സാങ്ങ് യോങ്ങ് തിവോലി 7-സീറ്റർ വേരിയന്റ് 2016 ജനീവാ എക്സ്പോയ്ക്ക് മുൻപായി ഔദ്യോഗികമായി ടീസ് ചെയ്തു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 11 Views
- ഒരു അഭിപ്രായം എഴുതുക
മഹീന്ദ്ര & മഹീന്ദ്രയുടെ കൊറിയൻ സബ്സിഡറി സാങ്ങ് യോങ്ങ് തിവോലി വരാൻ പോകുന്ന തിവോലി കോംപാക്ട് എസ് യു വിയുടെ 7-സീറ്റർ വേർഷൻ ഔദ്യോഗികമായി ടീസ് ചെയ്തു.2016 ജനീവാ എക്സ്പോ പ്രദർശനത്തിനു വേണ്ടിയാണ് ഈ കൺസെപ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ‘സാങ്ങ് യോങ്ങ് തിവോലി എക്സ് എൽ വി’ എന്ന പേരിൽ ഒരു വർഷം മുൻപെ കൺസെപ്ട് മോഡലായി സ്വകാര്യ പ്രദർശനം നടത്തിയ ഈ എസ് യു വി കൺസെപ്ടിന്റെ പ്രദർശനം നടത്തുന്നത് ജനീവയിൽ വച്ചാണ്. എസ് യു വിയുടെ സൗന്ദര്യപരമായ എല്ലാം വിവരിക്കുന്ന ഉൾഭാഗത്തിന്റെ സ്കെച്ച് വഴിയാണ് വരാൻ പോകുന്ന ഈ കൺസെപ്ട് ടീസ് ചെയ്തിരിക്കുന്നത്.
സൗന്ദര്യത്തെപ്പറ്റി പറയുകയാണെങ്കിൽ, ഈ വർഷം എപ്പോഴെങ്കിലും ഇന്ത്യൻ അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡ് തിവോലിയോട് ഈ എക്സ് എൽ വിയുടെ ഫ്രെണ്ട് ഫക്കേടിനു പൂർണ്ണമായ സാദൃശ്യമുണ്ട്. ഈ കാറിന്റെ അടുത്ത് പോയി നോക്കുന്നവർക്ക് അതിന്റെ കോംപാക്ട് എസ് യു വി ഐറ്ററേഷനെക്കാൾ വലുതാണ് ഈ കൺസെപ്ട് എന്നത് തെളിവ് ലഭിക്കും. സ്റ്റാന്റേർഡ് തിവോലി പ്ലാറ്റ്ഫോമിനെക്കാൾ 235 മില്ലിമീറ്റർ വലുതാണ് എക്സ് എൽ വി എന്ന് മാത്രമല്ലാ 7 പേരെ വരെ ഉൾക്കൊള്ളാനും കഴിയും, അതേ സമയം വീൽ ബേസ് മാറ്റമില്ലാതെ തുടരുന്നു. ഇതർഥമാക്കുന്നത് എക്സ് എൽ വി 7 സീറ്ററാണെങ്കിലും 423 ലിറ്ററിന്റെ സ്റ്റാന്റേർഡ് തിവോലിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനു 720 ലിറ്ററിന്റെ ബൂട്ട് കപ്പാസിറ്റിയുണ്ട്, അതേപോലെ സ്റ്റാന്റേർഡ് കോംപാക്ട് സെഡാന്റെ അതേ ട്യൂണിങ്ങ് റേഡിയസ് തന്നെയാണ്.
ബോണറ്റിനുള്ളിൽ , സ്റ്റാന്റേർഡ് തിവോലിയ്ക്ക് പവറു നല്കുന്ന അതേ 1.6-ലിറ്റർ-ഇ-എക്സ് ജി ഐ, ഇ-എക്സ് ഡി ഐ 160 ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എക്സ് എൽ വിയ്ക്ക് പവർ നല്കുന്നത്. പെട്രോൾ പവർപ്ലാന്റ് 128 പി എസ് പവർ ഔട്ട്പുട്ട് നല്കുമ്പോൾ ഡീസൽ മിൽ 115 പി എസ്സാണ് നല്കുന്നത്, ഇത് ഹ്യുണ്ടായി ക്രേറ്റാ പോലുള്ള എതിരാളികളെ നേരിടാൻ സഹായിക്കും.
0 out of 0 found this helpful