റേഞ്ച് റോവർ ഇവോക്ക് ഫേസ്‌ലിഫ്റ്റ് നവംബർ 19 ന് പുറത്തിറക്കാനൊരുങ്ങിക്കൊണ്ട് ലാൻഡ് റോവർ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ടാറ്റയുടെ ഉടമസ്തതയിലുള്ള ലാൻഡ് റോവർ ഈ മാസം 19 ന് ഇവോക്ക് ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞമാസം ഇരുപതോടുകൂടി ഇതിന്റെ ബുക്കിങ്ങ് തുടങ്ങിയിരുന്നു. ലാൻഡ് റോവർ ഇവോക്ക് ഡീസൽ തദ്ദേശീയമായി സംയോജിപ്പിച്ചു തുടങ്ങിയത് ഈ വർഷമാണ്, അതുപോലെതന്നെ ഫേസ്‌ലിഫ്റ്റ് ചെയ്ത വേർഷനും പ്രാദേശീയമായിട്ടായിരിക്കും കൂട്ടിയോജിപ്പിക്കുക.
നവീകർണങ്ങളുടെ കാര്യമെടുത്താൽ, ഈ ഫേസ്‌ലിഫ്‌റ്റ് ചെയ്ത വേർഷന് പുതുക്കി പണിത ഫ്രണ്ട്, റിയർ ബംബറുകൾക്കൊപ്പം പുത്തൻ ഗ്രില്ലും നൽകിയിട്ടുണ്ട്. മുഴുവനായും എൽ ഇ ഡിയിൽ പ്രകാശിക്കുന്ന ഹെഡ്‌ലൈറ്റിനിപ്പോൾ ഡേ ടൈം റണ്ണിങ്ങ് എൽ ഇ ഡി പാറ്റേണുമുണ്ട്. എൽ ഇ ഡി ടെയിൽ ലൈറ്റുകളിൽ ഇപ്പോൾ ഗ്രാഫിക് ഡിസൈൻ കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ പുതുതായി ഡിസൈൻ ചെയ്ത അലോയ് വീലുകളിലായിരിക്കും വാഹനം സഞ്ചരിക്കുക. ഉൾവശത്ത് റെഞ്ച് റൊവർ ഇവൊക്ക് ഫേസ്‌ലിഫ്റ്റിന് ലഭിച്ചിരിക്കുന്നത് 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിന്മെന്റ് സിസ്റ്റം പിന്നെ 825 വാട്ട് മെറിഡിയൻ സറൌണ്ട് സിസ്റ്റെത്തോടുകൂടിയ ഒരു 17 ഡെസിബെൽ സ്പീക്കർ എന്നിവയാണ്. ഇതിനെല്ലാം പുറമെ ഒരു ഹെഡ് അപ് ഡിസ്‌പ്ലേ, റിയർ സീറ്റ് എന്റെർടെയിൻമെന്റ് കൂടാതെ സറൌണ്ട് ക്യാമറ തുടങ്ങിയ സംവിധാനങ്ങളും നിങ്ങൾക്ക് ലഭിക്കും.
നിലവിലെ 2.2 - ലിറ്റർ ഡീസൽ എഞ്ചിൻ തന്നെ ഇന്ത്യയിൽ ലാൻഡ് റൊവർ തുടരുമെന്ന് പീതീക്ഷിക്കാം. പരമാവധി ടോർക്കായ 420 എൻ എമ്മിൽ 190 പി എസ് പവർ ഈ എഞ്ചിൻ നൽകും. 9 സ്പീഡ് ഇസഡ് എഫ് ട്രാൻസ്‌മിഷനുമായാണ് എഞ്ചിൻ സംയോജിപ്പിച്ചിരിക്കുന്നത്.