Login or Register വേണ്ടി
Login

ഡൽഹി ഡീസൽ നിരോധനത്തിൽ തളർന്ന്‌ മഹീന്ദ്ര. ഷോറൂമുകളിൽ കുടുങ്ങി മൊത്തം 1000 കോടി രൂപയുടെ കാറുകൾ

<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു

ജയ്പൂർ:

മലിനീകരണം നിയന്ത്രിക്കാനുള്ള ഡൽഹി സർക്കാറിന്റെ നടപടികൾ ഓട്ടോമോട്ടീവ്‌ വിപണിയെ നഷ്ടത്തിൽ ആക്കിയിരിക്കുകയാണ്‌. എല്ലാ കാർ നിർമ്മാതാക്കളേയും ബാധിക്കുന്നതാണ്‌ ഈ നിയന്ത്രണമെങ്കിലും, ഒട്ടുമിക്ക മോഡലുകൾക്കും ഡീസൽ ഓപ്ഷൻ മാത്രമുള്ള മഹീന്ദ്രയെ ഇത്‌ കാര്യമായി ബാധിച്ചിരിക്കയാണ്‌. ഡീസൽ കാറുകൾക്കുള്ള നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ നിരോധനം തുടരവേ, ഏകദേശം 1000 കോടി രൂപയുടെ ഡീസൽ കാറുകൾ ഡീലേർസിനുള്ളിൽ കുടുങ്ങി കിടക്കുന്നു എന്നാണ്‌ റിപ്പോർട്ടുകൾ പറയുന്നത്‌. രാജ്യത്തെ മൊത്തം ഓട്ടോമോട്ടീവ്‌ വിൽപനയുടെ 7% വഹിക്കുന്ന ഡൽഹി, ലക്ഷ്യുറി ബ്രാൻഡുകളുടെയും ഏറ്റവും വലിയ വിപണികളിൽ ഒന്നാണ്‌. അതിനാൽ തന്നെ, മഹീന്ദ്രയെ കൂടാതെ ടാറ്റാ മോട്ടോർസ്‌, ടൊയോട്ടാ, ഫോഡ്‌, നിസാൻ, ഓഡി, ബിഎംഡബ്ള്യൂ, മെർസിഡസ്‌ ബെൻസ്‌ തുടങ്ങിയ കമ്പനികളെയും നിരോധനം ബാധിച്ചിരിക്കയാണ്‌.

ബിഎസ്‌(ഭാരത്‌ സ്റ്റേജ്‌)­ -ഫോർ എമിഷൻ നോംസ്‌ നിലവിലുള്ള ഡൽഹിയിൽ, ഓട്ടോ ഫ്യുവൽ പോളിസി പ്രകാരമുള്ള ബിഎസ്‌-ഫൈവ്‌, സിക്സ്‌ നോംസുകൾ പ്രാവർത്തികമാക്കേണ്ട തീയതികൾ നേരത്തേ ആക്കിയിരിക്കയാൺ​‍്‌. വാഹനങ്ങൾ ബുക്ക്‌ ചെയ്തവരും പർച്ചേസ്‌ നടത്തി ഡെലിവറിക്കായി കാത്ത്‌ നിൽക്കുന്നവരുമായ ഉപഭോക്താക്കൾ എന്തുവേണം എന്നറിയാത്ത അവസ്ഥയിലാണ്‌. ഇതിൽ ചിലർ ഡീസൽ ഓപ്ഷൻ മാറ്റി പെട്രോൾ ഓപ്ഷൻ തിരഞ്ഞെടുത്തിരിക്കയാണ്‌. അതേ സമയം, പോളിസി നിലവിലില്ലാത്ത നാഷണൽ ക്യാപിറ്റൽ റീജിയണിൽ (എൻസിആർ) നിന്നും കാറുകൾ രജിസ്റ്റർ ചെയ്യാനും ചില ഉപഭോക്താക്കൾ ശ്രമിക്കുന്നുണ്ട്‌. ബൊലേറോ, ക്വാന്റോ, താർ, റ്റിയുവി 300, സ്കോർപിയോ, വെരീറ്റോ, വെരീറ്റോ വൈബ്‌. എക്സ്യുവി500, ക്സൈലോ, ഇ20 എന്നിവ ഉൾപ്പെടുന്ന മഹീന്ദ്രയുടെ ഇൻഡ്യൻ ലൈൻഅപ്പിൽ, ഇ20ക്ക്‌ മാത്രമാണ്‌ ഡീസൽ ഇതര ഓപ്ഷനുള്ളത്‌.

ഡൽഹിയിൽ വിൽക്കപ്പെടുന്ന കാറുകളിൽ ഏകദേശം 36 ശതമാനവും ഡീസൽ വാഹനങ്ങളാണ്‌. പോരെങ്കിൽ 90 ശതമാനം എസ്യുവികളും യൂട്ടിലിറ്റി വാഹനങ്ങളും ഡീസലിലാണ്‌ ഓടുന്നതും. 2016ൽ വില വർദ്ധനവ്‌ ഉണ്ടാവാനിരിക്കെ, കാർ വിൽപന കൂടുവാൻ സാധ്യതയുള്ള സമയത്താണ്‌ ഈ നിരോധനം വന്നിരിക്കുന്നത്‌. ഓട്ടോ ഇൻഡസ്ട്രിയെ തളർത്തുന്നതിനൊപ്പം, ഡെലിവറിക്കായി കാത്ത്‌ നിൽക്കുന്ന ഉപഭോക്താക്കളേയും സർക്കാർ നീക്കം ബുദ്ധിമുട്ടിക്കുകയാണ്‌. ഓഡ്‌ ഈവൻ ഫോർമുലയ്ക്കൊപ്പം, ഈ നിരോധനവും ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഓട്ടോമോട്ടീവ്‌ ഇൻഡസ്ട്രിയെ സർക്കാർ പ്രത്യേകം ലക്ഷ്യം വയ്ക്കുകയാണോ എന്ന്‌ ചിന്തിച്ച്‌ പോകുകയാണ്‌.

“സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ വാഹനങ്ങൾ പാലിക്കവേ, ഡീസലിനെ പ്രതിചേർക്കുന്നത്‌ എന്തിനാണെന്ന്‌ ഞങ്ങൾക്ക്‌ മനസ്സിലാകുന്നില്ല.“ - മഹീന്ദ്ര മഹീന്ദ്രയുടെ ഡയറക്ടർ പവൻ ഗോയെങ്ക പറഞ്ഞു. ”നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കുമ്പോൾ ഒരു ഉൽപന്നം നിരോധിക്കേണ്ട ആവശ്യം എന്താണ്‌? ഈ നീക്കത്തിന്‌ മുൻപായി ഓട്ടോ ഇൻഡസ്ട്രിയിലെ വിദഗ്ദ്ധരുമായി സർക്കാർ കൂടിയാലോചിചിട്ടില്ല. ഡീലർഷിപ്പുകളിൽ എത്തിനിൽക്കുന്ന കാറുകൾ എന്തുചെയ്യണമെന്ന്‌ ഞങ്ങൾക്കറിയില്ല; ഈ കാര്യത്തിൽ ഉടൻ വിശദീകരണം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.“ - ഗോയെങ്ക കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യത്തെ പറ്റി സിയാം (സൊസേറ്റി ഓഫ്‌ ഇൻഡ്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചറേർസ്‌)ന്റെ ഡയറക്ടർ ജനറൽ വിഷ്ണു മഥുർ ഇങ്ങനെ പറഞ്ഞു - ”എളുപ്പത്തിൽ ലക്ഷ്യം വയ്ക്കാവുന്ന മേഖലയായി മാറിയിരിക്കയാണ്‌ ഓട്ടോ ഇൻഡസ്ട്രി. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടത്തെ നീതിന്യായവ്യവസ്ഥ പറയുന്നതെല്ലാം ഞങ്ങൾ പാലിക്കുന്നുണ്ട്‌. സമഗ്രമായ ഒരു പ്ളാനിങ്ങിലൂടെ അല്ലാതെ കാര്യമായ ഫലപ്രാപ്തി ഇവിടെ ഉണ്ടാകുകയില്ല.?

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
ഇലക്ട്രിക്ക്
Rs.3.25 - 4.49 ലക്ഷം*
പുതിയ വേരിയന്റ്
Rs.44.90 - 55.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ