മാരുതി ബലീനോയുടെ ബുക്കിങ് ആരംഭിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- 9 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
ഒക്‌ടോബര്‍ 26ന് ലോഞ്ച് ചെയ്യുമെ് പ്രതീക്ഷിക്കു മാരുതി ബലീനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. കുറഞ്ഞത് 11,000 രൂപ നല്‍കി, ഇന്‍ഡ്യയിലെ എല്ലാ നെക്‌സാ ഡീലര്‍ഷിപ്പുകളില്‍നിും വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാവുതാണ്.
മുന്‍പേ കരുതിയതുപോലെ എസ്എച്‌വിഎസ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി, ലോഞ്ചിങ് വേളയില്‍ വാഹനത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. പകരം സ്വിഫ്റ്റിന്റെ 1.3 ലിറ്റര്‍ 75 പിഎസ് ഡീസല്‍ എന്‍ജിനാകും മാരുതി ഇതില്‍ ഉപയോഗിക്കുക. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി നല്‍കുന്നത്ര ഇന്ധനക്ഷമത വാഹനത്തിനുണ്ടാകില്ല എുവേണം ഇതില്‍ നി് അനുമാനിക്കാന്‍. വാഹനത്തിന്റെ പെട്രോള്‍ വേര്‍ഷനില്‍ സ്വിഫ്റ്റിന്റെ 84 പിഎസ് പവറുള്ള 1.2 ലിറ്റര്‍ മോട്ടോറാകും ഉപയോഗിക്കുക. രണ്ട് എന്‍ജിനുകളും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയാകും പുറത്ത് വരിക. പെട്രോള്‍ മോട്ടോറില്‍ സിവിടി ഓട്ടോമാറ്റിക് ഓപ്ഷനും ഉണ്ടാകും.
വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്റര്‍ ആണെുന്നും, ടോപ് എന്‍ഡ് ട്രിമ്മില്‍ 16 ഇഞ്ച് അലോയ് വീലുകളുണ്ടാകുമെും പറയപ്പെടുന്നു. നേരെത്തെ കരുതിയ 354 ലിറ്റര്‍ ബൂട്ട് സ്‌പേസ് എതിന് വിരുദ്ധമായി 339 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് ഇപ്പോള്‍ വാഹനത്തില്‍ പ്രതീക്ഷിക്കുന്നത്.
സുരക്ഷാകാര്യത്തില്‍, എസ്-ക്രോസിലേത് പോലെ വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവല്‍ എയര്‍ബാഗുകളും എബിഎസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുസൂക്കിയുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഈ പുതിയ ബലീനോ നിര്‍മ്മിച്ചിരിക്കുത്. സ്വിഫ്റ്റ്, ഡിസൈര്‍ തുടങ്ങിയ വാഹനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന പഴയ പ്ലാറ്റ്‌ഫോമിനേക്കാള്‍ 15% ഭാരം കുറവാണ് പുതിയ പ്ലാറ്റ്‌ഫോമിന്. മറ്റ് കാറുകളേക്കാള്‍ ഉറപ്പുള്ളതാണെും പറയപ്പെടു ബലീനോ, മികച്ച ഡ്രൈവിങ് അനുഭവും സമ്മാനിക്കുമെ്ന്ന് അനുമാനിക്കാം.
വാഹനത്തിന്റെ ഇന്റീരിയര്‍ ഏറെ സ്‌പേഷ്യസ് ആയിരിക്കും. ലെതര്‍ സീറ്റും മറ്റ് ഫീച്ചറുകളും ടോപ് എന്‍ഡ് വേര്‍ഷനായ ആല്‍ഫാ വേരിയന്റില്‍ ഉണ്ടാകും. ഡേ ടൈം റണ്ണിങ് എല്‍ഇഡി ഘടിപ്പിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് എക്സ്റ്റീരിയറിന്റെ പ്രത്യേകത.
0 out of 0 found this helpful