മഹിന്ദ്ര ജെനിയോ മൂടിക്കെട്ടാത്ത നിലയിൽ ശ്രദ്ധയിൽപ്പെട്ടു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ:
തെലുങ്കാനയിലെവിടെയൊ വച്ച് മഹിന്ദ്ര ജനിയോയുടെ മൂടിക്കെട്ടാതെ പ്രൊഡക്‌ഷൻ സ്പെസിഫിക്കേഷൻ മോഡൽ ചോർന്നു. പുറത്തിറങ്ങാനിരിക്കുന്ന വാഹനമായ ജനീയൊയുടെ ഫേസ്‌ലിഫ്റ്റ് ആണ് ചോർന്നത്, മഹിന്ദ്ര സൈലൊ എം പി വി യുടെ പിക്ക് അപ്പ് വേർഷനാണ് വാഹനം. അടുത്ത ആഴ്‌ചകളിൽ വിൽപ്പനയ്‌ക്കെത്തിച്ചേക്കാവുന്ന വാഹനം സിഗിൾ ഡബിൾ ക്യാബ് വേരിയന്റുകളിൽ എത്തുന്നതായിരിക്കും.നീല നിറത്തിലാണ് വാഹനം കാണപ്പെട്ടത്, ഒപ്പം ഫോർഡ് എഫ് 150 റാപ്ടറിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ പുതുക്കി പണിത മുൻഭാഗവും. സിൽവർ ഗാർണിഷ് അടങ്ങുന്ന ത്ര യൂട്ടിലറ്റേറിയൻ അല്ലാത്ത ഗ്രില്ലാണ് വാഹനത്തിനുള്ളത്. മഹിന്ദ്രയുടെ ലോഗോ പതിച്ച തിളങ്ങുന്ന വൃത്തവും ബോണറ്റിലുണ്ട്. അതുപോലെ തന്നെയാണ് ഫോഗ് ലാംപ് എൻക്ലോഷറുകളെയും പരിചരിച്ചിരിക്കുന്നത്, ക്രോമിയം ആക്‌സന്റിൽ തിളങ്ങുന്ന തിളങ്ങുന്ന ഫോഗ്‌ലാംപ് കവചങ്ങളാണ് വാഹനത്തിനുള്ളത്.
നീല നിർത്തിലുള്ള വാഹനം ഒരു പുതിയ കൂട്ടിച്ചേർക്കലാണ് കാരണം നിലവിലെ ജനീയോ വേരിയന്റുകളെല്ലാം തന്നെ വെള്ളിനിറത്തിലും വെളുപ്പു നിറത്തിലും പിന്നെ തവിട്ടു നിറത്തിലുമേ ലഭ്യമാകു.220 എൻ എം കൂടിയ ടോർക്കിൽ 75 ബി എച്ച് പി കരുത്ത് തരുന്ന 2.5 ലിറ്റർ 4 സിലിണ്ടർ സി ആർ ഡി ദീസൽ എഞ്ചിൻ തന്നെയായിരിക്കും പുതിയ വേർഷനിൽ ഉണ്ടാകുകയെന്ന് പ്രതീക്ഷിക്കാം. ജനീയോയെ മഹിന്ദ്ര ഒരു മൈക്രോ ഹൈബ്രിഡ് രൂപത്തിൽ അവതരിപ്പിക്കുവാനും സാധ്യതയുണ്ട്, സ്റ്റാർട്ട് - സ്റ്റോപ് സിസ്റ്റം അടങ്ങിയ ഈ വേർഷൻ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കിയായിരിക്കും എത്തുക. ഇന്ത്യയിൽ ജനീയൊ 2 ഡബ്ല്യൂ ഡി കോൺഫിഗറേഷനിൽ മാത്രമായിരിക്കും എത്തുക എന്നാൽ കയറ്റുമതി ചെയ്യുന്ന മോഡലുകളിൽ എ ഡബ്ല്യൂ ഡി ഡ്രൈവ് ടൈപ്പിലും എത്തുന്നതായിരിക്കും. 280 എൻ എം ഉയർന്ന ടോർക്കിൽ 120 ബി എച്ച് പി പവർ പുറന്തള്ളുന്ന 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എഞ്ചിനും കയറ്റുമതി ചെയ്യുന്ന മോഡലുകൾക്കുണ്ടാകും.