വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര അവരുടെ സാങ്ങ് യോങ്ങ് റ്റിവോലി പ്രദർശിപ്പിക്കും
ന്യൂ ഡൽഹി :
മഹീന്ദ്രയുടെ വരാൻ പോകുന്ന കോം പാക്ട് എസ് യു വി , കെ യു വി 100 (എസ് 101 ) തുടങ്ങിയവയ്ക്ക് ചുറ്റുമുള്ള എല്ലാ ഹൈപ്പിനുമൊപ്പം, വരാൻ പോകുന്ന ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര അവരുടെ സാങ്ങ് യോങ്ങ് റ്റിവോലി പ്രദർശിപ്പിക്കുമെന്ന് വരെയധികം പ്രതീക്ഷിക്കുന്നു. ഈ കോംപാക്ട് എസ് യു വി നിർമ്മിച്ചത് 4 വർഷത്തെ സമഗ്രമായ ഗവേഷണങ്ങൾക്ക് ശേഷമാണ് അതുപോലെ 2015 ൽ കൊറിയൻ കമ്പോളത്തിലാണ് ഇത് ലോഞ്ച് ചെയ്തത്. ഓട്ടോമാറ്റിക്കും , മാനുവൽ ട്രാൻസ്മിഷനും ലഭിക്കുന്ന 157 എൻ എം ടോർക്കു നല്കുന്ന , 126 പി എസ് പരാമാവധി പവറു നല്കാൻ കഴിയുന്ന ഇ-എക്സ് ജി ഐ 160 , അന്തർദേശീയമായി റ്റിവോലിയിൽ ലഭിക്കുന്ന പുതിയതായി നിർമ്മിച്ചിരിക്കുന്ന പെട്രോൾ എഞ്ചിൻ. ഇന്ത്യയിൽ ചോർന്ന മോഡലിനും റ്റി യു വി 300 ന്റെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ലഭിക്കും കുറച്ചു കൂടി നല്ല പവറിന്റെയും ടോർക്കിന്റെയും ഫീച്ചേഴ്സിനുമൊപ്പമായിരിക്കുമിത്. സ്പോർട്ട്, കംഫോർട്ട്, നോർമൽ എന്നീ മൂന്ന് സ്റ്റീർ മോഡുകൾ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന സ്മാർട്ട് സ്റ്റീർ ഫംങ്ങഷനുങ്ങുകളാൽ സജ്ജമായാണ് റ്റിവോലി വരുന്നത്. 423 ലിറ്ററിന്റെ പ്രശംസ അർഹിക്കുന്ന അവിശ്വസിനീയമായ ബൂട്ട് സ്പേയിസും ഇതിനുണ്ട്.
സുരക്ഷയുടെ കാര്യം നോക്കുകയാണെങ്കിൽ , റ്റി പി എം എസ് (ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റം ) പിന്നെ ഇ എസ് പി ( ഇലക്ട്രോണിക്ക് സ്റ്റെബിലിറ്റി പ്രോഗ്രാം )എന്നിവയോടൊപ്പം കാര്യപ്രാപ്തിയും, വേഗതയും ഉറപ്പുനല്കുന്ന ബ്രേ ക്കിങ്ങ് നല്കുന്ന 4 വീലിലുമുള്ള വലിയ ഡിസ്ക് ബ്രേക്കിനോടൊപ്പം സജ്ജമാക്കിയാണ് പട്ടണത്തിലെ എസ് യു വി വരുന്നത്. കൊറിയൻ സ്പെഷ്യൽ റ്റിവോലിയ്ക്ക് 7 എയർ ബാഗുകൾ , വെന്റിലേറ്റഡ് ഡ്രൈവർ സീറ്റുകൾ , ഹീറ്റഡ് സ്റ്റീറിങ്ങ് വീൽ , ഹീറ്റഡ് സെക്കന്റ് റോ സീറ്റുകൾ, ഒബ്സ്റ്റിക്കിൾ തിരിച്ചറിയാൻ സഹായിക്കുന്ന ആറു സെൻസറുകൾ, ഓട്ടോമാറ്റിക്ക് വാഷർ പിന്നെ ഓട്ടോമാറ്റിക്ക് ഹസാർഡ് ലൈറ്റുകൾ ഇവയെല്ലാമുണ്ട്. ഈയെല്ലാ ഫീച്ചേഴ്സും ചേർന്നാലും ഇന്ത്യയാവില്ലാ. ഫ്രണ്ട് എയർ ബാഗുകൾ , എ ബി എസ് എന്നിവയെല്ലാം എല്ലാ സ്റ്റാറ്റേർഡ് വെരിയന്റുകളിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത കാലത്തുണ്ടായ 2000സിസി പ്ലസ് ഡീസൽ എഞ്ചിനുള്ള വാഹനങ്ങളുടെ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി - എൻ സി ആർ റീജീയണിൽ വരാൻ പോകുന്ന സാങ്ങ് യോങ്ങ് റ്റിവോലി, കെ യു വി 100 എന്നിവയോടൊപ്പമാണ് മഹീന്ദ്ര തങ്ങളുടെ കളി ശക്തിപ്പെടുത്താൻ പോകുന്നത്.