• English
  • Login / Register

ദക്ഷിണാഫ്രിക്കൻ തെരുവുകളെ രോമാഞ്ചമണിയിച്ച് ഇന്ത്യൻ-നിർമ്മിത Jimny 5-door!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

ദക്ഷിണാഫ്രിക്കൻ-സ്പെക്ക് 5-ഡോർ ജിംനിയും അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിനിലാണു വരുന്നത്, അതു കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു

Suzuki Jimny 5-door

  • വില 19.65 ലക്ഷം മുതൽ 21.93 ലക്ഷം വരെ (സൗത്ത് ആഫ്രിക്കൻ കറന്‍സിയായ റാൻഡിൽ നിന്ന് രൂപയിലേക്കു മാറ്റിയ എക്സ്-ഷോറൂം വില)

  • അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, എന്നാൽ അൽപ്പം കുറഞ്ഞ ഔട്ട്പുട്ട് കണക്കുകളിലാണെന്നു മാത്രം.

  • ഇതിൻറെ  സവിശേഷതകൾ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6 എയർബാഗുകൾ, ഒരു റിയർവ്യൂ ക്യാമറ എന്നീ സവിശേഷതകളുള്ള ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. 

ഈ വർഷം ആദ്യം 2023 ഓട്ടോ എക്‌സ്‌പോയിൽ 5-ഡോർ മാരുതി ജിംനി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, താമസിയാതെ തന്നെ അത് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യ-സ്പെക്ക് 5-ഡോർ ജിംനിയുടെ ഉൽപ്പാദനത്തോടൊപ്പം, ഇതിനോടകം സാധാരണ 3-ഡോർ ജിംനി വിറ്റിട്ടുള്ള രാജ്യങ്ങൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും കയറ്റി അയയ്‌ക്കുന്നതിനുള്ള യൂണിറ്റുകൾ മാരുതി ഉല്പാദിപ്പിക്കുന്നു. ഈ രാജ്യങ്ങളിൽ ഒന്ന് സൗത്ത് ആഫ്രിക്കയാണ്, അവിടെ സുസുക്കി ജിംനി 5-ഡോർ അവതരിപ്പിച്ചു. 

വില

സൗത്ത് ആഫ്രിക്കൻ 5-ഡോർ സുസുക്കി ജിംനി (ഏകദേശം ദക്ഷിണാഫ്രിക്കൻ കറൻസിയായ റാൻഡിൽ നിന്ന് പരിവർത്തനം ചെയ്തത്)

ഇന്ത്യ-സ്പെക്ക് 5-ഡോർ മാരുതി ജിംനി

19.65 ലക്ഷം രൂപ മുതൽ 21.93 ലക്ഷം രൂപ വരെ (R4,29,900 മുതൽ R4,79,900 വരെ)

12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെ

* വിലകൾ എക്സ്-ഷോറൂം ആണ്

സൗത്ത് ആഫ്രിക്കയിലെ ബേസ്-സ്പെക്ക് 5-ഡോർ ജിംനിയുടെ വില ഇന്ത്യ-സ്പെക്ക് പതിപ്പിനേക്കാൾ അൽപ്പം കൂടുതൽ അതായത്, ഏതാണ്ട് 7 ലക്ഷം രൂപയാണ്. ഇന്ത്യ-സ്പെക് മോഡൽ പോലെ, സൗത്ത് ആഫ്രിക്കൻ മോഡലും GL, GLX എന്നിങ്ങനെ പേരുള്ള 2 വിപുലമായ വേരിയൻറുകളിലാണ് വരുന്നത്. എൻട്രി ലെവൽ ജിംനി 5-ഡോർ 17.87 ലക്ഷം രൂപ വിലയുള്ള ബേസ്-സ്പെക്ക് ജിംനി 3-ഡോറിനേക്കാൾ 1.78 ലക്ഷം രൂപ കൂടുതൽ പ്രീമിയം നിരക്കിൽ വരുന്നു. (3,90,900-റാൻഡിന് തത്തുല്യമാണ്)

പവർ ട്രെയിൻ വിശദാംശങ്ങൾ

Suzuki Jimny 5-door Low Range Transfer Case

ഇന്ത്യ-സ്പെക്ക് 5-ഡോർ ജിംനിയുടെ അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിനിലാണ് സൗത്ത് ആഫ്രിക്ക -സ്പെക്ക് ഓഫ്-റോഡർ വരുന്നത്, എന്നാൽ അതിൻറെ ഔട്ട്പുട്ട് കണക്കുകളിൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്. ഇത് 102 PS ഉം 130 Nm ഉം ഉൽപ്പാദിപ്പിക്കുന്നു, ഇത് ഇന്ത്യ-സ്പെക്ക് മോഡലിനേക്കാൾ 3 PS ഉം 4 Nm കുറവാണ്. എന്നിരുന്നാലും, ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഒന്നുതന്നെയാണ്: 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക്. ലോ-റേഞ്ച് ട്രാൻസ്ഫർ കെയ്സ്, 210 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഇവയുള്ള 5-ഡോർ ജിംനിയിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ഇതും വായിക്കുക: ഇന്ത്യ-സ്പെക്ക് മാരുതി സ്വിഫ്റ്റിനേക്കാൾ നീളമുള്ള 2023 സുസുക്കി സ്വിഫ്റ്റ് 

സവിശേഷതകളും സുരക്ഷയും

Suzuki Jimny 5-door Cabin

ഇതിൻറെ ഫീച്ചറുകളുടെ ലിസ്റ്റ് ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6 എയർബാഗുകൾ വരെ, EBD ഉള്ള ABS,  ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഡിസൻറ് കൺട്രോൾ, ഒരു റിയർവ്യൂ ക്യാമറ എന്നിവയാണ്.

നിങ്ങളുടെ ചലാൻ പരിശോധിക്കുക

ഇന്ത്യ-സ്പെക്ക് ജിംനിയുടെ എതിരാളികൾ

Maruti Jimny 5-door

ഇന്ത്യയിലെ 5-ഡോർ മാരുതി ജിംനി മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയോട് മത്സരിക്കുന്നു, കാരണം അതിൻറെ വിലയുടെ  പരിധിക്കുള്ളിൽ മറ്റ് 5-ഡോർ ഓഫ്-റോഡറുകൾ ഒന്നും നിലവിലില്ല. എന്നിരുന്നാലും, 5-ഡോർ മഹീന്ദ്ര ഥാറും 5-ഡോർ ഫോഴ്‌സ് ഗൂർഖയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, അവ ജിംനിയേക്കാൾ വളരെ വലുതും ചെലവേറിയതുമാണെങ്കിലും അവ ഉടൻ പുറത്തിറക്കും.

കൂടുതൽ വായിക്കുക: ജിംനി ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your Comment on Maruti ജിന്മി

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • റെനോ ഡസ്റ്റർ 2025
    റെനോ ഡസ്റ്റർ 2025
    Rs.10 ലക്ഷംകണക്കാക്കിയ വില
    ജൂൺ 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ harrier ev
    ടാടാ harrier ev
    Rs.30 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience