• English
  • Login / Register

മാരുതി സുസുകി ബലീനൊ 4.99 ലക്ഷം രൂപയ്ക്ക്‌ ലോഞ്ച് ചെയ്തു

<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

  • 11 Views
  • 23 അഭിപ്രായങ്ങൾ
  • ഒരു അഭിപ്രായം എഴുതുക

മാരുതി സുസുകി അവരുടെ ഏറ്റവും പ്രതീക്ഷയുള്ള വാഹനമായ പ്രീമിയം ഹാച്ച്ബാക്‌ ബലീനൊ 4.99 ലക്ഷം രൂപയ്ക്ക്‌ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച്  ചെയ്തു.. എസ്‌ ക്രോസ്സിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ അവരുടെ നെക്‌സാ പ്രീമിയും ഡീലര്‍ഷിപ്പുകള്‍ വഴി മാത്രം പുറത്തിറക്കുന്ന വാഹനമായിരിക്കും ഇത്‌.

ഒരു പതിറ്റാണ്ട്‌ പഴക്കമുള്ള ഇടത്തരം വലിപ്പം സെഡാന്‍റ്റെ പേരിലിറങ്ങിയ ബലീനൊ ഹ്യൂണ്ടായ്‌ എലൈറ്റ്‌ ഐ20, ഫോക്‌സ്‌വാഗണ്‍ പോളൊ, ഹോണ്ട ജാസ്സ്‌ എന്നിവയ്‌ക്കൊപ്പമായിരിക്കും മത്സരിക്കുക. പ്രൊജക്‌ടറുകള്‍, ഡേ ടൈം റണ്ണിങ്ങ്‌ ലൈറ്റ്‌സ്‌, ക്ളൈമറ്റ്‌ കണ്ട്രോള്‍, കളര്‍ ടി എഫ്‌ ടി ഇന്‍ഫര്‍മേഷന്‍ സ്ക്രീന്‍. സാറ്റലൈറ്റ്‌ നാവിഗേഷനും റിയര്‍ പാര്‍കിങ്ങ്‌ ക്യാമറയും ചേര്‍ന്ന 7 ഇഞ്ച്‌ ടച്ച്‌ സ്ക്രീന്‍ പിന്നെ സെഗ്‌മെന്‍റ്റിലെ ആദ്യത്തെ ആപ്പിള്‍ കാര്‍ പ്ളേ തുടങ്ങി ഈ സെഗ്‌മെന്‍റ്റിലെ വാഹനങ്ങളില്‍ നിന്ന്‌ ഉപഭോഗ്‌താക്കള്‍ ആഗ്രഹിക്കുന്നതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ഇതിന്‍റ്റെ ടോപ്‌ സ്പെസിഫികേഷന്‍ മോഡലുകള്‍ എത്തുന്നത്‌.

സ്വിഫ്റ്റിന്‍റ്റെ വലിപ്പമായ 3,850 മി മി നീളത്തെക്കാളും 1,695 മി മി വീതിയെക്കാളും അല്‍പ്പം മെച്ചപ്പെടുത്തി 3,884 മി മി നീളത്തിലും 1,745 മി മി വീതിയിലും ആയിരിക്കും വാഹനം എത്തുക. എന്നാല്‍ എഞ്ചിൻ ഓപ്‌ഷനുകള്‍ സ്വിഫ്‌റ്റിനു സമാനമാണ്‌. 83 ബി എച്ച്‌ പി കരുത്തു നല്‍കുന്ന {൧.൨} ലിറ്റര്‍ കെ 12 മില്‍ എഞ്ചിനായിരിക്കും പെട്രോള്‍ വേരിയന്‍റ്റുകള്‍ക്ക്‌ ശക്തിനല്‍കുക. എന്നാല്‍ ഡീസല്‍ വേരിയന്‍റ്റുകളെത്തുന്നത്‌ പരീക്ഷിച്ചുറപ്പുവരുത്തിയ ഫിയറ്റിന്‍റ്റെ 74 ബി എച്ച്‌ പി കരുത്തു തരുന്ന ഡി ഡി ഐ എസ്‌ മോട്ടോറോടു കൂടിയായിരിക്കും. ഫൈവ്‌ സ്പീഡ്‌ ഗീയര്‍ ബോക്സുമായി സംയോജിപ്പിച്ചായിരിക്കും രണ്ടെഞ്ചിനുകളൂം എത്തുക, എന്നാല്‍ ബൊലീനൊയുടെ പെട്രോള്‍ പതിപ്പിനോടൊപ്പം സി വി ടി ട്രാന്‍സ്മിഷനോടുകൂടിയ ഒരു ഓട്ടോമാറ്റിക്‌ വേരിയന്‍റ്റ്‌ കൂടി ഉണ്ടാകും.

മാരുതി ബലീനൊയുടെ വില: 

പെട്രോള്‍

വില (എക്‌സ്‌ ഷോറൂം)

സിഗ്‌മ

4,99,000 രൂപ

ഡെല്‍റ്റ

5,71,000 രൂപ

സേറ്റ

6,31,000 രൂപ

ആല്‍ഫ

7,01,000 രൂപ

സി വി ടി

6,76,000 രൂപ

 

ഡീസല്‍

വില (എക്‌സ്‌ ഷോറൂം)

സിഗ്‌മ

6,16,000 രൂപ

ഡെല്‍റ്റ

6,81,000 രൂപ

സേറ്റ

7,41,000 രൂപ

സി വി ടി

8,11,000 രൂപ

മറ്റേതു മാരുതി സുസുകി വാഹനത്തെയും പോലെ ബലീനൊയും മികച്ച ഇന്ധനക്ഷമതയാണ്‌ വാഗ്ദാനം ചെയ്യുന്നത്‌. പെട്രോള്‍ മോഡല്‍ ലിറ്ററിന്‌ {21.40} കി മി അവകാശപ്പെടുമ്പോള്‍ ഈ സെഗ്മെന്‍റ്റിലെതന്നെ മികച്ച ഇന്ധനക്ഷമതയായ {27.39} കി മി പെ ലി ആണ്‌ ഡീസല്‍ വേരിയന്‍റ്റിന്‍റ്റെ വാഗ്ദാനം.

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your Comment on Maruti ബലീനോ 2015-2022

Read Full News

കാർ വാർത്തകൾ

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience