‘ടക്സൺ’ നായി ഇൻഡ്യ കാത്തിരിക്കുന്നു! ഹ്യൂണ്ടായി എസ്യുവികൾ പ്രദർശിപ്പിച്ച് പുതിയ ടിവി കൊമേഴ്സ്യൽ
published on nov 27, 2015 04:47 pm by raunak for ഹുണ്ടായി ടക്സൺ 2016-2020
- 10 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ:
ഹ്യൂണ്ടായി ക്രെറ്റയുടെ വേൾഡ് പ്രീമിയർ ഇൻഡ്യയിൽ അരങ്ങേറിയതിന് പിന്നാലെ ഇവിടത്തെ വിപണിയിലും വാഹനം വലിയ ചലനം ശൃഷ്ടിച്ചു. മാസം 7000 യൂണിറ്റുകൾ വരെ ഇറക്കുന്ന ക്രെറ്റ, ലോഞ്ച് ചെയ്ത അതേ മാസത്തിൽ തന്നെ സെഗ്മെന്റിലെ ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. സൗത്ത് കൊറിയൻ നിർമ്മാതാക്കളുടെ ഫ്ളൂയിഡിക് സ്കല്പ്ച്ചർ 2.0 ഡിസൈൻ ശൈലിയിൽ നിർമ്മിച്ച സെക്കൻഡ് ജെൻ ഐ20 (എലൈറ്റ് ഐ20), ക്രെറ്റ (ചൈനയിലെ ഐഎക്സ്25), ടക്സൺ, സാന്റാ-ഫെ തുടങ്ങിയ വാഹനങ്ങളെല്ലാം തന്നെ വിപണിയിൽ വിജയം കൊയ്യുകയാണ്.
ഹ്യൂണ്ടായി ടക്സൺ രാജ്യത്ത് ഒരിക്കൽ കൂടി ഇറങ്ങുമെന്നാണ് പറയപ്പെടുന്നത്. എസ്യുവിയുടെ ആദ്യ ജനറേഷൻ 2005ൽ ഇൻഡ്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും 2010ഓടെ മതിയാക്കുകയായിരുന്നു. ശരിയായ രീതിയിൽ വില നിശ്ചയിച്ചാൽ ഈ പുത്തൻ ജനറേഷൻ വാഹനത്തിന് വിജയം കൈവരിക്കാൻ സാധിക്കും. സിആർ-വി, യെതി തുടങ്ങിയ വാഹനങ്ങളോട് എതിരിടുന്ന ടക്സൺ കാഴ്ചയിൽ അവയേക്കാൾ മികച്ചതാണ്. പോരെങ്കിൽ ?ടക്സൺ?ന്റെ എതിരാളികളോട് താരതമ്യം ചെയ്യുമ്പോൾ വളരെ വിപുലമായ ഡീലർഷിപ് ശൃംഖലയാണ് ഹ്യൂണ്ടായിക്ക് ഉള്ളത്. വിലയിൽ മൽസര സ്പർദ്ധ നിലനിർത്താൻ എന്നോണം, ക്രെറ്റയുടെ 1.6 ലിറ്റർ സിആർഡിഐ - 128പിഎസ്/260എൻഎം എൻജിന് പുറമെ 2.0 ലിറ്റർ സിആർഡിഐ - 136പിഎസ്/373എൻഎം എൻജിനും ടക്സൺ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ യുകെയിലും മറ്റ് വിപണികളിലും വില്ക്കുന്ന പുതിയ ടക്സൺ ഹ്യൂണ്ടായിയുടെ ഡ്യുവൽ-ക്ളച്ച് ഓട്ടോമാറ്റിക് ആദ്യമായി അവതരിപ്പിച്ച വാഹനമാണ്. 2016 ഇൻഡ്യൻ ഓട്ടോ എക്സ്പോയിൽ ഈ ഹ്യൂണ്ടായി എസ്യുവി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്.
ഹ്യൂണ്ടായി എസ്യുവിസ്ന്റെ പുതിയ ടിവി കൊമേഴ്സ്യലിൽ വിപണിയിൽ ഇറക്കിയിട്ടില്ലാത്ത ഗ്രാൻഡ് സാന്റാ-ഫെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സാന്റാ-ഫെയുടെ ഈ പുതിയ മോഡൽ കൊറിയയിലാണ് ആദ്യമായി ലോഞ്ച് ചെയ്തത്. 2015 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലൂടെ യൂറോപ്പിൽ അരങ്ങേറിയ ഈ വാഹനം, ഇൻഡ്യയിൽ 2016 ഇൻഡ്യൻ ഓട്ടോ എക്സ്പോയിലൂടെ അരങ്ങേറാനാണ് സാധ്യത.
- Renew Hyundai Tucson 2016-2020 Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful