ബി.എസ് 6 അനുസൃത മാരുതി ഈക്കോ 3.8 ലക്ഷം രൂപയ്ക്ക്
ബി.എസ് 6 മാറ്റത്തോടെ ടോർക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ബി.എസ് 4 വേർഷനെക്കാൾ ഇന്ധന ക്ഷമത ഈക്കോ നേടിയിട്ടുണ്ട്
- പെട്രോൾ എൻജിൻ മാത്രമാണ് ബി.എസ് 6 അനുസൃതമായി പുറത്തിറക്കിയിരിക്കുന്നത്.
-
ബി.എസ് 4 മോഡൽ പോലെ തന്നെ ശക്തിശാലിയാണ് ബി.എസ് 6 മോഡൽ.
-
ഇത്തവണയും അതേ 1.2 ലിറ്റർ പെട്രോൾ എൻജിൻ, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ തന്നെയാണ്.
-
പഴയ ഫീച്ചറുകൾ തന്നെ നിലനിർത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി, ഈക്കോയുടെ ബി.എസ് 6 മോഡൽ ലോഞ്ച് ചെയ്തു. എന്നാൽ ഈ മൾട്ടി പർപ്പസ് വെഹിക്കിളിന്റെ സി.എൻ.ജി വേർഷൻ ഇത് വരെ ബി.എസ് 6 അനുസൃതമായി മാറിയിട്ടില്ല.
പുതിയ മാറ്റം എൻജിന്റെ ശക്തിയെ (73 PS) ബാധിച്ചിട്ടില്ലെങ്കിലും ടോർക്കിൽ കുറവുണ്ടായിട്ടുണ്ട്.(101 Nm ൽ നിന്ന് 98 Nm ആയി കുറഞ്ഞു) മാരുതിയുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ ഈക്കോ , ഇന്ധനക്ഷമത കൂട്ടിയിട്ടുണ്ട്-15.37 കി. മീ ൽ നിന്ന് 16.11 കി.മീ ആയി വർധിച്ചു. അതേ 1.2 പെട്രോൾ എൻജിൻ,5 സ്പീഡ് മാനുവൽ ഗിയർ ബോക്സ് എന്ന ഓപ്ഷൻ തന്നെയാണ് പുതുക്കിയ മോഡലിലും.
വിലയിലെ മാറ്റം ഇങ്ങനെയാണ്
വേരിയന്റ് |
ബി.എസ് 4 |
ബി.എസ് 6 |
വ്യത്യാസം |
5-സീറ്റർ സ്റ്റാൻഡേർഡ് |
3.61 ലക്ഷം രൂപ |
3.8 ലക്ഷം രൂപ |
19,000 രൂപ |
5-സീറ്റർ എ.സി |
4.02 ലക്ഷം രൂപ |
4.21 ലക്ഷം രൂപ |
19,000 രൂപ |
7-സീറ്റർ സ്റ്റാൻഡേർഡ് |
3.9 ലക്ഷം രൂപ |
4.09 ലക്ഷം രൂപ |
19,000 രൂപ |
പഴയ മോഡലിലെ ഫീച്ചറുകൾ തന്നെയാണ് ഇതിലും അവലംബിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് സുരക്ഷ ക്രമീകരണങ്ങളായ ഡ്രൈവർ എയർ ബാഗ്, റിയർ പാർക്കിംഗ് സെൻസർ എന്നിവ ഉണ്ട്. കുറച്ച് കാലം മുൻപാണ് മാരുതി ക്രാഷ് ടെസ്റ്റിന് യോജിക്കുന്ന വിധം ഈക്കോയുടെ ഫീച്ചറുകൾ മാറ്റിയത്.
5-സീറ്റർ എ.സി CNG മോഡൽ 4.75 ലക്ഷം രൂപയ്ക്ക് വ്യക്തിഗത ഉപഭോക്താൾക്കൾക്ക് നൽകുന്നുണ്ട്. ടൂർ,കാർഗോ,ആംബുലൻസ് വേരിയന്റുകളിലും ഈക്കോ ലഭ്യമാണ്.
എല്ലാ വിലകളും ഡൽഹി എക്സ് ഷോറൂം വിലയാണ്
കൂടുതൽ വായിക്കൂ: ഈക്കോയുടെ റോഡ് പ്രൈസ്