മാരുതി ബലീനൊയുടെ അസ്സസറികൾ വെളിപ്പെടുത്തി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
മാരുതി ബലീനൊ, രണ്ടു ദിവസം മുൻപ് 4.99 ലക്ഷം രൂപക്കും 8.11 ലക്ഷം രൂപക്കും ( ഡൽഹി എക്‌സ് ഷൊറൂം) ഇടയിലെ വിലയിട്ടു പുറത്തിറങ്ങിയ ഹാച്ച്ബാക്ക്. ഈ മത്സര യോഗ്യമായ വിലക്കൊപ്പം വാഹനത്തിനൊപ്പം ഇപ്പോൾ ഒരു കൂട്ടം ആസ്സസറികളും തിരഞ്ഞെടുക്കാനായിട്ടുണ്ട്. ആസ്സറികൾ ആവശ്യാനുസരണം ഘടിപ്പിച്ച് വാഹനത്തിന്റെ രൂപം എങ്ങിനെയെന്നു പരിശോധിക്കുവാൻ നെക്‌സ വെബ്സൈറ്റുകളിൽ സംവിധാനമുണ്ട്.
കാഴ്‌ച്ചയിൽ മനോഹരമാകുന്ന തരത്തിൽ വാഹനത്തിന്റെ പുറം ഭാഗത്തിന് മോടികൂട്ടാൻ ധാരാളം ഓപ്‌ഷനുകളുണ്ട്. കറുത്ത നിറത്തിലുള്ള അലോയ് വീലുകൾ, ഒ ആർ വി എമ്മിലെ ക്രോം ഗാർണിഷ്, ഫ്രണ്ട് സ്പോയിലർ, സൈഡ് സ്പോയിലർ പിന്നെ റിയർ ലോവർ ബംബർ സ്പോയിലർ തുടങ്ങിയ അസ്സസറികളിൽ പെടും. മഡ് ഫ്ലാപ്പുകൾക്കും സൈഡ് വിൻഡ് സ്ക്രീൻ വൈസറുകൾക്കും ഒപ്പം മുകളിൽ ഉറപ്പിച്ച ലോഡിങ്ങ് ക്യാരേജ് എന്നിവയും അസ്സസറികളായുണ്ട്.
ഉൾവശത്ത് തിരഞ്ഞെടുക്കുന്നതിനായി ധാരാളം സീറ്റ് കവറുകളും അതിൽത്തന്നെ ഫാബ്രിക് കവറുകളുടെ ഒരു നീണ്ട നിരയും ഒരുക്കിയിരിക്കുന്നു. ഫ്ലോർ മാറ്റുകൾ, ഗ്ലൌ ബോക്‌സ് ഇല്ലുമിനേഷൻ, ചാർജർ, ഹെർട്സ് സ്പീക്കറും ആംപ്ലിഫയറുകളുമായി സംയോജിപ്പിച്ച ഇൻഫൊടെയിന്മെന്റ് സിസ്റ്റം, നാവിഗേഷൻ സംവിധാനം, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ. തുടങ്ങിയവയാണ് അസ്സസ്സറീീസിന്റെ ഒരു കൂട്ടം തന്നെയുണ്ട് ഉൾവശത്ത്.
സുരക്ഷയുടെ കാര്യമെടുത്താൽ, ഗീയർ ലോക്കടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾക്ക് പുറമെ രണ്ട് വലിപ്പത്തിൽ വാഗ്ദാനം ചെയ്‌തിട്ടുള്ള ഒരു ചൈൽഡ് സീറ്റും ഉണ്ട്.
പ്രീമിയം ഹാച്ച് ബലീനൊയ്ക്ക് ഉപഭോഗ്താക്കളിൽ നിന്ന് മികച്ച അഭിപ്രായമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്, ഒപ്പം മികച്ച ബുക്കിങ്ങും നിർമ്മാതാക്കൾക്ക് ലഭിച്ചുകഴിഞ്ഞു. പുത്തൻ ലുക്കും പുതിയ പ്ലാറ്റ്ഫോമും വാഹനത്തിൻ ഉപകരിച്ചുട്ടെണ്ടെന്ന് അനുമാനിക്കാം. ഇതോടുകൂടി എസ് ക്രോസ്സിനു കൊണ്ടുവരാൻ കഴിയതിരുന്നത്ര ജനത്തിരക്ക് നെക്‌സ ഡീലർഷിപ്പുകളിൽ കണ്ടു തുടങ്ങി.