കൂപ്പെ ഡിസൈനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി Tata Curvvന്റെ സ്പൈ ഷോട്ടുകൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഇത് ഒരു ICE (ആന്തരിക ജ്വലന എഞ്ചിൻ) മോഡലായും ഒരു EV ആയും വാഗ്ദാനം ചെയ്യും, രണ്ടും 2024-ൽ ലോഞ്ച് ചെയ്യുന്നതാണ്
-
2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ ടാറ്റ കർവ്വ് പ്രദർശിപ്പിച്ചിരുന്നു. .
-
പുതിയ നെക്‌സോൺ പോലെയുള്ള സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകളുള്ള LED ലൈറ്റിംഗ് സജ്ജീകരണം തുടങ്ങിയ ഏറ്റവും പുതിയ ദൃശ്യങ്ങളിൽ വെളിപ്പെടുത്തുന്നു.
-
അകത്ത്, ഇതിന് ഇരട്ട ഡിസ്‌പ്ലേകളും ബാക്ക്‌ലിറ്റ് 'ടാറ്റ' ലോഗോയുള്ള 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ടച്ച് ബേസ്ഡ് ക്ളൈമറ്റ് കൺട്രോൾ പാനലും ഉണ്ടായിരിക്കും.
-
വായുസഞ്ചാരമുള്ള സീറ്റുകൾ, 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് മറ്റ് സവിശേഷതകൾ.
-
ഒരു പുതിയ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ നൽകും; നെക്‌സോൺ 7-സ്പീഡ് DCT യിൽ ലഭിക്കുന്നു.
-
ടാറ്റ കർവിന്റെ വില 10.5 ലക്ഷം രൂപയിൽ ആരംഭിക്കാം (എക്സ്-ഷോറൂം).
ഈ വർഷം ജൂലൈയിൽ ആദ്യമായി ടാറ്റ കർവ്വ് ക്യാമറകണ്ണുകളിൽപ്പെട്ടതിന് ശേഷം, SUV അതിന്റെ പ്രൊഡക്ഷൻ സ്പെസിഫിക്കേഷനോട് അടുക്കുമ്പോൾ വീണ്ടും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ശ്രദ്ധയിപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ഏറ്റവും പുതിയ ടെസ്റ്റ് മ്യൂൾ കാംഫ്ലേജ്ജിനുള്ളിൽ ആയിരുന്നില്ല, കൂടാതെ വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ-എതിരാളിയുടെ ഒന്നിലധികം പുതിയ ഡിസൈൻ വിശദാംശങ്ങൾ കാണിക്കുകയും ചെയ്തു.
പുതിയ വെളിപ്പെടുത്തലുകൾ
BMW, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ SUV-കൂപ്പുകളിൽ പ്രചാരത്തിലുള്ള രൂപകല്പനയ്ക്ക് സമാനമായ, റോഡ്-ഗോയിംഗ് രൂപത്തിൽ ആദ്യമായി പുതിയ ടാറ്റ കാറിന്റെ കൂപ്പെ പോലെയുള്ള റൂഫ്‌ലൈൻ ക്യാമറക്കണ്ണനുകളിൽ അകപ്പെട്ട ടെസ്റ്റ് മ്യൂളിൽ നിന്നും മനസ്സിലാക്കാനായി. അടുത്തിടെ പുറത്തിറക്കിയ നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ ടാറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലുകളിൽ കാണുന്ന സ്‌പ്ലിറ്റ്-LED ഹെഡ്‌ലൈറ്റ് സജ്ജീകരണവും ഇതിൽ കാണപ്പെടുന്നു, ഹെഡ്‌ലൈറ്റുകൾ ലംബമായി അടുക്കിവച്ചിരിക്കുന്നു.
പ്രൊഫൈലിൽ, ഓട്ടോ എക്‌സ്‌പോ 2023-ൽ പ്രദർശിപ്പിച്ച കർവ്വ് കൺസെപ്റ്റിൽ നിന്ന് വ്യത്യസ്തമായ അലോയ് വീൽ സജ്ജീകരണമാണ് ഇതിന് ഉണ്ടായിരുന്നത്. ഇതിന്റെ റിയർ വ്യൂവിൽ കാര്യമായൊന്നും ദൃശ്യമായില്ലെങ്കിലും, സ്‌പൈ ഷോട്ട് സൂചിപ്പിക്കുന്നത് ഈ ഡിസൈൻ, ആംഗുലാർ LED ടെയിൽലൈറ്റുകളും ഒതുക്കമുള്ള ചങ്കി ടെയിൽഗേറ്റും ഉൾപ്പടെ സുഗമമായ കർവ്വ് ആശയത്തിന് സമാനമായിരിക്കും എന്നതാണ്.
ഉൾഭാഗത്ത് എന്തെല്ലാം ലഭിക്കും?
ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ ടാറ്റയുടെ SUV-കൂപ്പിന്റെ ഇന്റീരിയർ സംബന്ധിച്ച വിവരങ്ങൾ നൽകുന്നില്ലെങ്കിലും, പുതിയ നെക്‌സോണുമായി ഇതിന് സമാനതകളുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിൽ 2 വലിയ ഡിസ്‌പ്ലേകൾ, ബാക്ക്‌ലിറ്റ് 'ടാറ്റ' ലോഗോയുള്ള ആധുനിക 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പുതിയ ടച്ച് ബേസ്ഡ് കാലാവസ്ഥാ നിയന്ത്രണ പാനൽ എന്നിവ ഉൾപ്പെടുന്നു.
ഫീച്ചറുകൾ പരിഗണിക്കുമ്പോൾ, ടാറ്റ കർവ്വ് 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ (നെക്‌സോൺ, നെക്‌സോൺ EV എന്നിവയിൽ നിന്ന്), വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയുമായി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന്റെ സുരക്ഷാ കിറ്റിൽ 6 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഓട്ടോണോമസ് -എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ് തുടങ്ങിയ ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) പ്രവർത്തനങ്ങളും ഇത് വാഗ്ദാനം ചെയ്തേക്കാം.
ഇതും വായിക്കൂ: ടാറ്റ ഹാരിയർ ഇവി അല്ലെങ്കിൽ ഹാരിയർ പെട്രോൾ - ഏതാണ് ആദ്യം ലോഞ്ച് ചെയ്യുന്നത്?
പവർ ട്രെയിൻ വിശദശാംശങ്ങൾ
ടാറ്റ അതിന്റെ പുതിയ ടർബോചാർജ്ഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ (125PS/225Nm) ഉൾപ്പെടുത്തിയാണ് കാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഗിയർബോക്‌സ് ഓപ്ഷനുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ അവയിലൊന്ന് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ആയിരിക്കാം. മറ്റ് എഞ്ചിനുകൾ ഏതൊക്കെയാണെന്ന് അജ്ഞാതമാണ്.
ടാറ്റയുടെ Gen2 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഒരു ഇലക്ട്രിക് ഇറ്ററേഷനും ഇതിന് ഉണ്ടായിരിക്കും, ഇത് 500 കിലോമീറ്റർ വരെ അവകാശപ്പെടുന്നു. ഇലക്ട്രിക് പവർട്രെയിനിന്റെ വിശദാംശങ്ങൾ ഇപ്പോഴും പരിമിതമാണ്. ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) മോഡലിന് മുന്നോടിയായാണ് EV എത്തുക.
പ്രതീക്ഷിക്കുന്ന വിലയും മത്സരങ്ങളും
ടാറ്റ കർവിന് 10.5 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലയുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, ഹ്യുണ്ടായ് ക്രെറ്റ, ഹോണ്ട എലിവേറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സിട്രോൺ C3 എയർക്രോസ്, MG ആസ്റ്റർ തുടങ്ങിയ കോംപാക്റ്റ് SUVകൾക്ക് പകരമുള്ള SUV-കൂപ്പായിരിക്കും ഇത്. 2024 മധ്യത്തോടെ കർവ്വ് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ചിത്ര ഉറവിടം
0 out of 0 found this helpful