മാരുതി സുസുകി വിറ്റാറ ബ്രെസ്സ വീണ്ടും ടീസ് ചെയ്‌തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
വരുന്ന ഓട്ടോ എക്‌പോയിൽ പുറത്തിറക്കാനിരിക്കുന്ന മാരുതിയുടെ ആദ്യത്തെ കോംപാക്‌ട് എസ് യു വി വീണ്ടും ടീസ് ചെയ്‌തു. ഫോർഡ് ഇക്കോ എപോർട്ടും പിന്നെ അടുത്തിടെയിറങ്ങിയ ടി യി വി 300 അടങ്ങിയ സെഗ്‌മെന്റിലേക്കിറങ്ങുന്ന ഏറെ പ്രതീക്ഷകളുള്ള വാഹനമാണിത്. ഫോർഡ് ഇക്കോസ്പോർട്ടിനേക്കാൾ മത്സരയോഗ്യമായ വിലയിലായിരിക്കും വിറ്റാറാ ബ്രെസ്സ എത്തുകയെന്ന് കരുതാം. ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ച് ആഴ്‌ചകൾക്കുള്ളിൽ തന്നെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 മാർച്ചിൽ വാഹനം ഷോറൂമിൽ എത്തുമെന്ന് കരുതാം.
ഇന്ത്യയിൽ തന്നെ ഡെസൈൻ ചെയ്‌ത് നിർമ്മിച്ച വാഹനമാണിതെന്ന് മാരുതി പറഞ്ഞു. പുതിയ വിറ്റാറയിൽ നിന്നും സ്വിഫ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്. മുൻഭാഗവും പിന്വശവും പുതിയ വിറ്റാറയെ ഓർമ്മിപ്പിക്കുന്ന തരത്തിലാണെങ്കിൽ മുകളിലെ ഒഴുക്കമുള്ള റൂഫ് സ്വിഫ്റ്റിനെ അനുസ്‌മരിപ്പിക്കും. ടീസ് ചെയ്‌ത ചിത്രങ്ങളിൽ നിന്ന് വ്യകത്മാകുന്നത് വിറ്റാറ ബ്രെസ്സയ്‌ക് മെലിഞ്ഞ ഒരു ഗ്രില്ലും പിന്നെ ചുട്ടും എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകളോട് കൂടിയ പ്രൊജക്‌റ്റർ ഹെഡ്‌ലാംപുകളും ഉണ്ടാവുമെന്നാണ്. 16 ഇഞ്ച് അലോയ് വീലുകളിൽ ഓറ്റുന്ന വാഹനത്തിന് സമചതുരത്തിലുള്ള വീൽ ആർക്കുകളും ഉണ്ടാകുമെന്ന് വാഹന നിർമ്മാതാക്കൾ പറഞ്ഞു.
നിലവിലെ വാഹന നിരയിൽ നിന്ന് കടമെടുക്കുന്നതായിരിക്കും എഞ്ചിനുകൾ. 1.2 ലിറ്റർ വി ടി വി ടി മോട്ടോറായിരിക്കും പെട്രോൾ വേർഷനിലുണ്ടാകുക എന്നാൽ ഡീസൽ വേർഷനിൽ എസ് എച് വി എസ്സോട് കൂടിയ 1.3 ലിറ്റർ ഡി ഡി ഐ എസ് 200 എഞ്ചിൻ (മൈൽഡ് ഹൈബ്രിഡ്) ഉപയോഗിക്കുവാനാണ് സാധ്യത. സുസുകിയുടെ മൈൽഡ് ഹൈബ്രിഡ് റ്റെക്‌നോളജി വാഹനം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്ധന ക്ഷമത ഡീസൽ വേർഷനിൽ പ്രതീക്ഷിക്കാം. സ്റ്റാൻഡേർഡ് 5 - സ്പീഡ് ട്രാൻസ്മിഷനോടൊപ്പം ബലീനോയിൽ നിന്ന് സി വി ടി യും പ്രതീക്ഷിക്കാം.