• English
  • Login / Register

കോമറ്റ് EV യുടെ മുഴുവൻ വില പട്ടികയും MG വെളിപ്പെടുത്തി

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

നഗരത്തില്‍ ഓടിക്കുന്നതിനായി നിർമ്മിച്ച കോമറ്റ് EV നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമാണ്.

MG Comet EV

  • കോമറ്റ് EV-യുടെ വില 7.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത് (പ്രാരംഭവില, എക്സ്-ഷോറൂം)

  • മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്: പേസ്, പ്ലേ, പ്ലഷ്.

  • 230 കിലോമീറ്റർ വരെ റേഞ്ച് അവകാശപ്പെടുന്ന 17.3kWh ബാറ്ററി പായ്ക്കില്‍ ലഭ്യമാകുന്നു.

  • മെയ് 15 മുതൽ ബുക്കിംഗ് ആരംഭിക്കും, ഡെലിവറികൾ മെയ് 22 മുതൽ ആരംഭിക്കുന്നതാണ്.

MG കോമറ്റ് EV, ഒറ്റ ആവശ്യത്തിനായി - സിറ്റി ഡ്രൈവിംഗ് - നിർമ്മിച്ച ഒരു ഇലക്ട്രിക് കാർ - ഒരൊറ്റ വേരിയന്റുമായി കഴിഞ്ഞ മാസം ഇന്ത്യൻ കാർ വിപണിയിൽ പ്രവേശിച്ചു, അതിന്റെ വില രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമാക്കി അതിനെ മാറ്റി. എന്നിരുന്നാലും, മികച്ച സജ്ജീകരണങ്ങളുള്ള മറ്റ് രണ്ട് വേരിയന്റുകളുടെ വിലകളും കാർ നിർമ്മാതാവ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വേരിയന്റുകളുടെ വില എങ്ങനെയെന്ന് നമുക്ക് നോക്കാം:

വിലകൾ

MG Comet EV Front

വേരിയന്റ്

വില

പേസ്

7.98 ലക്ഷം രൂപ


പ്ലേ

9.28 ലക്ഷം രൂപ

പ്ലഷ്

9.98 ലക്ഷം രൂപ

* എല്ലാം ഡൽഹി എക്സ്-ഷോറൂം പ്രാരംഭ വിലയാണ്

ആദ്യ 5,000 ബുക്കിംഗുകൾ ഈ പ്രാരംഭ വിലകളില്‍ ലഭ്യമാകുമെന്ന് MG അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിക്കുന്നത് മെയ് 15 മുതൽ ആണെങ്കിലും, പ്രീ-രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്, മെയ് 22 മുതൽ ഡെലിവറികൾ ആരംഭിക്കുകയും ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും ചെയ്യും.

പവർട്രെയിൻ

MG Comet EV

The Comet comes with a 17.3kWh battery pack paired with an electric motor that churns out 42PS and 110Nm. Unlike its rivals, the ultra-compact EV comes with a rear-wheel-drive system and offers a range of 230 km.
42PS-ഉം 110Nm-ഉം ഉൽപാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 17.3kWh ബാറ്ററി പായ്ക്കിലാണ് കോമറ്റ് അവതരിപ്പിക്കുന്നത്. അൾട്രാ-കോംപാക്റ്റ് EV അതിന്റെ എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ഒരു റിയർ-വീൽ-ഡ്രൈവ് സിസ്റ്റവുമായാണ് വരുന്നത് കൂടാതെ 230 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഫീച്ചറുകളും സുരക്ഷയും

MG Comet EV Cabinവളരെ ചെറിയ കാറാണെങ്കിലും, ഫീച്ചറുകളുടെ കാര്യത്തിൽ,  വിട്ടുവീഴ്ചകളൊന്നും വരുത്തിയിട്ടില്ല. ഡ്യുവൽ ഇന്റഗ്രേറ്റഡ് 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, മാനുവൽ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD സഹിതമുള്ള ABS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ ഇതില്‍ ലഭ്യമാണ്.

ഇതും വായിക്കുക: നിങ്ങളുടെ അഭിരുചിക്കനുസരിച്ച് MG കോമറ്റ് EV എങ്ങനെ ഇഷ്‌ടാനുസൃതമാക്കാമെന്നത് ഇതാ

പുറകിലെ പാർക്കിംഗ് ക്യാമറയും ഡിജിറ്റൽ കീയും പോലുള്ള സവിശേഷതകൾ ടോപ്പ്-ഫിക്കേഷന്‍   വേരിയന്റിലേക്ക് മാത്രമായി  പരിമിതപ്പെടുത്തും.
എതിരാളികൾ

MG Comet EV8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെ വിലയുള്ള (പ്രാരംഭവില, എക്‌സ്‌ഷോറൂം) ടാറ്റ ടിയാഗോ EV , 11.50 ലക്ഷം മുതൽ 12.76 ലക്ഷം രൂപ വരെ വിലയുള്ള (പ്രാരംഭവില, എക്‌സ്‌ഷോറൂം)   സിട്രോൺ eC3 എന്നിവയുമായി നേർക്കുനേർ മത്സരിക്കുവാനാണ്  4-സീറ്റർ 2-ഡോർ EV വിപണിയിൽ പ്രവേശിച്ചിരിക്കുന്നത്.

ഇവിടെ കൂടുതൽ വായിക്കുക: കോമറ്റ് EV ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on M ജി comet ev

Read Full News

explore കൂടുതൽ on എംജി comet ഇ.വി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
×
We need your നഗരം to customize your experience