വിപണിയിലെ ഉണർവ് മാരുതി തുടരുന്നു; യോറോപ്പിലേക്ക് ബലീനൊ കയറ്റുമതി ചെയ്‌തു തുടങ്ങി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ബലീനോയുടെ വിജയം കൊണ്ട് മാത്രം മാരുതി അടങ്ങുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ വിപണിയിൽ അതിന്റെ സെഗ്‌മെന്റിലെ തന്നെ നേതാവായി മാറിയ വാഹനം ഇപ്പോൾ ജപ്പാനിലേക്ക് കയറ്റി അയക്കുവാൻ ഒരുങ്ങുകയാണ്. സൂബ പറയുന്നത് ഈ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഹനം യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുവാനൊരുങ്ങുകയാണെന്നാണ്. ചെറിയ മാറ്റങ്ങൾ വരുത്തിയ വാഹനത്തിന്റെ ലെഫ്‌റ്റ് ഹാൻഡ് ഡ്രൈവ് വേർഷൻ പോളണ്ട്, ജർമ്മനി, ബെൽജിയം, സ്ലോവേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കെത്തിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ വാഹനത്തിനുള്ളത് 1,197 സി സി പെട്രോൾ എഞ്ചിനാണെങ്കിൽ കയറ്റുമതി ചെയ്യുന്ന യൂണിറ്റുകൾക്കുള്ളത് 1,122 സി സി എഞ്ചിനാണ്. 190 എൻ എം ടോർക്കിൽ 74 ബി എച്ച് പി പവർ 1.3 ലിറ്റർ ഡീസൽ വേർഷൻ പുറന്തൂമ്പോൾ, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 115 എൻ എം ടോർക്കിൽ 83 ബി എച്ച് പി പവർ പുറന്തള്ളും. 5 - സ്‌പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആണെന്നിരിക്കെ പെട്രോൾ വേരിയന്റുകൾക്കൊപ്പം സി വി ടി യും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ബലീനോയുടെ ടോപ് എൻഡ് വേരിയന്റുകൾ മികച്ച വിജയമായിരുന്നു. വാഹനത്തിന്റെ വില നിയന്ത്രിക്കുവാനായ നിർമ്മാതാക്കൾക്കണ് ഇതിന്റെ മുഴുവൻ ക്രെഡിറ്റും. മറ്റേതു വാഹനത്തിനും കൊടുക്കേണ്ട വിലയിൽ കൂടുതൽ ലക്ഷ്വറിയായ സകര്യങ്ങൾ കൊടുക്കുന്നതിനാൽ ഉപഭോഗ്‌താക്കളെല്ലാം തന്നെ ടോപ് എൻഡ് വേരിയന്റുകൾക്ക് പുറകെയായി.
മാരുതി വിറ്റാറ ബ്രെസ്സ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ആദ്യം ഡീസൽ വേരിയന്റിൽ മാത്രമായിരിക്കും ഇറങ്ങുകയെങ്കിലും വാഹനം ഇതിനോടകം തന്നെ ചൂടൻ സംസാരവിഷയമായി കഴിഞ്ഞു. ഓട്ടോ എക്‌സ്‌പോ 2016 ലാണ് വാഹനം പുറത്തു കാണിച്ചത്, കാറിന്റെ ബുക്കിങ്ങും നിർമ്മാതാക്കൾ തുടങ്ങി കഴിഞ്ഞു.