• English
  • Login / Register

ബ്ലാക്ക് സ്റ്റോം എഡിഷനിൽ MG ഗ്ലോസ്റ്റർ ഓൾ-ബ്ലാക്ക് ആകുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

ഓൾ-ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയറിനു പുറമെ, ഈ സ്പെഷ്യൽ എഡിഷനിൽ വ്യത്യസ്തമായ ക്യാബിൻ തീമും ലഭിക്കും

MG Gloster Black Storm

MG ഗ്ലോസ്റ്ററിൽ പുതിയ സ്പെഷ്യൽ എഡിഷൻ ഉടൻ ലഭിക്കും. ഒരു പുതിയ ടീസറിൽ, കാർ നിർമാതാക്കൾ SUV-യുടെ സ്പെഷ്യൽ “ബ്ലാക്ക്‌സ്റ്റോം” എഡിഷന്റെ ഒരു കാഴ്ച നൽകി. രൂപം നോക്കുമ്പോൾ, ഗ്ലോസ്റ്ററിന്റെ ഈ സ്പെഷ്യൽ എഡിഷനിൽ എക്സ്റ്റീരിയറിൽ ബ്ലാക്ക്‌സ്റ്റോം ബാഡ്‌ജിംഗ് ഉള്ള ഒരു ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ ആയിരിക്കും.

എന്താണ് പ്രതീക്ഷിക്കേണ്ടത്

MG Gloster Black Storm

MG ഇതിനകംതന്നെ ഗ്ലോസ്റ്ററിൽ ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ ഷേഡ് ഓഫർ ചെയ്യുന്നു. അതിനാൽ ഈ സ്പെഷ്യൽ എഡിഷനിലൂടെ, എല്ലാ ക്രോം ബിറ്റുകളും കറുപ്പാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, കൂടാതെ ഇതിൽ ഓൾ-ബ്ലാക്ക് അലോയ് വീലുകളും ലഭിച്ചേക്കാം. അതിന്റെ ക്യാബിന്റെ ടീസർ ഇല്ലെങ്കിലും, അതിന്റെ അപ്‌ഹോൾസ്റ്ററിയിലും അതേ ബ്ലാക്ക് ട്രീറ്റ്‌മെന്റ് നമുക്ക് പ്രതീക്ഷിക്കാം.
ഫീച്ചറുകൾ

MG Gloster Cabin

ബ്ലാക്ക് സ്റ്റോം എഡിഷനെക്കുറിച്ച് ടീസർ കാര്യമായൊന്നും നൽകിയില്ല, എന്നാൽ SUV-യുടെ സ്റ്റാൻഡേർഡ് പതിപ്പ് ഇതിനകം നന്നായി സജ്ജീകരിച്ചിരിക്കുന്നതിനാൽ ഇതിൽ ഒരു ഫീച്ചറും ചേർക്കാൻ സാധ്യതയില്ല. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പമുള്ള 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-പെയ്ൻ പനോരമിക് സൺറൂഫ്, 12 രൂപത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ സഹിതമാണ് ഇത് വരുന്നത്.

ഇതും വായിക്കുക: MG മോട്ടോർ ഇന്ത്യ 5 വർഷത്തെ ഒരു റോഡ്‌മാപ്പ് ആസൂത്രണം ചെയ്യുന്നു, EV-കൾ ആയിരിക്കും പ്രധാന ഫോക്കസ്

സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, EBD ഉള്ള ABS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP),  കൂടാതെ ലെയ്ൻ ചേഞ്ച് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഫീച്ചറുകൾ എന്നിവ സഹിതമാണ് ഇത് വരുന്നത്.
പവർട്രെയിൻ

MG Gloster Engine

2-ലിറ്റർ ഡീസൽ എഞ്ചിൻ (161PS, 374Nm) റിയർ-വീൽ-ഡ്രൈവ് സജ്ജീകരണം സഹിതമുള്ളതും 2-ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ (216PS, 479Nm) ഫോർ വീൽ ഡ്രൈവ്ട്രെയിൻ സഹിതവും ലഭിക്കുന്ന സ്റ്റാൻഡേർഡ് പതിപ്പിന്റെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ബ്ലാക്ക് സ്റ്റോമിൽ ലഭിച്ചേക്കും. രണ്ട് എഞ്ചിനുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വരുന്നു.

വിലയും എതിരാളികളും

MG Gloster

ഗ്ലോസ്റ്ററിന് 38.08 ലക്ഷം രൂപ മുതൽ 42.38 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) വില നൽകിയിട്ടുള്ളത്, ബ്ലാക്ക് സ്‌ട്രോം എഡിഷന് സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ വിലവർദ്ധനവ് ഉണ്ടായിരിക്കും. ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്ക് , ജീപ്പ് മെറിഡിയൻ എന്നിവയാണ് ഗ്ലോസ്റ്ററിന്റെ എതിരാളികൾ.

ഇവിടെ കൂടുതൽ വായിക്കുക: MG ഗ്ലോസ്റ്റർ ഡീസൽ

was this article helpful ?

Write your Comment on M g gloster

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ punch 2025
    ടാടാ punch 2025
    Rs.6 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience