മാരുതി സുസൂക്കി ബലീനോയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി

published on ഒക്ടോബർ 20, 2015 05:09 pm by sumit വേണ്ടി

  • 6 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂര്‍:

Maruti Baleno Spied

മാരുതി സുസൂക്കി ബലീനോയെ പൂനെയിലെ റോഡുകളില്‍ ഞങ്ങള്‍ കണ്ടെത്തി. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബലീനോ ഹാച്ച്ബാക്കിനെ പൂനെ റോഡില്‍ കണ്ടത് ഓട്ടൊമൊബൈല്‍ ലോകത്തെ അതിശയിപ്പിച്ചിരിക്കുകയാണ്. ബാഡ്ജുകള്‍ മറച്ച നിലയിലായിരുു വാഹനത്തെ റോഡില്‍ കണ്ടത്. ഓറഞ്ച് നിറത്തിലൂള്ള കാറിന് വീല്‍ ക്യാപ്പുകള്‍ ഇല്ലായിരുുന്നു; എാല്‍ പുറക് വശത്ത് പാര്‍ക്കിങ് സെന്‍സറുകള്‍ കാണുവാന്‍ കഴിഞ്ഞു.

Maruti Baleno Spied

ബുക്കിങ്ങുകള്‍ ഊര്‍ജ്ജിതമായി തുടരുന്ന ബലീനോ ഹാച്ച്ബാക്ക്, നെക്‌സാ ഡീലര്‍ഷിപ് വഴി വില്‍ക്കുന്നതാണ്. ഷോറൂമിലേക്ക് കൊണ്ട് പോകുന്നതിനിടയിലാകണം വാഹനം റോഡില്‍ കാണപ്പെട്ടത്. വാഹനത്തിന്റെ പെട്രോള്‍ വേരിയന്റ് ഓട്ടൊമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് എന്നീ രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാകും. എന്നാല്‍ ഡീസല്‍ വേരിയന്റ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് മാത്രമാകും ലഭ്യമാകുക. ആള്‍ ബ്ലാക്ക് തീമില്‍ സില്‍വര്‍ അസെന്റ്‌സും ക്രോം ഹൈലൈറ്റ്‌സോടും കൂടിയതാകും വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും. സിയാസിലും എസ് ക്രോസിലുമുള്ള അതേ 7 ഇഞ്ച് സ്മാര്‍'്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാകും ഈ ഹാച്ചിലുമുള്ളത്. നൂതനമായ ഡിസൈന്‍ ഫിലോസഫി ഉപയോഗിച്ചിട്ടുള്ളതാണ് ബലീനോയുടെ എക്സ്റ്റീരിയര്‍. 'വി' ആകൃതിയിലെ ഫ്രണ്ട് ഗ്രില്‍, പുത്തന്‍ സുസൂക്കി അലോയ്‌സ്, ചരിഞ്ഞ റൂഫ് ലെയ്ന്‍, പാര്‍ഷ്യല്‍ ഫ്‌ളോട്ടിങ് റൂഫ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പ്രധാന പ്രത്യേകതകള്‍.

Maruti Baleno Spied

സെപ്റ്റംബര്‍ 15ന് നട ഫ്രാങ്ക്ഫര്‍ട്ട്‌ ഐഎഎ യില്‍ ആദ്യ പ്രദര്‍ശനം നടത്തിയ വാഹനം, ഈ മാസം 26 ന് ലോഞ്ച് ചെയ്യുമന്നാണ് പ്രതീക്ഷിക്കുന്നത്. നെക്‌സാ വെബ്‌സൈറ്റില്‍ വാഹനത്തെ പ്രദര്‍ശിപ്പിച്ച സാഹചര്യത്തില്‍ ബലീനോയ്ക്ക് നിര്‍മ്മാതാക്കള്‍ പ്രത്യേകം പ്രാധാന്യം നല്‍കുുന്നു എന്നുവേണം കരുതാന്‍. പെട്രോള്‍ കാറുകള്‍ക്കിടയില്‍ നിലവിലുള്ള പന്തയത്തിന് വാഹനത്തിന്റെ വരവ് ആക്കം കൂട്ടുമെന്ന്‌ അനുമാനിക്കാം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി ബലീനോ 2015-2022

Read Full News
  • ട്രെൻഡിംഗ്
  • സമീപകാലത്തെ

trendingഹാച്ച്ബാക്ക്

  • ലേറ്റസ്റ്റ്
  • ഉപകമിങ്
  • പോപ്പുലർ
×
We need your നഗരം to customize your experience