മാരുതി സുസൂക്കി ബലീനോയുടെ വില നിര്‍ണ്ണയിക്കാം
<തിയ തി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 10 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
എസ് ക്രോസിന് ശേഷം മാരുതിയുടെ പ്രീമിയം നെക്‌സാ ഡീലര്‍ഷിപ് വഴി വില്‍ക്കുന്ന രണ്ടാമത്തെ വാഹനമാകും ബലീനോ ഹാച്ച്
ജയ്പുര്‍:
ഏറെ ജനപ്രീതിനേടിയ '1000 സിസി സെന്‍'നിനെയാണ് ഇന്‍ഡ്യയിലെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കായി വിശേഷിപ്പിക്കുത്. അതിനുശേഷം മാരുതി അവതരിപ്പിച്ച സ്വിഫ്റ്റ് ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുകയായിരുു. സ്വിഫ്റ്റിലൂടെ പ്രീമിയം ഹാച്ചുകളെയും ജനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയപ്പോഴാണ്, ഒട്ടനവധി ഫീച്ചറുകളും അല്‍പം വിലക്കൂടുതലുമായി ഹ്യൂണ്ടായി ഐ20 അവതരിച്ചത്. ഫസ്റ്റ് ജെന്‍ ഹാച്ചുകളുടെ ഗണത്തില്‍പ്പെടുത്താവു എലൈറ്റ് ഐ20, യൂറോപ്പിയന്‍ ലുക്കിലൂടെ ഏവരേയും അമ്പരിപ്പിക്കുകയായിരുന്നു.
സ്‌പെയ്‌സിലും ഫീച്ചറുകളിലും ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ10 നുമായാണ് സ്വിഫ്റ്റ് മത്സരിക്കുന്നത്. എന്നാല്‍, 10,000 യൂണിറ്റുകളില്‍ കൂടുതല്‍ എലൈറ്റ് ഐ 20യും ഗ്രാന്‍ഡ് ഐ10നും ഹ്യൂണ്ടായി ഇപ്പോള്‍ വില്‍ക്കുനുണ്ട്. ഈ സാഹചര്യത്തിലാണ്, ഹ്യൂണ്ടായിയുടെ പ്രധാന ഹാച്ചായ എലൈറ്റ് ഐ20 യോട് എതിരിടാന്‍, മാരുതി പുതിയ ബലീനോയ്ക്ക് രൂപം നല്‍കിയത്. പ്രൊഡക്ഷന്‍ നിര്‍ത്തിയ സെഡാന്റെ പേരില്‍ ഇറങ്ങുന്ന ഈ ഹാച്ച്, എലൈറ്റ് ഐ20യുടെ അതേ പാതയാണ് പിന്തുടരുന്നത്. സെക്കന്‍ഡ് ജനറേഷന്‍ ഐ20 അഥവാ എലൈറ്റ് ഐ20 ഇന്‍ഡ്യയിലാണ് ഹ്യൂണ്ടായി ആദ്യമായി ഇറക്കിയത്. കൊറിയന്‍ നിര്‍മ്മാതാക്കളുടെ അതേ മാതൃകയാണ് ബലീനോ ഹാച്ചിന്റെ കാര്യത്തില്‍ മാരുതിയും പിന്തുടരുത്. എന്‍ട്രി ലെവല്‍ കാറുകള്‍ ഏറെ ലാഭകരമാണെന്നിരിക്കെ, പ്രീമിയം ഹാച്ചിന് വിജയിക്കുവാന്‍ അതിന്റെ വില ഏറെ നിര്‍ണ്ണായകമാണ്. ഒരേ സെഗ്‌മെന്റില്‍ മല്‍സരിക്കുന്ന കാറുകള്‍ക്ക് ഫിച്ചറുകള്‍ ഏറെകുറേ സമമാണെുള്ളതും വിലയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ബലീനോ ഹാച്ചിന്റെ ഞങ്ങള്‍ പ്രതീക്ഷിക്കു വിലയും, മറ്റ് കാറുകളുമായുള്ള ഫീച്ചറുകളുടെ താരതമ്യവും താഴെ കൊടുക്കുന്നു.