Login or Register വേണ്ടി
Login

ഒരാഴ്‌ചയ്‌ക്കുള്ളിൽ ജിംനിക്കായി മാരുതിക്ക് 5,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചു

ജനുവരി 23, 2023 09:06 pm sonny മാരുതി ജിന്മി ന് പ്രസിദ്ധീകരിച്ചത്

2023 ഓട്ടോ എക്‌സ്‌പോയിൽ 4WD സ്റ്റാൻഡേർഡായുള്ള വകഭേദം ആദ്യമായി അവതരിപ്പിച്ചു

  • ജിംനി അതിന്റെ അഞ്ച് വാതിലുള്ള വകഭേദവുമായി ഇന്ത്യയിൽ എത്തിയിരിക്കുന്നു.

  • അരങ്ങേറ്റം മുതൽ 25,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചു.

  • രണ്ട് ഫീച്ചർ പായ്ക്ക് ട്രിമ്മുകളിൽ മാത്രമാണ് ഇപ്പോഴിത് ലഭ്യമായിരിക്കുന്നത്.

  • ജിംനിയുടെ 1.5 ലിറ്റർ പെട്രോളിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്.

  • 2023 ഏപ്രിലിൽ 10 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ച് വാതിലുള്ള മാരുതി സുസുക്കി ജിംനി പതിപ്പ് 2023 ഓട്ടോ എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ചു, അതേ ദിവസം തന്നെ ബുക്കിംഗും ആരംഭിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ, 5,000-ലധികം ആളുകൾ ഒർഡർ നൽകി.

4x4 ഡ്രൈവ്‌ട്രെയിൻ സ്റ്റാൻഡേർഡായ, കുറഞ്ഞ റേഞ്ച് ട്രാൻസ്ഫർ കെയ്‌സ്സുള്ള, വെറും രണ്ട് ട്രിമ്മുകളിലാണ് ജിംനി അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമായ ഇതിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. എഞ്ചിന്റെ ഔട്ട്‌പുട്ട് 105PS-ലും 134Nm-ലും റേറ്റ് ചെയ്തിരിക്കുന്നു. ഏകദേശം 1,200kg ഭാരമുള്ള ഒരു ഓഫ്-റോഡറിന് ഇത് മതിയാകും.

ബന്ധപ്പെട്ടത്: ഈ 20 ചിത്രങ്ങളിൽ മാരുതി ജിംനിയെക്കുറിച്ച് വിശദമായി മനസ്സിലാക്കൂ

മാരുതി ജിംനിക്ക് ഇപ്പോൾ അഞ്ച് വാതിലുകളുണ്ടെങ്കിലും അതിപ്പോഴും നാല് മീറ്ററിൽ താഴെയാണ്. അതിന് ഇപ്പോഴും നാല് സീറ്റുകളാണുള്ളത്, എന്നാൽ ദീർഘിപ്പിച്ച നീളവും വീൽബേസും പിന്നിൽ കാല് വയ്ക്കാൻ കൂടുതൽ ഇടം നൽകുന്നു, ഇപ്പോൾ ഇതിന് 208 ലിറ്റർ ലഗേജ് ശേഷിയുള്ള ഉപയോഗപ്രദമായ ബൂട്ടുമുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, റിയർവ്യൂ ക്യാമറ, പവർ വിൻഡോകൾ, ഗേജ് ക്ലസ്റ്ററിലെ ടിഎഫ്‌ടി മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള ധാരാളം ഫീച്ചറുകൾ സ്റ്റാൻഡേർഡായി ലഭിക്കും. ടോപ്പ് വേരിയന്റിൽ മാരുതിയുടെ ഏറ്റവും പുതിയ ഒമ്പത് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഓട്ടോ എസി, ക്രൂയിസ് കൺട്രോൾ, വാഷറുകളുള്ള ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയുണ്ട്.

ഇതും വായിക്കുക: മാരുതി ജിംനിയുടെ ഓരോ വേരിയന്റും വാഗ്ദാനം ചെയ്യുന്നത് ഇവയൊക്കെയാണ്

വ്യത്യസ്തമായൊരു രീതിയിലാണെങ്കിലും, മാരുതി ജിംനി ത്രീ-ഡോർ മഹീന്ദ്ര ഥാറിന്റെ പ്രതിയോഗിയായിരിക്കും. നെക്സാ ഓഫർ എന്ന നിലയിൽ 25,000 രൂപ ഡപ്പോസിറ്റ് നൽകി അത് ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ജിംനി മാർച്ചോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, 10 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്ന പ്രാരംഭ വില.

Share via
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.2.84 - 3.12 സിആർ*
പുതിയ വേരിയന്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.42 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ