സ്വിസ്റ്റിന്റെയും എസ് - ക്രോസ്സിന്റെയും എ എം ടി വേർഷനിൽ കണ്ണും നട്ട് മരുതി സുസുകി
ജയ്പൂർ:
ഓട്ടോമറ്റിക് ട്രാൻസ്മിഷന്റെ വരവ് ഇന്ത്യൻ ഉപഭോഗ്‌താക്കൾക്ക് വളരെ സ്വീകാര്യമായെന്നു വേണം കരുതാൻ. മാരുതി സുസുകി ഇന്ത്യ തങ്ങളുടെ എല്ലാ സെഗ്‌മെന്റുകളിലും ഈ സംവിധാനം ഏർപ്പെടുത്തി ഒരു പടി മുന്നിൽ കയറാനുള്ള ആഗ്രഹം വെളിപ്പെടുത്തിക്കഴിഞ്ഞു. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ(എഞ്ചിനീയറിങ്ങ്) എക്‌സിക്യൂട്ടിവ് ഡയറക്‌ടർ സി വി രാമൻ പറഞ്ഞു ‘ടു പെഡൽ' ടെക്‌നോളജി നിലവിലെ തങ്ങളുടെ എല്ലാ വാഹനഗ്ങ്ങളിലും എത്തിക്കാനുള്ള ജോലി നടന്നു കൊണ്ടീരിക്കുകയാണ് അതോടെ ഉപഭോഗ്‌താക്കൾക്ക് അവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാകും. ഈ സംവിധാനം ഉപഭോഗ്‌താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുവാനാണ് കമ്പനിയുടെ ശ്രമം. നിലവിൽ എ എം ടി വേർഷനുകൾക്ക് മാനുവൽ വേർഷനുകളേക്കാൾ വില കൂടുതലാണ്.
നിലവിൽ ഓൾടൊ കെ 10, സെലേറിയൊ, റിറ്റ്‌സ്, സ്വിഫ്റ്റ് ഡിസയർ, വാഗൺ ആർ, ബലീനൊ, എർടിഗ, സിയസ് എന്നീ വാഹനഗ്ങ്ങളിലാണ് ഓട്ടോമറ്റിക് ഗീയർബോക്‌സ് ലഭ്യമാകുന്നത്. സ്വിഫ്റ്റിലും എസ് ക്രോസ്സിലും കൂടി ഇത് ലഭ്യമാക്കുവാനാണ് മാരുതി ശ്രമിക്കുന്നത്. നിലവിലെ 4 - സ്പീഡ് ഏ ടി ആയിരിക്കും സ്വിഫ്റ്റിൽ ഉപ്യോഗിക്കുക, യോറോപ്യൻ സ്പേസിഫിക്കേഷൻ മോഡലിൽ ഉപയോീക്കുന്ന അതേ സി വി ടി യൂണിറ്റ് തന്നെയായിരിക്കും എസ് ക്രോസ്സിലും ഉണ്ടാകുക. നിലവിൽ വളരെ വലിയ വിപണീ വിഹിതമുള്ള സ്വിഫ്റ്റിലാണ് ഏറ്റവും പ്രതീക്‌ഷ. മാഗ്‌നെറ്റൈ മെറെള്ളി ( മാരുതിയുടെ എ എം ടി സപ്ലയർ) മനേസറിൽ തുടങ്ങിയിരിക്കുന്ന നിർമ്മാണശാല കമ്പനിക്ക് ഈ അവസരത്തിൽ വളരെ സഹായഗരമായേക്കും. നിലവിൽ സമയ പരിധിയൊന്നും മാരുതി പുറത്തു വിട്ടിട്ടില്ല, എന്നിരുന്നാലും ക്ലച്ച് ലെസ് ഡ്രൈവിങ്ങിന്റെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ മാരുതി ഈ സംവിധാനം മാരുതി ഉടനെതന്നെ ലോഞ്ച് ചെയ്യനാണ് സാധ്യത.