Login or Register വേണ്ടി
Login

71 ആമത് റിപ്പബ്ലിക് ഡേ പ്രമാണിച്ച് മാരുതി സുസുകി സർവീസ് ക്യാമ്പ് ഒരുക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

മാരുതി കാറിന്റെ സർവീസ് അല്ലെങ്കിൽ റിപ്പയർ ചെയ്യാൻ നല്ല സമയം നോക്കിയിരിക്കുകയാണോ? നിങ്ങൾക്കായി ഇതാ വരുന്നു,മാരുതി ഒരുക്കുന്ന പ്രത്യേക സർവീസ് ക്യാമ്പ്.

രാജ്യത്തെ പ്രധാന കാർ നിർമാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രത്യേക സർവീസ് ക്യാമ്പ് ഒരുക്കുന്നു. ജനുവരി 15 മുതൽ 31 വരെയാണ് ക്യാമ്പ്. ഇന്ത്യയുടെ 71 ആമത് റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചാണ് ഈ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിന്റെ ഭാഗമായി സർവീസ് ചാർജിൽ പ്രത്യേക ഇളവുകളും സ്പെയർ പാർട്ടുകളുടെ വിലയിൽ പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. മാരുതി കാറുകൾക്ക് പ്രത്യേക ഓഫറുകളോട് കൂടിയ എക്സ്റ്റെൻഡഡ്‌ വാറന്റിയും നൽകും.Maruti Suzuki Offering Special Benefits On Extended Warranties, Service For A Limited Time

രാജ്യത്താകമാനം ഉള്ള 3800 മാരുതി ടച്ച് പോയിന്റ് സർവീസ് സെന്ററുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. കൂടുതൽ വിശദമായി അറിയാൻ താഴെ തന്നിട്ടുളള പ്രസ് റിലീസ് വായിക്കാം.

ഇതും വായിക്കൂ: 2018 ഡിസംബറിൽ വിറ്റ ടോപ് 10 കാറുകൾ

പ്രസ് റിലീസ്

ന്യൂഡൽഹി, ജനുവരി 14 ,2020: ഇന്ത്യയുടെ 71 ആമത് റിപ്പബ്ലിക്ക് ഡേ പ്രമാണിച്ച് മാരുതി സുസുകി, ദേശവ്യാപകമായി ‘റിപ്പബ്ലിക് ഡേ സർവീസ് ക്യാമ്പ്' സംഘടിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകണമെന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ക്യാമ്പ് നടത്തുന്നത്.17 ദിവസം നീണ്ട് നിൽക്കുന്ന ഈ ക്യാമ്പ് 2020,ജനുവരി15 മുതൽ 31 വരെയാണ് തീരുമാനിച്ചിരിക്കുന്നത്.Maruti Suzuki Offering Special Benefits On Extended Warranties, Service For A Limited Time

ക്യാമ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി കൊണ്ട് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ സർവീസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. പാർത്തോ ബാനർജി പറഞ്ഞത് ഇതാണ്; ”ഉപഭോക്താക്കളുടെ നിരന്തരം മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് അവരുടെ കാർ ഉപയോഗിക്കുന്ന അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. ആ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഈ ‘റിപ്പബ്ലിക് ഡേ സർവീസ് ക്യാമ്പ്'. 3,800 സർവീസ് ടച്ച്പോയിന്റുകളിലൂടെ എല്ലാ ദിവസവും 45,000 കാറുകളാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ ക്യാമ്പിലൂടെ പണിക്കൂലിയിൽ കിഴിവും, സ്പെയർ പാർട്സുകളിൽ ഡിസ്‌കൗണ്ടും മികച്ച എക്സ്റ്റെൻഡ് വാറന്റി ഓഫറുകളും കമ്പനി നൽകുന്നു. എല്ലാ തവണത്തേയും പോലെ വിദഗ്ദ്ധ പരിശീലനം ലഭിച്ച മാരുതി ടെക്‌നീഷ്യന്മാർ ഓരോ കാറിനും പ്രത്യേക ശ്രദ്ധയോട് കൂടിയ സേവനം നൽകും.”

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.42 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.84 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ