ബലീനൊ 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് മാരുതി സുസുകി ടെസ്റ്റ് ചെയ്ത് തുടങ്ങി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി:
അന്താരാഷ്ട്ര തലത്തിൽ ലഭ്യമായിരുന്നെങ്കിലും ബലീനൊയൂടെ ലോഞ്ചിന്റെ സമയത്ത് മാരുതി സുസുകി 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് വാഗ്‌ദാനം ചെയ്തിരുന്നില്ല. എന്നാൽ വാഹൻ ഈ ട്രബൊ ചാർജഡ് പെട്രോൾ എഞ്ചിനുമായി അവ്സാനം എത്തുകയാണ്, ദക്ഷിണേന്ത്യയിൽ എവിടെയൊ വച്ച് മൂടിക്കെട്ടിയ നിലയിൽ ഇന്ത്യയിൽ ബലീനൊയ്‌ക്കില്ലത്ത കറുത്ത നിറത്തിലുള്ള വാഹനം ടെസ്റ്റ് ചെയ്യുന്നതാണ് ചോർന്നത്. ഇന്ത്യയിൽ പെർഫോമൻസ് ഹാച്ച്ബാക്ക് സെഗ്‌മെന്റിലുണ്ടായേക്കാവുന്ന കടുത്ത മത്സരം കണക്കിലെടുത്ത് വാഹനം അടുത്ത വർഷം എപ്പോഴെങ്കിലും ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ മാത്രം നിർമ്മാണ സൗകര്യമുള്ള ബലീനോയുടെ പുതിയ 1.0 ലിറ്റർ ബൂസ്റ്റർ ജെ എഞ്ചിൻ കയറ്റുമതി ഉദ്ധേശിച്ചായിരിക്കാം ഇപ്പോൾ ഉൽപ്പാതിപ്പിക്കുന്നത്. എന്നാൽ ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്പോയിൽ ബലീനോയുടെ ഈ കരുത്തേറിയ ബലീനൊ അരങ്ങേറാനും സാധ്യതയുണ്ട്.
ഈ 998 സി സി 3 - സിലിണ്ടർ മോട്ടോറിന് ഡയറക്‌ട് ഇഞ്ച്ക്‌ഷനും ടർബൊ ചാർജിങ്ങും സവിശേഷതയാണ്, 170 എൻ പരമാവധി ടോർക്കും 110 പി എസ് പരമാവധി പവറും ഈ എഞ്ചിൻ പുറന്തള്ളും. പോളോ ജി ടി യുമായി സമാനമാണ് ഈ എഞ്ചിന്റെ കരുത്ത്, എന്നാൽ പോളോയ്‌ക്ക് വിപരീതമായി ബലീനൊ എത്തുന്നത് 5 - സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനുമായാണ്. പോരാത്തതിന് ഈ ബൂസ്റ്റർ ജെറ്റ് വേർഷന് 16 - ഇഞ്ച് റേഡിയൽസാണ്` ലഭിച്ചിരിക്കുന്നത്. എങ്കിലും നിലവിലെ അലോയ്‌കളേക്കാൾ മികച്ച അലോയ്‌കളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.
0 out of 0 found this helpful