Sonet Faceliftൽ ഡീസൽ മാനുവൽ കോംബോ വീണ്ടും അവതരിപ്പിച്ചുകൊണ്ട് Kia!
IMT (ക്ലച്ച് പെഡൽ ഇല്ലാത്ത മാനുവൽ), AT ഓപ്ഷനുകൾ എന്നിവയ്‌ക്കൊപ്പം ഡീസൽ മാനുവൽ ഓപ്ഷനും വാഗ്ദാനം ചെയ്യും.
-
ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സോനെറ്റ് ഡിസംബർ 14 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
-
സോനെറ്റിന്റെ ഡീസൽ വേരിയന്റുകളിലേക്ക് 6-സ്പീഡ് മാനുവൽ ഓപ്ഷൻ (മൂന്ന് പെഡലുകൾ) തിരികെ വരുന്നുവെന്ന് വിവരങ്ങള്‍ സ്ഥിരീകരിക്കുന്നു.
-
ഡീസൽ എഞ്ചിനിനൊപ്പം 6-സ്പീഡ് iMT ഓപ്ഷനും സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് നിലനിർത്തും.
-
സമാനമായ1.2-ലിറ്റർ N.A., 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളിൽ ഇത് തുടർന്നും ലഭ്യമാകും.
-
ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, ADAS എന്നിവ പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു.
-
2024 ആദ്യത്തോടെ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്; വില 8 ലക്ഷം രൂപ മുതൽ ആരംഭിക്കാം (എക്സ്-ഷോറൂം)
മൂന്ന് വർഷത്തിലേറെയായി വിൽപ്പനയില്‍ സജീവമായതിന് ശേഷം, കിയ സോനെറ്റ് അതിന്റെ ആദ്യത്തെ വലിയ മിഡ്‌ലൈഫ് അപ്‌ഡേറ്റ് സ്വീകരിക്കനൊരുങ്ങുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റിന്റെ രണ്ട് ടീസറുകൾ കാർ നിർമ്മാതാവ് അടുത്തിടെ പുറത്തിറക്കി, അവ ബോർഡിലെ ചില സവിശേഷതകളും സ്ഥിരീകരിച്ചു. 2024 സോനെറ്റിനൊപ്പം കിയ ഡീസൽ-മാനുവൽ കോംബോ തിരികെ കൊണ്ടുവരുമെന്ന് ചോര്‍ന്നു കിട്ടിയ ചില വിവരങ്ങളില്‍ നിന്ന് ഞങ്ങൾക്ക് ഇപ്പോൾ മനസ്സിലായി.
പൊതു ആവശ്യകതകൾ അനുസരിച്ച് മടക്കം
2023-ന്റെ തുടക്കത്തിൽ കിയ സോനെറ്റിന്റെ ഡീസൽ-മാനുവൽ പതിപ്പ് നിർത്തലാക്കുകയും അതിന്റെ iMT (ക്ലച്ച് പെഡൽ ഇല്ലാത്ത മാനുവൽ) ഗിയർബോക്‌സ് ഓപ്ഷൻ നിലവില്‍ വരുകയും ചെയ്തു. എന്നിരുന്നാലും, പരമ്പരാഗത ത്രീ-പെഡൽ ഡീസൽ-മാനുവൽ ഓപ്ഷൻ തിരികെ കൊണ്ടുവരുന്നതിനാല്‍ ഇത് ജനപ്രിയമായ ഒരു തീരുമാനമാകില്ല എന്ന്‍ തോന്നുന്നു.മാനുവൽ ഗിയർബോക്‌സിനൊപ്പം കിയ IMT യും വാഗ്ദാനം ചെയ്യും എന്ന്‍ പറയപ്പെടുന്നു. ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300 എന്നിവയ്‌ക്കൊപ്പം ഡീസൽ പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന വിഭഗത്തിലെ ചുരുക്കം ചില വാഹനങ്ങളില്‍ സോനെറ്റും ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഇനിയെന്ത്?
കിയ സെൽറ്റോസ്, കിയ കാരൻസ് എന്നീ 1.5 ലിറ്റർ യൂണിറ്റുള്ള മറ്റ് മോഡലുകളിൽ ഡീസൽ-മാനുവൽ പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നത് കിയ നിർത്തിയതിനാൽ, അവയ്ക്കും ഉടൻ തന്നെ ഈ കോംബോ ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇതും വായിക്കൂ: 2024-ൽ ഇന്ത്യയിലേക്കെത്തുന്ന കാറുകൾ: അടുത്ത വർഷം നിങ്ങൾക്ക് റോഡുകളിൽ കാണാൻ കഴിയുന്നവ
പവർട്രെയിൻ വിശദാംശങ്ങൾ
പുതിയ സോനെറ്റ് അവയുടെ പ്രകടനത്തിൽ ഒരു മാറ്റവും വരുത്താതെ മുമ്പുള്ളതിന് സമാനമായ എഞ്ചിൻ ഓപ്ഷനുകളിൽ തുടരും. ഇതിന്റെ എല്ലാ സാങ്കേതിക വിശദാംശങ്ങളും ഇവിടെയിതാ:
സ്പെസിഫിക്കേഷൻ |
1.2-ലിറ്റർ പെട്രോൾ |
1-ലിറ്റർ ടർബോ-പെട്രോൾ |
1.5-ലിറ്റർ ഡീസൽ |
---|---|---|---|
പവർ |
83 PS |
120 PS |
116 PS |
ടോർക്ക് |
115 Nm |
172 Nm |
250 Nm |
ട്രാൻസ്മിഷൻ |
5-സ്പീഡ് MT |
6-സ്പീഡ് iMT, 7-സ്പീഡ് DCT |
6-സ്പീഡ് MT (പുതിയത്), 6-സ്പീഡ് iMT, 6-സ്പീഡ് AT |
വേരിയന്റ് തിരിച്ചുള്ള പവർട്രെയിൻ ഓപ്ഷനുകൾ
ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച് 2024 കിയ സോനെറ്റിന്റെ എല്ലാ ടെക് ലൈൻ വേരിയന്റുകളിലും ഡീസൽ-മാനുവൽ ഓപ്ഷൻ വാഗ്ദാനം ചെയ്യും, അതേസമയം iMT രണ്ട് വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തും. എന്നിരുന്നാലും, ടോപ്പ്-സ്പെക്ക് GT ലൈൻ, X-ലൈൻ വേരിയന്റുകൾ ഡീസൽ-ഓട്ടോമാറ്റിക് ഓപ്ഷനിൽ മാത്രമേ നൽകൂ.
വേരിയന്റ് |
HTE |
HTK |
HTK+ |
HTX |
HTX+ |
GTX+ |
X-Line |
---|---|---|---|---|---|---|---|
1.5 ലിറ്റർ ഡീസൽ 6-സ്പീഡ് MT |
✅ |
✅ |
✅ |
✅ |
✅ |
– |
– |
1.5 ലിറ്റർ ഡീസൽ 6-സ്പീഡ് iMT |
– |
– |
– |
✅ |
✅ |
– |
– |
1.5 ലിറ്റർ ഡീസൽ 6-സ്പീഡ് AT |
– |
– |
– |
✅ |
– |
✅ |
✅ |
എന്തെല്ലാം സവിശേഷതകളാണ് ലഭിക്കുന്നത്
രണ്ട് ഔദ്യോഗിക ടീസറുകളും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ (സെൽറ്റോസിൽ നിന്ന്), 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ നിലവിലുള്ള ഫീച്ചറുകൾ പുതിയ സോനെറ്റിലും തുടർന്നേക്കാം.
സുരക്ഷയുടെ കാര്യത്തിൽ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ അവോയ്ഡൻസ് തുടങ്ങിയ ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായാണ് പുതിയ സോനെറ്റ് വരുന്നത്. ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും കിയയിൽ സജ്ജീകരിക്കും.
പ്രതീക്ഷിക്കുന്ന വിലയും മത്സരവും
2023 ഡിസംബർ 14-ന് അവതരിപ്പിച്ചതിന് ശേഷം 2024-ന്റെ തുടക്കത്തോടെ പുതിയ കിയ സോനെറ്റ് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പ്രാരംഭ വില 8 ലക്ഷം രൂപയായിരിക്കും (എക്‌സ് ഷോറൂം). പുതുക്കിയ SUV മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, റെനോ കിഗർ, നിസ്സാൻ മാഗ്‌നൈറ്റ്, മാരുതി ഫ്രോങ്‌ക്സ് ക്രോസ്ഓവർ എന്നിവയോട് കിടപിടിക്കുന്നത് തുടരുന്നതാണ്.
കൂടുതൽ വായിക്കൂ: സോനെറ്റ് ഓട്ടോമാറ്റിക്