ഡിസംബർ 3 ന് തങ്ങൾ ഒരുക്കുന്ന ഫെസ്റ്റിവൽ ഫോർ ഗുഡ്‌നെസ്സിന് മഹിന്ദ്ര രേവ ഭാഗ്യ മത്സരങ്ങൾ ഒരുക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 11 Views
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡെൽഹി:
ഡിസംബർ 30 2015 ന് ഇ 2 ഒ യുടെ ഉടമസ്ഥർക്കുവേണ്ടി ലക്കി ഡ്രോ മത്സരം സംഘടിപ്പിക്കുമെന്ന് മഹിന്ദ്ര രേവ പ്രഖ്യാപിച്ചു. 2015 ഒക്‌ടോബർ 3 മുതൽ നവംബർ 15 വരെ നടത്തിയ ഫെസ്റ്റിവൽ ഓഫ് ഗുഡ്‌നെസ് പ്രോഗ്രാമിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം.ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലെ ഃഓട്ടൽ മൊണാർക്കിൽ വച്ച് 11 മണി മുതൽ 12.30 വരെയായിരിക്കും മത്സ്രം നടക്കുക.
നേരത്തെ നടത്തിയ പ്രൊമോഷണൽ പ്രോഗ്രാമിന്റെ പങ്കാളിത്തം അനുസരിച്ചായിരിക്കും മത്സരത്തിൽ പങ്കെടുക്കനുള്ള യോഗ്യത തീരുമാനിക്കുക. 2015 ഒക്‌ടോബർ 3 നും നവംബർ 15 നും ഇടയിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും വാഹനം വാങ്ങുകയും ചെയ്തവരിലൊരാളാണ് ബംബർ സമ്മാനത്തിനർഹരാകുക. സിങ്കപ്പൂരിലേക്ക് രണ്ട് പേർക്കുള്ള യാത്രയാണ് ബംബർ സമ്മാനം.
ഇ 2 ഒ യുടെ പ്രചാരത്തിന് വേണ്ടിയാണ് രേവ ഫെസ്റ്റിവൽ ഗുഡ്നെസ് പ്രോഗ്രാം നടത്തിയത്. ക്രാച്ച് കാർഡുകളിൽ ഉറപ്പായ സമ്മാനങ്ങളാണ് ഈ കാലയളവിൽ വാഹനം വാങ്ങിയവർക്കായി ഈ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കൾ ഒരുക്കിയത്. 60,000 രൂപ വില വരുന്ന ഐ ഫോൺ( 8 വിജയികൾ), 50,000 രൂപ വില വരുന്ന എൽ ഇ ഡി ടി വി (4 വിജയികൾ), 13,500 രൂപ വരുന്ന 22 കെ ടി സ്വർണ്ണ നാണയങ്ങൾ ( 8 വിജയികൾ), പിന്നെ 1,000 രൂപ (72 വിജയികൾ) എന്നിവയായിരുന്നു ഉറപ്പുള്ള സമ്മാനങ്ങൾ. ഈ സ്കീമിനു കീഴിൽ വിൽക്കുന്ന ആദ്യത്തെ 100 കാറുകൾക്കാണ് സമ്മാനങ്ങൾ ഉറപ്പായിരുന്നത്. ഗുഡ്നെസ് പ്രോഗ്രാം മഹിന്ദ്ര രേവയ്‌ക്ക് എങ്ങിനെ ഗുണം ചെയ്തു എന്ന് എഴുതി നൽകാൻ ലക്കി ഡ്രോയിൽ പങ്കെടുകാനാഗ്രഹിക്കുന്നവരോട് ആവശ്യപ്പെടും. മഹിന്ദ്രയിലെ ജീവനക്കാർ, സപ്പ്ലയർ ഏജൻസികൾ, പങ്കെടുക്കുന്ന പാർട്ണർമ്മാർ, മഹിന്ദ്ര ഗ്രൂപ്പിന്റെ ബിസിനെസ്സ് അസ്സോസിയേറ്റുകൾ എന്നിവരെ മത്സരത്തിൽ നിന്നൊഴിവാക്കും.
ഇലക്ട്രിക് വാഹനങ്ങൾ പ്രജരിപ്പിക്കുന്നതിനായ് വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് മാരുതി സുസുകി എന്നിവരുമായി മഹിന്ദ്ര കൈകോർത്തിരുന്നു.