എഫ് ടൈപ്പിന് വേണ്ടി ജഗ്വാർ ബ്രിട്ടീഷ് ഡിസൈൻ പതിപ്പ് ലോഞ്ച് ചെയ്യുന്നു
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജഗ്വാർ എഫ്-ടൈപ്പിന്റെ ബ്രിട്ടിഷ് ഡിസൈൻ പതിപ്പ് ലോഞ്ച് ചെയ്തു. 2012 ലാണ് ലോഞ്ച് ചെയ്തത് അതുപോലെ ഇതിന്റെ ഡിസൈൻ കൊണ്ടുതന്നെ എല്ലാവരാലും തിരിച്ചറിയപ്പെടുന്നു, ഈ കൂട്ടിച്ചേർക്കലു കൊണ്ട് കാറിന് മറ്റുള്ളവയിൽ വ്യത്യസ്തനാക്കുന്നു.
ലോഞ്ചിങ്ങിന്റെ സമയത്ത് ജഗ്വാറിന്റെ ഡയറക്ടർ ഓഫ് ഡിസൈൻ ലാൻ കാളും ഇങ്ങനെ പറയുകയുണ്ടായി “ എഫ്-ടൈപ്പ് ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു സ്പോർട്സ് കാറാണ് അതോടൊപ്പം വ്യക്തിത്വത്തിന്റെയും ബ്രിട്ടീഷിന്റെയും നാടകീയത കാഴ്ച്ചയിലുള്ള ഒന്നാണിത്. ബ്രിട്ടീഷ് രുപകല്പനയുടെ പതിപ്പ് നിർമ്മിക്കുന്നതിലൂടെ ഉള്ളിലും - പുറമെയുമുള്ള കാഴ്ച്ച സൂക്ഷ്മമായി ഉയർത്തുന്നതിനുള്ള ഒരുവസരമാണ് എഫ്-ടൈപ്പിന് കൈവരുന്നത്. ”
മുൻപിലും പിൻഭാഗത്തും ഉള്ള ബ്രിട്ടീഷ് പതിപ്പിന്റെ ബാഡ്ജുകൾ പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ ഈ കാറിൽ സംയോജിപ്പിച്ചിട്ടുണ്ട്. മെറിഡീയൻ വിദഗ് ദ്ധർ വികസിപ്പിച്ചെടുത്ത നവീകരിച്ച ബ്രേക്കിങ്ങ് സിസ്റ്റവും പരിഷ്കരിച്ച ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും ഇതിൽ ലഭിക്കുന്നുണ്ട്. ബ്രിട്ടിഷ് ഡിസൈൻ പതിപ്പിന് ഒരു സ്റ്റാന്റേർഡായിട്ടാണ് സ്പോർട്ട്സ് ഡിസൈൻ പാക്ക് വരുന്നത് അതുപോലെ ഇതിൽ ഉൾക്കൊള്ളുന്നത് ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് സ്പ്ലിറ്റർ , ബോഡി കളറിലുള്ള സൈഡ് സിൽ എക്സ്റ്റെൻഷനുകൾ , പിൻഭാഗത്തെ സ്പോയിലർ എന്നിവയാണ്.
460 എൻ എം ടോർക്കിനൊപ്പം 380 പി എസ് പവർ ഉല്പാദിപ്പിക്കാൻ കഴിയുന്ന 6 സിലണ്ടർ 2,995 സിസി എഞ്ചിനോട് കൂടിയാണ് എഫ് - ടൈപ്പ് ബ്രിട്ടീഷ് ഡിസൈൻ പതിപ്പ് വരുന്നത്. ഈ പവറിന്റെ ഫലമായി, കാറിന് മണിക്കൂറിൽ 275 കിലോമീറ്റർ ഉയർന്ന സ്പീഡിലെത്താൻ കഴിയും അതുപോലെ 5.1 സെക്കന്റിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ കൈവരിക്കാനും കഴിയും. ഓൾ വീൽ ഡ്രൈവിനോടൊപ്പം 8-സ്പീഡ് ക്യുക്ക് ഷിഫ്റ്റും ലഭിക്കും.
ഈ കാർ ഇപ്പോൾ ജഗ്വാറിന്റെ യു കെ റീട്ടെയ്‌ലുകളിൽ മാത്രമെ ഓഡർ ചെയ്യാൻ കഴിയുകയുള്ളു. കൂപ്പേ വേർഷന്റെ വില £75,225 ആണ് , അതുപോലെ കൺവെർട്ടബിൾ വിലയ്ക്ക് വാങ്ങാൻ കഴിയും. ഉപഭോകതാക്കൾക്ക് മാർച്ചു മുതൽ ലഭിച്ച് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു അതുപോലെ ഈ ഓട്ടോമൊബൈൽ നാലു കളറിലുകളിൽ ലഭിക്കും. കലണ്ട്രാ റെഡ്, ഗ്ലേസിയർ വൈറ്റ്, അൾട്രാ വയലറ്റ്, അൾട്ടിമേറ്റ് ബ്ലാക്ക്.
0 out of 0 found this helpful