2016 ജനുവരി 6 ന് മഹീന്ദ്ര ഇംപീരിയോ പിക്കപ്പ് ലോഞ്ച് ചെയ്യുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധ ീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഈ ജനുവരിയിൽ എല്ലാവർക്കുമായി മഹീന്ദ്ര എന്തോ കരുതി വച്ചിട്ടുണ്ട്. ഹച്ച് ബാക്ക് സെഗ്മെന്റിലേയ്ക്ക് കടക്കാൻ തയ്യാറായി നില്ക്കുന്ന കെ യു വി 100 നൊപ്പം ഇംപീരിയോ പിക്കപ്പ് ചെറിയ കൊമേഷ്യൽ വാഹനങ്ങളുടെ സെഗ്മെന്റിലേയ്ക് അധികമായി വരുന്നുണ്ട്. 2016 ജനുവരി 6 ന് ഈ പുതിയ പിക്കപ്പ് ഇന്ത്യൻ വാഹന നിർമ്മാതാക്കൾ ലോഞ്ച് ചെയ്യും. ലൈറ്റ് കൊമേഷ്യൽ വെഹിക്കൾ സെക്ടറിൽ 50 % ത്തിൽ കൂടുതൽ ഷെയർ മഹീന്ദ്രയ്ക്ക് ഇപ്പോഴുണ്ട്. ഇപ്പോൾ തന്നെ ജെനിയോ ഈ സെഗ്മെന്റിലുണ്ട്. എങ്കിലും ജെനിയോയുടെ ഭാവിയെ സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇല്ലാ. മഹീന്ദ്ര രണ്ട് വാഹനങ്ങളുടെയും വില്പന തുടരുമെന്നാണ് അഭ്യൂഹങ്ങൾ. ഈസു ഡി-മാക്സിൻ ഇന്ത്യ , റ്റാറ്റാ ക്സെനോൺ തുടങ്ങിയവയെ എതിരാളികളെ പോലെ ഇംപീരിയോ നേരിടും.
പൂനൈയ്ക്കടുത്തുള്ള ചക്കാൻ പ്ലാന്റിലാണ് മഹീന്ദ്രയുടെ നിർമ്മാണം നടക്കുന്നത്. ചെന്നൈ ഫസിലിറ്റിയിൽ കാർനിർമ്മാതാക്കൾ നടത്തിയ റിസർച്ചിന്റെയും, ഡെവല്പ്മെന്റിന്റെയും ഫലമാണ് ഈ വാഹനം. ജെനീയോയുമായി പ്ലാറ്റ് ഫോം പങ്കിടുന്നുണ്ടെങ്കിലും ഇതിന് പുറമെ കൂടുതൽ അഗ്രസ്സീവായ സ്റ്റൈലാണുള്ളത്. അതുപോലെ ഈ പിക്കപ്പിന്റെ സവാരിയും പ്രകടനവും കുറച്ചുകൂടി നന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെനീയോയ്ക്ക് പവറുനല്കുന്ന അതേ 2.5 ലിറ്റർ എഞ്ചിനാകും ഈ ഇംപീരിയോയ്ക്കും പവർ നല്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ ഈ പിക്കപ്പിന്റെ പ്രവർത്തനത്തിൽ 220 എൻ എം ടോർക്കും, 74 ബി എച്ച് പി പവറും ലഭ്യമാകും.
വരാൻ പോകുന്ന പിക്കപ്പിന്റെ ഒരു ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. പുതിയ വാഹനം എളുപ്പത്തിലുള്ള ലോഡിങ്ങും, പെർഫോമൻസിനൊപ്പം കംഫർട്ടു നല്കുന്ന എയർ കണ്ടീഷനിങ്ങും പുതിയ സ്റ്റൈലും, നല്കുന്നുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അതോടൊപ്പം മഹീന്ദ്ര ലോഞ്ചിങ്ങിനുള്ള കൗണ്ട് ഡൗണിനായി ഒരു വെബ് സൈറ്റും ഉണ്ടാക്കിയിട്ടുണ്ട്. എം & എം ലിമിറ്റഡിന്റെ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടുവുമായ (ഓട്ടോമോട്ടീവ്) പ്രവിൻ ഷാഹ് ലോഞ്ചിങ്ങിനെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി, “ ചെറിയ കൊമേഷ്യൽ വാഹനങ്ങളുടെ സെഗ്മെന്റിൽ ഇപ്പോൾ ഞങ്ങളാണ് മാർക്കറ്റ് ലീഡേഴ്സ്. എനിക്കുറപ്പാണ് ഇംപീരിയോ വരുന്നതോടുകൂടി ഞങ്ങൾ കൊമേഷ്യൽ വാഹനങ്ങളുടെ സ്പെയിസിൽ ഞങ്ങളുടെ ലീഡർഷിപ്പ് കൂടുതലായി ബലപ്പെടുത്തുമെന്ന്.”