Login or Register വേണ്ടി
Login

ക്വിഡിന്‌ മാരുതി സുസുകി ഒരു എതിരാളിയെ ഉടൻ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു

published on ഫെബ്രുവരി 11, 2016 07:21 pm by manish

വർഷങ്ങളായി മാരുതി സുസുക്കിയുടെ ഓൾട്ടൊ 800 ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള വാഹനമായിരുന്നു. എന്നാൽ ഈ വാഹനത്തിന്റെ വിൽപ്പന റെനൊ ക്വിഡിന്റെ വരവോടെ കുറഞ്ഞതിൽ അത്ഭുതമൊന്നും ഇല്ല. സെഗ്‌മെന്റിൽ ആദ്യമായി ഒട്ടനവധി സവിശേഷകളുമായെത്തിയ ഫ്രെഞ്ച് നിർമ്മാതാക്കളുടെ വാഹനം എൻട്രി ലെവൽ ഹാച്ച് ബാക്ക് നോക്കുന്ന ഉപഭോഗ്‌താക്കളുടെ മികച്ച പ്രതികരണം പിടിച്ചുപറ്റിയിരുന്നു. മാരുതിയുടെ വിൽപ്പനയുടെ 35 ശതമാനവും എൻട്രി ലെവൽ സെഗ്‌മെന്റിലാണെന്ന്‌ കണക്കിലെടുക്കുകയാണെങ്കിൽ ക്വിഡ് ഉയർത്തിയ ഭീഷണി എത്ര വലുതാണെന്ന് മനസ്സിലാകും. അതോടെ വിപണി വീണ്ടും പിടിച്ചടക്കുവാന മാരുതി പുതിയ വഴികൾ തേടി തുടങ്ങി. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം മാരുതി ക്വിഡിനെ തകർക്കാൻ പോന്ന ഒരു എൻട്രി ലെവൽ എ സെഗ്‌മെന്റ് ഹാച്ച്ബാക്ക് നിർമ്മിക്കുവാനുള്ള ഒരുക്കത്തിലാണ്‌. ഇന്ത്യൻ വിപണിയിൽ ക്വിഡുമായി ഈ വാഹനം ഏറ്റുമുട്ടും.

ഫൈനാഷ്യൽ എക്‌പ്രെസ്സുമായുള്ള ഒരു അഭിമുഖത്തിൽ സംസാരിക്കവെ മാരുതി സുസുകി ഇന്ത്യ മാനേജിങ്ങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിഷി ആയുകവ പറഞ്ഞു “ നിലവിലെ വിപണിയും വാഹങ്ങളും കണക്കിലെടുത്ത് ഒരു പുതിയ ഉൽപ്പന്നം ഞങ്ങൾ വികസിപ്പിക്കുകയാണ്‌. ഒരു പുതിയ ഉൽപ്പന്നം നിർമ്മിക്കുവാൻ പദ്ധതിയുണ്ടെങ്കിലും എതു മോഡലിലുള്ള വാഹനം വേണമെന്ന് തീരുമാനിക്കുവാൻ നിലവിലെ വിപണിയെപ്പറ്റി വീണ്ടും മനസ്സിലാക്കണം. ” “ മിനി സെഗ്‌മെന്റിലെ ഉൽപ്പന്നങ്ങൾ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്‌ അതിൽ ഞങ്ങൾ ഇനിയും ശ്രദ്ധ തുടരും. ഞങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിലനിർത്തിയേ മതിയാകു” എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ഇതിനോടകം തന്നെ 25000 യൂണിറ്റ് വിറ്റു കഴിഞ്ഞ റെനൊ ക്വിഡിന്റെ ബുക്കിങ്ങ് 85000 കടന്നു. ഓൾട്ടൊയും വാഗണറും അടക്കമുള്ള ഈ സെഗ്‌മെന്റിലെ മാരുതിയുടെ വാഹനത്തിന്റെ വിൽപ്പനയിലുള്ള 4.3 ശതമാനം ഇടിവിന്‌ ഇതൊരു കാരണമായേക്കാം. ആറ്റിത്തിടെ നടന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച റെനോ ക്വിഡ് 1.0 ലിറ്റർ എ എം ടി വേരിയന്റ് വീണ്ടും ഭീഷണി ഉയർത്തിയേക്കാം.

m
പ്രസിദ്ധീകരിച്ചത്

manish

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ