ഇന്ത്യയെ ലക്ഷ്യമാക്കി: ജീപ്പിന്റെ , പണിപൂർത്തിയാകാത്ത സി-എസ് യു വി ചോർന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ : ജീപ്പിന്റെ വരാൻ പോകുന്ന പ്രോജക്ട് വളരെ പ്രേരണ ഏകുന്നതാണ്, കാരണം ഇത് ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിക്കുന്നതാവാം. സി എസ് യു വി അല്ലെങ്കിൽ കോട് നെയിം ജീപ്പ് 551 ന്റെ ചിത്രം പകർത്തിയത് എയർക്രാഫ്റ്റിലേയ്ക്ക് കയറ്റുമ്പോളാണ്. ഈ എയർപോർട്ട് സൗത്ത് അമേരിക്കയിൽ എവിടെയോ ആണെന്നാണ് കരുതുന്നത്. റിപ്പോർട്ടനുസരിച്ച് ഈ പ്രോട്ടോ ടൈപ്പുകൾ ടെസ്റ്റിനു വേണ്ടി വിദേശത്തെയ്ക്ക് കപ്പൽ മാർഗം അയച്ചിരിക്കുകയാണ്. ആർക്കറിയാം ഇതിന്റെ ലക്ഷ്യസ്ഥാനം ഇന്ത്യയാണെന്ന് , നമ്മുടെ വീട്.
ചോർന്ന ദൃശ്യങ്ങൾ നോക്കുകയാണെങ്കിൽ , ഈ ഛായ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഈ എസ് യു വി പകുതിയോ, മുഴുവാനയോ ഒരു സ്പോർട്ടി ലുക്കാണ് തരുന്നതെന്നാണ്. ക്ലാസിക്ക്, ചുങ്കി എസ് യു വി ഒരു ട്രോപ്പിങ്ങ് റൂഫ് ലൈനോടു കൂടി കാണാൻ കഴിയും ഏതാണ്ട് എവോക്യൂ (ഏതാണ്ട് ഒരു ഐഡിയ നല്കുന്നത്) നെ പോലെ.
ഇപ്പോൾ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ലഭ്യമാകുന്ന റെട്രോ റിനിഗേഡിന്റെ അതേ ബേസിലാണ് ഇതും നിർമ്മിച്ചിരിക്കുന്നതെന്നാണ് അപവാദം. പ്രധാന കമ്പോളങ്ങളിലെല്ലാം ജീപ്പ് പേട്രിയോട്ട്, കോമ്പസ്സ് മോഡലുകൾക്ക് ഇത് പകരക്കാരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിയറ്റ് ക്രിസ്ലെർ ഓട്ടോമൊബൈൽസ് ഇന്ത്യ (എഫ് സി എ) ഈ കാറുകൾ അവരുടെ രഞ്ചൻഗൺ പ്ലാന്റിൽ നിർമ്മിക്കാനും, കയറ്റി അയക്കാനും ആസൂത്രണം ചെയ്യുന്നു. റിപ്പോർട്ടുകൾ വിശ്വസിനീയമാണെങ്കിൽ ഈ കമ്പനി റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ കമ്പോളങ്ങളിലേയ്ക്കും, ചില ഏഷ്യൻ കമ്പോളങ്ങളിലേയ്ക്കും കയറ്റി അയ്ക്കാൻ പോകുകയാണ്.
ജീപ്പ് 551 ന്റെ പ്രധാന ആകർഷണം അതിന്റെ മോട്ടോറും, ഗിയർ ബോക്സുമാണ്, ഇത് ഒരു ഇൻലൈൻ ഫോർ സിലണ്ടർ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിനോടൊപ്പം പ്രതീക്ഷിക്കുന്നു. ഏകദേശം 164 ബി എച്ച് പി നല്കാൻ കഴിയുന്ന ടൈഗർഷാർക്ക് ( കൂൾ എഞ്ചിന്റെ പേർ) റേഞ്ചു മുതലാണ് പെട്രോൾ യൂണൈറ്റുകൾ വികസിപ്പിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. 9 -സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോടു കൂടിയാണ് 2 എഞ്ചിനുകളും ലഭ്യമാകുക, അതുപോലെ മുഴുവൻ ലൈനപ്പിലും സ്റ്റാന്റേഡ് 4 ഡബ്ല്യൂ ഡി ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്.
2016 ആദ്യത്തോടു കൂടി മാത്രമെ രാജ്യത്ത് ഇതിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുള്ളുവെങ്കിലും 2016 ൽ അമേരിക്കയിൽ ഏതെങ്കിലും പ്രധാന മോട്ടോർ ഷോയിൽ ഈ കാറിന്റെ നിർമ്മതാക്കൾ ഇതേ കാറിന്റെ ആശയം അവതരിപ്പിച്ചുവെന്നും വരാം.