കോമറ്റ് EV എന്ന പുനർനാമകരണത്തോടെ ഇന്ത്യയിൽ എയർ EV നൽകാനൊരുങ്ങി MG
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ കോമറ്റ് ‘സ്‌മാർട്ട്’ EV രണ്ട് ഡോറുകൾ ഉള്ള അൾട്രാ കോംപാക്‌റ്റ് ഓഫറിംഗ് ആണ്, എന്നാൽ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
-
1934-ലെ ഒരു ബ്രിട്ടീഷ് വിമാനത്തിന്റെ പേരാണ് കോമറ്റ് EV-ക്ക് നൽകിയിരിക്കുന്നത്.
-
എയർ EV പോലുള്ള ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകൾ ഇത് നൽകിയേക്കും.
-
വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
-
MG ഇതിന് 9 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലയിട്ടേക്കാം.
MG മോട്ടോർസ് ഇന്ത്യയിലേക്ക് പുതിയ എൻട്രി ലെവൽ EV എത്തിക്കുമെന്ന് കുറച്ചു മുമ്പ് പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോൾ, ഉൽപ്പന്നത്തിന്റെ അനാച്ഛാദനത്തിന് മുമ്പുതന്നെ അതിന്റെ പേര് കോമറ്റ് EV ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. MG 'സ്‌മാർട്ട്' EV എന്ന് വിശേഷിപ്പിച്ച ഇലക്ട്രിക് കാർ യഥാർത്ഥത്തിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാൻ കരുതിയിരുന്ന എയർ EV-യുടെ പേരുമാറ്റിയ പതിപ്പാണ്. ഇലക്‌ട്രിക് കാറിന്റെ ഇന്ത്യ-സ്പെക് മോണിക്കർ പ്രചോദനം ഉൾക്കൊണ്ടത് 1934-ലെ ഇതേ പേരിലുള്ള ബ്രിട്ടീഷ് വിമാനത്തിൽ നിന്നാണ്.
ബാറ്ററി പാക്കും റേഞ്ചും
കോമറ്റ് EV MG എയർ EV-യുടെ പേരുമാറ്റിയ പതിപ്പായി കാണുന്നതിനാൽ, ഇതിന്റെ സവിശേഷതകളും സമാനമായിരിക്കാം. അന്താരാഷ്ട്രതലത്തിൽ, എയർ EV-യിൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് നൽകുന്നത്: 17.3kWh, 26.7kWh എന്നിവയാണത്, രണ്ടിലും ഒരു റിയർ-വീൽ-ഡ്രൈവ് സജ്ജീകരണത്തിൽ 40PS ഇലക്ട്രിക് മോട്ടോർ കൂടെ നൽകിയിരിക്കുന്നു. ചെറിയ ബാറ്ററി പാക്കിന് 200km റേഞ്ച് ആണുള്ളത്, വലുതിൽ 300km അവകാശപ്പെടുന്നു.
ഫീച്ചറുകളും സുരക്ഷയും
എയർ EV ഉൾപ്പെടെയുള്ള MG-യുടെ മറ്റ് ലൈനപ്പുകളെ പോലെ, കോമറ്റ് EV-യും സാങ്കേതികത നിറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയൊരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർസ് ഡിസ്‌പ്ലേ, കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയവ ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി, കോമറ്റ് EV ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർവ്യൂ ക്യാമറ എന്നിവ ഓഫർ ചെയ്യും.
ഇതും കാണുക: MG എയർ EV 15 ചിത്രങ്ങളിലായി വിശദമായി കാണിച്ചിരിക്കുന്നു
വിലയും എതിരാളികളും
ഈ വർഷാവസാനം 9 ലക്ഷം രൂപയെന്ന (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്ന പ്രാരംഭ വിലയിൽ കോമറ്റ് EV എത്തും. അത്തരത്തിലുള്ള ഒരു പ്രൈസ് ടാഗിലൂടെ, രാജ്യത്തെ തന്നെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നായി ഇത് മാറും. കോമറ്റ് EV എതിരാളിയാകുന്നത് ടാറ്റ ടിയാഗോ EV, സിട്രോൺ eC3 എന്നിവക്കായിരിക്കും.