മാരുതി ബൊലിനൊയുടെ വിവരങ്ങള്‍ ഒരുപുത്തന്‍ വീഡിയൊയില്‍ ഉള്‍ക്കൊള്ളിച്ചു!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
പ്രീമിയം ഹാച്ച് ബാക്ക് നിരയിലെ കിരീടമില്ലാത്ത രാജാവയ ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യെ ആ സ്ഥാനത്തുനിന്നു പുറത്താക്കി നിരയിലെ മറ്റുവാഹനങ്ങളോട് മത്സരിക്കാന്‍ പ്രതിയോഗി എത്തിക്കഴിഞ്ഞു. വരുന്ന തിങ്കളാഴ്‌ച്ച പുറത്തിറങ്ങുന്ന മാരുതി സുസുകി ബൊലിനൊ നെക്‌സാ ഡീലര്‍ഷിപ്പുവഴി വിപണനം തുടങ്ങും. ഈ വര്‍ഷാന്ത്യത്തോടെ ഏതാണ്ട് 100 നെക്‌സ ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ കഴിയുമെന്നാണ് മാരുതിയുടെ പ്രതീക്ഷ, നിലവില്‍ 80 ല്‍ പരം ഡീലര്‍ഷിപ്പുകളാണുള്ളത്. ഒക്ടോബര്‍ 26 ന് ഔദ്യോഗീയമായി പുറത്തിറക്കുന്ന വാഹനത്തിന്റെ ബുക്കിങ്ങ് രണ്ടാഴ്‌ച്ച മുന്‍പ് തുടങ്ങി.
2015 ലെ ഫ്രാങ്ക്ഫുര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രൊഡക്ഷന്‍ സ്പെസിഫികേഷന്‍ മൊഡലായിട്ടും ജെനീവ മോട്ടോര്‍ ഷോയില്‍ ഐകെടു കണ്‍സപ്റ്റായും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച വാഹനം ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ ഒരാഴ്‌ച്ച മുന്‍പ് തന്നെ ഇന്ത്യയില്‍ ചലിച്ചു തുടങ്ങും. ഈ ഉല്‍പ്പന്നത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഇതില്‍നിന്നു വ്യക്തം. ബൊലിനോയുടെ എതിരാളി ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യും ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ ഒരാഴ്‌ച്ച മുന്‍പ് തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം. പിന്നെ നിങ്ങളുടെ അറിവിലേക്കായി, ഹ്യൂണ്ടായ് എലൈറ്റ് ഐ 20 പ്രതിമാസം നേടിയിരുന്നത് ഏതാണ്ട് 10,000 യുണിറ്റിന്റെ വിറ്റുവരവാണ്. ബൊലീനൊയുമായി മാരുതി ലക്ഷ്യം വയ്ക്കുന്നത് ഇതേ വില്‍പ്പനയായിരിക്കും.