• English
  • Login / Register

ഹ്യുണ്ടായിയുടെ ടാറ്റ പഞ്ചിന്റെ എതിരാളികളായ SUV-യെ 'എക്‌സ്റ്റർ' എന്ന് വിളിക്കും

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

പുതിയ മൈക്രോ SUV ഉടൻതന്നെ വിൽപ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ ജൂണോടെത്തന്നെ

Hyundai Exter

  • ഹ്യുണ്ടായ് തങ്ങളുടെ വരാനിരിക്കുന്ന മൈക്രോ SUV-ക്ക് 'എക്‌സ്റ്റർ' എന്നാണ് പേര് നൽകിയിരിക്കുന്നത്. 

  • അപ്റൈറ്റ് സ്റ്റാൻസും ചില അതുല്യമായ ദൃശ്യ ഘടകങ്ങളും ഉള്ള റഗ്ഡ് രൂപത്തിലുള്ള SUV-യായിരിക്കും ഇത്. 

  • വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ആറ് എയ‍ർ ബാഗുകൾ വരെ, TPMS എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

  • 83PS 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ സഹിതമാണ് പ്രതീക്ഷിക്കുന്നത്; 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ചോയ്സും ഉണ്ടാകാം. 

  • എക്സ്റ്ററിന് 6 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ വിലയിടാം. 

വരാനിരിക്കുന്ന പുതിയ മൈക്രോ SUV-ക്ക് 'എക്‌സ്‌റ്റർ' എന്ന പേര് ഹ്യുണ്ടായ് സ്ഥിരീകരിച്ചു.. അതിന്റെ ലോഞ്ച് അടുത്തുണ്ടെന്ന് കാർ നിർമാതാക്കൾ സ്ഥിരീകരിച്ചു, ജൂണിൽ ഇത് അരങ്ങേറുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. 


ഏറ്റവും പുതിയ ടീസർ SUV-യുടെ ഒരു ഔട്ട്‌ലൈൻ കാണിക്കുന്നു, ഇതിന് അപ്റൈറ്റ് സ്റ്റാൻസ് ഉള്ളതായി തോന്നുന്നു. ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ, സ്റ്റബി ബോണറ്റ് എന്നിങ്ങനെയുള്ള ചില റഗ്ഡ് ഘടകങ്ങളും നമ്മൾ പ്രതീക്ഷിക്കുന്നു. H ആകൃതിയിലുള്ള LED DRL-കളും ടെയിൽ ലൈറ്റുകളും ഫങ്കി അലോയ് വീലുകളും ഉൾപ്പെടെ എക്‌സ്‌റ്ററിന്റെ സവിശേഷമായ ചില ദൃശ്യ ഘടകങ്ങൾ മുമ്പത്തെ സ്പൈ ഷോട്ടുകൾ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
ഗ്രാൻഡ് i10 നിയോസിന്റെയും വെന്യുവിന്റെയും സംയോജനമായ ഒരു അതുല്യമായ ക്യാബിൻ ഹ്യുണ്ടായ് എക്‌സ്‌റ്ററിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫീച്ചർ അനുസരിച്ച്, ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഒരു ഡിജിറ്റൽ ഡ്രൈവർസ് ഡിസ്പ്ലേ, ഒരു ഇലക്ട്രിക് സൺറൂഫ്, ക്രൂയ്സ് കൺട്രോൾ, ആറ് എയർബാഗുകൾ വരെ, പിൻ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പ്രതീക്ഷിക്കാം. 

Hyundai Micro SUV

ഗ്രാൻഡ് i10 നിയോസ്, i20, ഔറ, വെന്യൂവിന്റെ അടിസ്ഥാന വേരിയന്റുകൾ എന്നിവയിൽ ചുമതലകൾ വഹിക്കുന്ന 83PS 1.2-ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും എക്‌സ്‌റ്ററിന് കരുത്ത് പകരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ ചോയ്സും CNG ഓപ്ഷനും നൽകും. 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിൽ എക്‌സ്‌റ്റർ ലഭ്യമാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.
ഇതും വായിക്കുക: 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുള്ള ഏറ്റവും താങ്ങാനാവുന്ന 10 കാറുകൾ
ഹ്യുണ്ടായ് ഏകദേശം 6 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) എക്സ്റ്ററിന് വിലയിടുമെന്ന് പ്രതീക്ഷിക്കുന്നു. കാർ നിർമാതാക്കളുടെ നിരയിൽ, i20-യുടെ വിലകൾക്കൊപ്പം ഗ്രാൻഡ് i10 നിയോസിനുള്ള ഒരു റഗ്ഡ് ബദലായി ഇത് നിൽക്കും. ടാറ്റ പഞ്ച്, സിട്രോൺ C3, മാരുതി ഇഗ്നിസ്, മറ്റ് കോംപാക്റ്റ് ഹാച്ച്ബാക്കുകൾ എന്നിവയുടെ എതിരാളിയായിരിക്കും പുതിയ മൈഗ്രോ SUV. 

was this article helpful ?

Write your Comment on Hyundai എക്സ്റ്റർ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ punch 2025
    ടാടാ punch 2025
    Rs.6 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience