ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ മാരുതി സുസൂക്കി വിറ്റാര ബ്രസ പ്രദർശിപ്പിച്ചേക്കാം
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 11 Views
- ഒരു അഭിപ്രായം എഴുതുക
വരാൻ പോകുന്ന 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ മാരുതിയുടെ ഈയിടെ പുറത്തിറക്കിയ കോംപാക്ട് എസ് യു വി പ്രദർശിപ്പിച്ചേക്കാം. മാരുതി സുസൂക്കി വിറ്റാര ബ്രസ അനേകം സന്ദർഭങ്ങളിൽ ഇന്ത്യൻ തെരുവുകളിൽ ചുറ്റുന്നിനിടയിൽ ചോർന്നിരുന്നു. ഈ പലതവണയുള്ള റോഡ് ടെസ്റ്റുകൾ ബ്രസായിൽ മാരുതിയുടെ ഒരുപാട് പ്രൊഡക്ഷൻ സ്പെസിഫിക്കേഷനുകൾ ഉണ്ടെന്ന് പുറത്താക്കിയിരുന്നു, ഇത് കോംപാക്ട് എസ് യു വി ഐ എ ഇ 2016 ൽ പ്രകടമാകുമെന്ന സാധ്യത കുറച്ചുകൂടി വാഗദാനപരമായി ബലപ്പെടുത്തുന്നു. ഇന്ത്യൻ ഓട്ടോ എക്സ്പോ ഫെബ്രുവരി 2016, 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ചാണ് നടത്തുന്നത്.
മാരുതി ഈയിടെ വരാൻ പോകുന്ന കോംപാക്ട് എസ് യു വിയുടെ ഔദ്യോഗിക സ്കെച്ച് പുറത്തിറക്കിയിരുന്നു അതുപോലെ ബ്രസായുടെ ഫീച്ചേഴ്സായ ഒഴുക്കമുള്ള റൂഫ് ലൈൻ, ഉയരുന്ന ബെൽറ്റ്ലൈൻ, അപ്റൈറ്റ് ഹുഡ്, ഉരുണ്ട് ചതുരത്തലുള്ള വീൽ ആർക്കുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ചെറിയ ഓവർഹാങ്ങ്സ്, കോണിച്ചിരിക്കുന്ന ടെയിലാംമ്പുകൾ, ബൈ സ്നോൺ പ്രൊജക്ടേഴ്സ് എന്നിവയും ഔദ്യോഗികമായി മാറി. അതുപോലെ മുൻഭാഗത്ത് ക്രോംഗാർനിഷുമായി യോജിപ്പിച്ചിട്ടുണ്ട് ഇത് കാഴ്ച്ചയിൽ എസ് ക്രോസ് ക്രോസോവറിന്റെ സ്മരണയുണർത്തുന്നുണ്ട്.
ബ്രസ്സായുടെ സൗന്ദര്യത്തെപ്പറ്റിയുള്ള തന്റെ ചിന്തങ്ങൾ പങ്കുവയ്ക്കവെ കാറിന്റെ ഡിസൈനർ ഇങ്ങനെ പറയുകയുണ്ടായി “ ചതുര വീൽ ആർക്കുകളും, ചെറിയ ഓവർ ഹാങ്ങുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, അപ്റൈറ്റ് ഹുഡ് എന്നിവയുടെ തുല്യാനുപാതത്തിലുള്ള പിൻതുണ വാഹനത്തിന് ആത്മവിശ്വാസത്തിന്റെ ഒരു നിലപാട് നല്കുന്നുണ്ട്. പുറകിലേയ്ക്ക് ചെറിയ ചരിവോട് കൂടിയ റൂഫ് ലൈനും, റോക്കർ ലൈനുകളും, ഉയർന്ന ബെല്റ്റും വാഹനത്തിന് ഒരു ഡൈനാമിക്ക് ഭാവം നല്കുന്നുണ്ട്.” “ ബോഡിയുടെ ഉപരിതലം സ്വഭാവികവും അതുപോലെ ഒരു മറവും ഹൈലൈറ്റും നല്കുന്ന ശരിയായ ഇന്റർ പ്ലേ ക്രിയേറ്റ് ചെയ്യുന്ന രീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നതെന്നും. വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ കഴിയുന്ന, ഗ്രീൻഹൗസിന് ചുറ്റുമായുള്ള ഒഴുക്കുള്ള റൂഫ് നാടകീയമായ ഒരു കാഴ്ച്ചയും ഇതിന് നല്കുന്നുണ്ടെന്നും, ഇതുമൂലം ആൾക്കൂട്ടത്തിനിടയിലും ബ്രസയെ വ്യത്യസ്തനാക്കുന്നുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ബോണറ്റിനുള്ളിൽ മാരുതിയുടെ 1.2 ലിറ്റർ, 1.4 ലിറ്റർ പെട്രോൾ യൂണിറ്റുകളാണ് ബ്രസായിലും പ്രതീക്ഷിക്കുന്നത്. മാരുതിയുടെ സമയം ടെസ്റ്റ് ചെയ്യുകയാണെങ്കിൽ ഫിയറ്റ്- സോഴ്സിഡായ 1.4 ലിറ്റർ ഡീസൽ മില്ലിന്റെ ഇത് ഡീസലിന്റെ ഏറ്റെടുത്തേക്കാം. ക്യാബിന്റെ ഉള്ളിൽ നമ്മൾ പ്രതീക്ഷിക്കുന്ന ആഡംബരങ്ങൾ ആപ്പിളിന്റെ കാർ പ്ലേയും, മാരുതിയുടെ 7-ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവുമൊക്കെയാണ്. ഇത് മാരുതിയുടെ ഡീലർഷിപ്പിനായി ലൈനപ്പിൽ നില്ക്കുന്ന പ്രീമിയം നെക്സായിൽ കൂട്ടിച്ചേർത്തേക്കാം. അതുപോലെ ഫോർഡിന്റെ എക്കോ സ്പോർട്ട്, മഹീന്ദ്ര റ്റി യി വി 300 എന്നിവയോടൊപ്പം മറ്റ് എതിരാളികളെയു നേരിടും.