Login or Register വേണ്ടി
Login

ജാഗ്വർ ഫോർമുല ഇ യിൽ അരങ്ങേറാനൊരുങ്ങുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ജയ്‌പൂർ: ജാഗ്വർ റേസിങ്ങ് എന്ന പേരിൽ ഫോർമുല 1 ൽ ചെറുതായി അരങ്ങേറിയതിനുശേഷം ഇപ്പോൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഈ ലക്ഷ്വറി ബ്രാൻഡ് മോട്ടോർസ്പോർട്ടിന്റെ ലോകത്ത് വീണ്ടും അരങ്ങേറുമെന്ന് ഇന്ന്‌ പ്രഖ്യാപിച്ചു. ചെറിയ ബ്രാൻഡുകളുടെ മത്സരമാണ്‌ ഫോർമുല ഇ. ഇലക്‌ട്രിക് റെസിങ്ങ് മോട്ടോർസ്പോർട്ടാണ്‌ ഫോർമുല ഇ അതിൽ മത്സരാർത്ഥികളായി എത്തുമെന്നാണ്‌ ജാഗ്വർ ഇന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

ജെ എൽ ആർ ഗ്രൂപ് എഞ്ചിനീറിങ്ങ് ഡയറക്‌ടർ നിക്ക് റോജേഴ്‌സ് പറഞ്ഞു “ ജാഗ്വർ ലാൻഡ് റോവറിന്റെ ഭാവിയിൽ ഇലക്ട്രിക് വാഹങ്ങങ്ങൾക്കുള്ള സ്ഥാനം വലുതാണ്‌, ഫോർമുല ഇ ഞങ്ങളുടെ ഇലക്‌ട്രിഫിക്കേഷൻ സാങ്കേതികതകൾ പരിശോധിക്കാനുള്ള ഒരു വേദിയാകും.”

മോട്ടോർസ്‌പോർട്ടിലേക്ക് കടക്കുമ്പോൾ ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി വില്ല്യംസ് ഗ്രൂപ്പിന്റെ ഭാഗമായ വില്ല്യംസ് അഡ്വാൻസ് എഞ്ചിനീയറിങ്ങുമായി(കഴിഞ്ഞ ഫോർമുല വൺ ചാമ്പ്യന്മാർ) സഹകരിക്കും. ശേഷം ജാഗ്വർ മോട്ടോർസ്പോർട്ടിൽ അത്ര സജ്ജീവമായിരുന്നില്ല, 2004 ജാഗ്വറും ആസ്‌ട്ടൺ മാർട്ടിനും ഫോർഡ് മോട്ടോഴ്‌സിന്റെ ഉടമസ്‌ഥതയിലുള്ളപ്പോഴാണ്‌ ജാഗ്വർ ഫോർമുല വണിൽ മത്സരിച്ചത്. ഇറ്റാലിയൻ ട്രൂല്ലി ടീം ഉപേക്ഷിച്ച 10 ഒഴിവുകളിൽ ഒന്നിലെക്കാണ്‌ ജാഗ്വർ എത്തുന്നത്. മോട്ടോർസ്‌പോർട്ട് വാഹനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുമെന്നും മോട്ടോർസ്‌പോർട്ടിലെ നേട്ടങ്ങൾ അധികം വൈകാതെ റോഡുകളിലും പ്രതിഫലിക്കും എന്നായിരുന്നു പതിറ്റാണ്ടുകൾക്ക് മുൻപ്‌ കരുതിയിരുന്നത്. ഇത് വർഷങ്ങൾക്ക് മുൻപത്തെ കാര്യമാണ്‌, ഫോർമുല വൺ ഇന്ന്‌ എയറോനോട്ടിക്‌സുമായുള്ള അടുപ്പം ഓട്ടോമോട്ടിവ് വാണിജ്യവുമായി ഉണ്ടായിരുന്ന കാലത്തെ കാര്യം. ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിച്ചു വരുന്ന ഈ കാലത്ത് ആ പഴയ തത്വം വാഹന നിർമ്മാണ നിർമ്മാണ രംഗത്ത് വീണ്ടും സത്യമായേക്കാം.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.2.84 - 3.12 സിആർ*
പുതിയ വേരിയന്റ്
ഫേസ്‌ലിഫ്റ്റ്
Rs.1.03 സിആർ*
പുതിയ വേരിയന്റ്
Rs.11.11 - 20.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ