മാരുതി സുസുകി സെലേറിയോയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോൾ എയർ ബാഗും എ ബി എസ്സും ലഭ്യമാക്കി

published on dec 01, 2015 04:51 pm by bala subramaniam വേണ്ടി

  • 12 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

ചെന്നൈ:

Maruti Suzuki CELERIO

ബേസി വേർഷനടക്കം സെലേറിയോയുടെ എല്ലാ വേരിയന്റുകളിലും ഡ്വൽ എയർ ബാഗുകളും എ ബി എസ്സും ഓപ്‌ഷണലായി ലഭ്യമാകുമെന്ന്‌ മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. 2014 ലാണ്‌ സെലേറിയൊ അവതരിപ്പിച്ചത്. ആദ്യമായി എ എം ടി സാങ്കേതികതയോറ്റെ എത്തിയ വാഹനം ടെക്‌നോളജിയെ ജനപ്രിയമാക്കുകയും ചെയ്‌തു, എതാണ്ട് 1.3 ലക്ഷം യൂണിറ്റുകളാണ്‌ വാഹനം ഇതുവരെ വിറ്റഴിച്ചത്. എയർ ബാഗുകളും എ ബി എസ്സും ഉള്ള സെലേറിയോ 4.16 ലക്ഷം ഡൽഹി എക്‌സ് ഷോറൂം വിലയ്ക്കാണ്‌ മാരുതി സുസുകി ലഭ്യമാക്കുന്നത്.

മാരുതി സുസുകി ഇന്ത്യയുടെ സേൽസ് & മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ശ്രി. ആർ എസ് കൽസി പറഞ്ഞു, “ എന്നും ഏറ്റവും മികച്ചത് വാഗ്‌ദാനം ചെയ്യാനാണ്‌ സെലേറിയയിലൂടെ ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ഡ്രവറിനും സഹയാത്രികനും എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റെം (എ ബി എ) എന്നിവ ബേസ് വേരിയന്റ് മുതൽ ലഭ്യമാക്കുന്നതിലൂടെ ഞങ്ങൾ സെലേറിയോയെ ഉപഭോഗ്‌താക്കൾക്ക് മുൻപിൽ കൂടുതൽ ആകർഷകമാക്കുകയാണ്‌. നിയമങ്ങൾ വരുന്നതിനും വളരെ മുൻപ് തന്നെ ഈ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുവാനായതിൽ ഞാൻ വളരെ സന്തുഷ്ടനാണ്‌.”

കോംപാക്‌ട് 800 സി സി ഡീസൽ എഞ്ചിനുള്ള മാരുതിയുടെ ആദ്യത്തെ വാഹനമാണ്‌ സെലേറിയൊ, അതോടെ സെഗ്‌മെന്റിൽ പെട്രോൾ- ഡീസൽ, സി എൻ ജി തടങ്ങിയ മൂന്ന്‌ ഇന്ധന ഓപ്‌ഷനുകളിൽ ലഭ്യമാകുന്ന ആദ്യത്തെ വാഹനമാണ്‌ സെലേറിയൊ. 500 ആർ പി എമ്മിൽ പരമാവധി ടൊർക്കായ 90 എൻ എമ്മും 6000 ആർ പി എമ്മിൽ 67 എച്ച് പി പവറും തരുന്ന 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ്‌ വാഹനത്തിനുള്ളത്. 800 സി സി ഡീസൽ എഞ്ചിൻ 3500 ആർ പി എമ്മിൽ 47 എച്ച് പി പവറും 2000 ആർ പി എമ്മിൽ 125 എൻ എം ടോർക്കും ഉൽപ്പാതിപ്പിക്കും. എ 5- സ്പീഡ് ട്രാൻസ്മിഷൻ മൂന്ന്‌ എഞ്ചിൻ ഓപ്‌ഷനുകളിലും ലഭ്യമാണ്‌. എന്നാൽ 4- സ്പീഡ് എ എം ടി പെട്രോൾ വേർഷനിൽ മാത്രമാകുക്ം ലഭ്യമാകുക.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി സെലെറോയോ 2017-2021

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഹാച്ച്ബാക്ക്

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
×
We need your നഗരം to customize your experience