കസ്

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങൾക്കായി 5,000 കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് കാർ നിർമാതാക്കൾ പങ്കുവെച്ചു

  • മൊത്തത്തിലുള്ള വാർഷിക ഉൽപ്പാദന ശേഷി നിലവിലുള്ള 1.2 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്തുന്നതിനായി ഗുജറാത്തിൽ മറ്റൊരു നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ MG ഒരുങ്ങുന്നു.

  • EV പാർട്സിന്റെ പ്രാദേശിക നിർമാണം ശക്തിപ്പെടുത്തുന്നതിലും ഗുജറാത്തിലും ബാറ്ററി അസംബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

  • 4-5 പുതിയ കാറുകൾ ലോഞ്ച് ചെയ്യാൻ പ്ലാൻ ചെയ്യുന്നു, അവയിൽ ഭൂരിഭാഗവും EV-കളായിരിക്കും.

  • 2028-ഓടെ മൊത്തം കാർ വിൽപ്പനയുടെ 65 മുതൽ 75 ശതമാനം വരെ EV ലൈനപ്പിൽ നിന്ന് നേടാനാണ് ലക്ഷ്യം.

MG മോട്ടോർ ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത ദൃഢീകരിക്കുകയും പുതുതായി പ്രഖ്യാപിച്ച 5 വർഷത്തെ റോഡ്‌മാപ്പിൽ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു. ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കുക, പുതിയ കാറുകൾ അവതരിപ്പിക്കുക, പുതിയ സാങ്കേതികവിദ്യ പ്രാദേശികവൽക്കരിക്കുക, പുതിയ നിക്ഷേപങ്ങൾ നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ വിശദാംശങ്ങളും നമുക്ക് നോക്കാം:

പ്രാദേശികവൽക്കരണവും ഉൽപ്പാദനവും വർദ്ധിപ്പിക്കൽ

പ്രതിവർഷം നിലവിലുള്ള 1.2 ലക്ഷം കാറുകളിൽ നിന്ന് 3 ലക്ഷം കാറുകൾ ആയി സംയോജിത ഉൽപ്പാദന ഔട്ട്പുട്ട് വർദ്ധിപ്പിക്കുന്നതിനായി ഗുജറാത്തിൽ രണ്ടാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ MG പ്ലാൻ ചെയ്യുന്നു.

EV ഘടകങ്ങളുടെ പ്രാദേശിക നിർമാണം ശക്തിപ്പെടുത്താനും ഗുജറാത്തിൽ ബാറ്ററി അസംബ്ലി യൂണിറ്റ് സ്ഥാപിക്കാനും കാർ നിർമാതാക്കൾ പ്ലാൻ ചെയ്യുന്നു. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ, സെൽ നിർമാണം, JV-കൾ അല്ലെങ്കിൽ മൂന്നാം കക്ഷി നിർമാണം എന്നിവയിലൂടെ പ്രാദേശികവൽക്കരണം വർദ്ധിപ്പിക്കുക തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിലും ഇത് നിക്ഷേപം നടത്തും.

അടുത്ത രണ്ടോ നാലോ വർഷത്തിനുള്ളിൽ ഇന്ത്യക്കാരുടെ ഭൂരിഭാഗം ഓഹരി പങ്കാളിത്തവും നേർപ്പിക്കാനും ഇതിന് പ്ലാൻ ഉണ്ട്.

ഇതും വായിക്കുക:: 2023 ഏപ്രിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാർ ബ്രാൻഡുകൾ ഇവയാണ്

പുതിയ കാറുകളും വിൽപ്പന പ്രതീക്ഷയും

പ്രസ്തുത കാലയളവിൽ നമ്മുടെ വിപണിയിൽ നാലോ അഞ്ചോ പുതിയ കാറുകൾ ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നതായി MG വെളിപ്പെടുത്തി, അവയിൽ ഭൂരിഭാഗവും EV-കളായിരിക്കും. നമ്മുടെ വിപണിയിൽ 2028-ഓടെ മൊത്തം വിൽപ്പനയുടെ 65 മുതൽ 75 ശതമാനം വരെ EV-കൾ ആകാൻ ആഗ്രഹിക്കുന്നുവെന്നും കാർ നിർമാതാക്കൾ പറയുന്നു.

നിക്ഷേപ തുകയും വർക്ക്‌ഫോഴ്സും

മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, അടുത്ത അഞ്ച് വർഷം ഇന്ത്യൻ ബിസിനസ് പ്രവർത്തനങ്ങളിൽ 5,000 കോടി രൂപയിലധികം രൂപ നിക്ഷേപിക്കാൻ കാർ നിർമാതാക്കൾ തീരുമാനിച്ചു. ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ മറ്റൊരു വശം വലിയ വർക്ക്‌ഫോഴ്സ് ഉണ്ടാവുക എന്നതായിരുന്നു, കാർ നിർമാതാക്കളുടെ അഭിപ്രായത്തിൽ, 2028-ഓടെ 20,000 ആകും.

ഇതും വായിക്കുക:: 2023 ഏപ്രിലിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച 15 കാറുകൾ ഇവയാണ്

MG-യുടെ ഇന്ത്യൻ ഇന്നിംഗ്‌സ് ഇതുവരെ

തങ്ങളുടെ മിഡ്‌സൈസ് SUV-യായ ഹെക്ടറിലൂടെ 2019-ലാണ് കാർനിർമാതാക്കൾ ഇന്ത്യയിൽ പ്രവേശിക്കുന്നത്. ഏകദേശം 4 വർഷത്തെ പ്രവർത്തന സമയത്തിനിടയിൽ, MG മോട്ടോർ നമ്മുടെ വിപണിയിൽ ഒരു ഫുൾ-സൈസ് SUV-യും രണ്ട് EV-കളും ഉൾപ്പെടെ നിരവധി കാറുകൾ അവതരിപ്പിച്ചു, അതിലൊന്ന് പുതുതായി ലോഞ്ച് ചെയ്ത കോമറ്റ് EV-യാണ്, ഇത് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറാണ്. 2023 ഏപ്രിലിൽ, ഹോണ്ടക്ക് ശേഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എട്ടാമത്തെ കാർ ബ്രാൻഡായിരുന്നു ഇത്.

ഇതും വായിക്കുക:: 2023 MG ഹെക്ടർ ഫസ്റ്റ് ഡ്രൈവ്: ADAS-ഉം ചേർത്തിട്ടുള്ള ഫീച്ചറുകളും പ്രീമിയം എന്നത് സാധൂകരിക്കുന്നുണ്ടോ?

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ