Mahindra XUV.e9 വീണ്ടും ക്യാമറക്കണ്ണുകളിൽ, ഇത്തവണ ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളും!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 31 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ സ്പൈ ഷോട്ടുകളിൽ സ്പ്ലിറ്റ്-LED ഹെഡ്‌ലൈറ്റ് സജ്ജീകരണവും 2023ൽ കാണിച്ചിരിക്കുന്ന കൺസെപ്റ്റ് മോഡലിന് സമാനമായ അലോയ് വീൽ ഡിസൈനും കാണാവുന്നതാണ്.
-
XUV.e9 എന്നത് XUV.e8-ൻ്റെ SUV-കൂപ്പെ പതിപ്പാണ്, ഇത് XUV700-ൻ്റെ ഓൾ-ഇലക്‌ട്രിക് പതിപ്പ് കൂടിയാണ്
-
ഡാഷ്‌ബോർഡിൽ 3-സ്‌ക്രീൻ സജ്ജീകരണത്തോടെ അതിൻ്റെ ക്യാബിൻ നേരത്തെ കണ്ടെത്തിയിരുന്നു
-
മൾട്ടി-സോൺ AC, വയർലെസ് ഫോൺ ചാർജർ, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയും പ്രതീക്ഷിക്കുന്ന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
-
സുരക്ഷാ സ്യൂട്ടിൽ ആറ് എയർബാഗുകളും ഒരു TPMS ഉം ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിന് ADAS ഫംഗ്‌ഷനുകളും ലഭിക്കും.
-
ഇത് 500 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത പരിധി അനുവദിക്കുന്ന INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
-
2025 ൻ്റെ ആദ്യ പകുതിയിലെത്തുന്ന ഇതിന് 38 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര XUV.e9 ഇന്ത്യൻ കാർ നിർമ്മാതാവ് പുറത്തിറക്കുന്ന അടുത്ത രണ്ട് ഇലക്ട്രിക് കാറുകളിൽ ഒന്നാണ്. ഇത് ആദ്യമായി 2023 ലാണ് അനാച്ഛാദനം ചെയ്തു, നിലവിൽ കാർ നിർമ്മാതാവ് നിലവിൽ ഇത് പൊതു നിരത്തുകളിൽ വ്യാപകമായി പരീക്ഷിച്ചുവരികയാണ്. മഹീന്ദ്ര XUV.e9, XUV.e8-ൻ്റെ SUV-കൂപ്പെ പതിപ്പാണ് ഇത്, അടിസ്ഥാനപരമായി ഓൾ-ഇലക്‌ട്രിക് XUV700 കൂടിയാണ്, ഇത് 2024 ഡിസംബറിൽ വിൽപ്പനയ്‌ക്കെത്തുന്നു. ഏതാനും എക്സ്റ്റീരിയർ ഘടകങ്ങൾ വെളിപ്പെടുത്തി ഇതിനെ വീണ്ടും കണ്ടെത്തിയിരിക്കുന്നു. നമുക്ക് കാണാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ഇവിടെ നോക്കാം:
എന്താണ് പുതിയത് ?
ഞങ്ങൾ കണ്ടെത്തിയ ടെസ്റ്റ് മ്യൂൾ കനത്ത ആവരണത്തിൽ പൊതിഞ്ഞതാണെങ്കിലും, അതിൻ്റെ പ്രധാന സവിശേഷതകളിലൊന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു, ഇതിനു മുന്നിലും പിന്നിലും ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ ലഭിക്കുന്നു. മുന്നിലും പിന്നിലും, ഈ ഇൻഡിക്കേറ്ററുകൾക്ക് വിപരീതമായ L ആകൃതിയാണുള്ളത്. മുൻഭാഗത്ത കണക്റ്റുചെയ്‌ത LED DRLകൾ സഹിതം ഡബിൾ അപ് ചെയ്തിരിക്കുന്നു, പിന്നിൽ ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്നത് ടെയിൽ ലാമ്പുകളായി പ്രവർത്തിക്കുന്നു.
സ്പ്ലിറ്റ്-LES ഹെഡ്‌ലൈറ്റ് സജ്ജീകരണവും താഴത്തെ ഗ്രില്ലിൽ രണ്ട് എയർ ഇൻലെറ്റുകളും കാണാം. 2023-ൽ പ്രദർശിപ്പിച്ച XUV.e9 കൺസെപ്‌റ്റിനോട് സാമ്യമുള്ള ഒരു അലോയ് വീൽ ഡിസൈനും ടെസ്റ്റ് മ്യൂളിൻ്റെ സവിശേഷതയാണ്.
മുൻ ബമ്പറിൻ്റെ മധ്യഭാഗത്ത് ഒരു ADAS റഡാറും കാണാൻ കഴിയും, ഇത് പ്രൊഡക്ഷൻ-സ്പെക്ക് മോഡലിന് ലഭിച്ചേക്കാമെന്ന സൂചനയും നൽകുന്നു.
ഇതും വായിക്കൂ: 2024 ൽ ഇനിയും വരാനിരിക്കുന്ന കാറുകൾ നോക്കൂ
മഹീന്ദ്ര XUV.e9 ഇൻ്റീരിയർ
പുതിയ ടാറ്റ SUVകളിൽ കാണുന്നത് പോലെ ട്രൈ-സ്‌ക്രീൻ സജ്ജീകരണവും 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും കാണിക്കുന്ന ചില മുൻ സ്പൈ ഷോട്ടുകളിൽ അതിൻ്റെ ഡാഷ്‌ബോർഡ് ഡിസൈൻ വെളിപ്പെടുത്തിയിരുന്നു. ഒരു സെമി-ലെതറെറ്റ് സീറ്റ്
അപ്‌ഹോൾസ്റ്ററിയും കൺസെപ്‌റ്റിന് സമാനമായ ഗിയർ ലിവറും XUV.e9-ൻ്റെ ക്യാബിനിൻ്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം.
മഹീന്ദ്ര XUV.e9- ന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
XUV.e9 നൊപ്പം, മൾട്ടി-സോൺ AC, വയർലെസ് ഫോൺ ചാർജർ, പ്രീമിയം ഓഡിയോ സിസ്റ്റം, വെൻ്റിലേറ്റഡ്, പവർഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ഒരു EV ആയതിനാൽ, വെഹിക്കിൾ-ടു-ലോഡ് (V2L), മൾട്ടിപ്പിൾ റീജനറേഷൻ മോഡുകൾ തുടങ്ങിയ സാങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുത്തിയേക്കാം.
സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ലേൻ-കീപ്പ് അസിസ്റ്റ്, ഫോർവേഡ്-കോളിഷൻ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയും ഇതിന് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇതും വായിക്കൂ: മാരുതി അതിൻ്റെ മനേസർ കേന്ദ്രത്തിൽ നിന്നും 1 കോടി വാഹനങ്ങളുടെ ഉത്പാദന നാഴികക്കല്ല് കൈവരിച്ചു
മഹീന്ദ്ര XUV.e9: ബാറ്ററി പാക്കും റേഞ്ചും
മോഡൽ-നിർദ്ദിഷ്‌ട വിശദാംശങ്ങൾ കാത്തിരിക്കുന്നുവെങ്കിലും, XUV.e9 INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം, മഹീന്ദ്രയുടെ അഭിപ്രായത്തിൽ ഇതിന് 60 kWh, 80 kWh ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളാൻ കഴിയും, മൊത്തം 500 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ച്. റിയർ-വീൽ ഡ്രൈവ് (RWD), ഓൾ-വീൽ ഡ്രൈവ് (AWD) സജ്ജീകരണങ്ങൾക്കായി ഈ പ്ലാറ്റ്ഫോം അനുയോജ്മാക്കാനായേക്കാം.
കൂടാതെ ഇതിന് 175 kW വരെയുള്ള മുൻകാല ചാർജിംഗ് ശേഷിയെ പിന്തുണയ്ക്കാൻ കഴിയുമെന്നും മഹീന്ദ്ര അവകാശപ്പെടുന്നു, 0-80 ശതമാനം ചാർജിംഗിനായുള്ള സമയം വെറും 30 മിനിറ്റ് മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
മഹീന്ദ്ര XUV.e9: പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
മഹീന്ദ്ര XUV e.8 (മഹീന്ദ്ര XUV700 ൻ്റെ EV ഇറ്ററേഷൻ) ന് ശേഷം മഹീന്ദ്ര XUV.e9 ഇന്ത്യയിൽ അവതരിപ്പിക്കും. അതിനാൽ, 2025 ഏപ്രിലിൽ ഇത് 38 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ടാറ്റ ഹാരിയർ EV, ടാറ്റ സഫാരി EV എന്നിവയ്ക്ക് ഇത് എതിരാളിയായിരിക്കും.
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ.
0 out of 0 found this helpful