Hyundai ഷോറൂമുകൾ ഇനി ഭിന്നശേഷിയുള്ളവർക്കും സൗകര്യപ്രദം; സ്പെഷ്യലിസ്റ്റ് ആക്‌സസറികൾ പുറത്തിറക്കും!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
എൻ ജി ഒ പങ്കാളിത്തത്തോടെയുള്ള ഹ്യുണ്ടായുടെ പുതിയ ‘സമർത്ഥ്’ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
-
ഇന്ത്യയിൽ നിന്നുള്ള ഈ കാർ നിർമ്മാതാവ് ഭിന്നശേഷിയുള്ളവരുടെ ചലനാത്മകത ആവശ്യങ്ങളുടെ അവബോധങ്ങളെ മാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
-
2024 ഫെബ്രുവരിയോടെ 100 ശതമാനം ഡീലർഷിപ്പുകളും വർക്ക്ഷോപ്പുകളും വീൽചെയർ ആക്സസി ന് അനുയോജ്യമാക്കുമെന്ന് ഹ്യൂണ്ടായ് തീരുമാനിക്കുന്നു.
-
ഇന്ത്യൻ പാരാ അത്‌ലറ്റുകളെ പിന്തുണയ്ക്കുന്നതിനായി ഗോസ്‌പോർട്‌സ് ഫൗണ്ടേഷനുമായും സഹകരണം.
-
കൂടാതെ, ബ്ലൈൻഡ് ക്രിക്കറ്റിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്നതിനായി വികലാംഗർക്കായുള്ള സമർത്ഥൻ ട്രസ്റ്റുമായി ചേർന്നു.
സ്മാർട്ട് മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡർ എന്ന സ്വന്തം വിശേഷണത്തിൽ നിന്ന് കൊണ്ട്, ഭിന്നശേഷിക്കാരുടെ മൊബിലിറ്റി ആശങ്കകൾ പരിഹരികാനായി ഹ്യുണ്ടായ് ഒരു പടി കൂടി മുന്നോട്ട് വച്ചിരിക്കുന്നു. ചില ഇന്ദ്രിയങ്ങളും അവയവങ്ങളും ഉപയോഗിക്കാനാകാത്തവരുടെ പ്രശ്‌നങ്ങളെയും കഴിവുകളെയും കുറിച്ച് കൂടുതൽ ധാരണയുണ്ടെങ്കിലും, ഇന്ത്യൻ സമൂഹത്തിലെ 2.68 കോടിയിലധികം അംഗങ്ങൾ ഇപ്പോഴും പലപ്പോഴും അവഗണിക്കപ്പെടുന്ന പ്രവണതയാണ് ഇപ്പോഴുമുള്ളത്. ഭിന്നശേഷിക്കാരുടെ അവബോധത്തിനും ശാക്തീകരണത്തിനുമായി ഹ്യുണ്ടായ് ഇന്ത്യ ഇന്ന് ‘സമർത്ഥ്’ എന്ന പുതിയ സംരംഭം അവതരിപ്പിച്ചു.
ഈ ഇൻക്ലൂസീവ് മൊബിലിറ്റി പ്രോജക്റ്റിനോട് കാർ നിർമ്മാതാവ് സമഗ്രമായ സമീപനം സ്വീകരിക്കുകയും കൂടാതെ ആന്തരികമായി വരുത്തേണ്ട മാറ്റങ്ങളും മാനുഷിക സംഘടനകളുമായുള്ള പങ്കാളിത്തവും ഉൾപ്പെടുത്തുകയും ചെയ്തു. ചർച്ച ചെയ്ത ചില പദ്ധതികൾ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം:
ഹ്യുണ്ടായ് ബിസിനസ്സുകൾക്ക് അനുയോജ്യമായ ഡിസൈൻ
ഹ്യുണ്ടായ് വെബ്‌സൈറ്റിനെ ഭിന്നശേഷിക്കാരെ കൂടി ഉൾച്ചേർത്തുകൊണ്ട് ഉപയോക്തൃ-സൗഹൃദമാക്കുന്നതിന് സമഗ്രമായ ശ്രമം നടക്കുന്നു. കൂടാതെ, കാർ നിർമ്മാതാവ് ഡീലർഷിപ്പുകളും വർക്ക്‌ഷോപ്പുകളും നവീകരിക്കും, അവയെല്ലാം 2024 ഫെബ്രുവരിയോടെ വീൽചെയർ ആക്‌സസ് ചെയ്യാനാൻ തയ്യാറാക്കുന്നതാണ്.
പ്രത്യേക ആവശ്യങ്ങൾക്കുള്ള സ്പെഷ്യലിസ്റ്റ് ആക്സസറികൾ
വിദഗ്‌ധ ഉപകരണങ്ങളുടെ സഹായമില്ലാതെ വാഹനമോടിക്കുന്നതോ ഒരു യാത്രക്കാരനെന്ന നിലയിൽ ഒരു കാർ ഉപയോഗിക്കുന്നതോ പോലും ഭിന്നശേഷിയുള്ളവർക്ക് ഒരു വെല്ലുവിളിയാണ്. ഹ്യൂണ്ടായ് തങ്ങളുടെ കാറുകൾ ആക്‌സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ സൗഹൃദവുമാക്കുന്നതിന് MOBISനൊപ്പം സ്വിവൽ സീറ്റുകൾ പോലുള്ള ഔദ്യോഗിക ആക്‌സസറികൾ വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
മാനുഷിക പങ്കാളിത്തങ്ങൾ
‘സമർഥ്’ കാമ്പെയ്‌നിന്റെ ഭാഗമായി, ഇന്ത്യയിലെ പാരാ അത്‌ലറ്റുകൾക്ക് സമഗ്രമായ പിന്തുണ നൽകുന്ന ഒരു പ്രോഗ്രാം ആരംഭിക്കുന്നതിന് ഹ്യുണ്ടായ് ഗോസ്‌പോർട്‌സ് ഫൗണ്ടേഷനുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു. ടീമിനെയും വ്യക്തിഗത ഇത് കളിക്കാരെയും ഇതിലൂടെ പിന്തുണയ്ക്കുന്നതാണ്.
വികലാംഗർക്ക് സഹായകമായ ഉപകരണങ്ങളുമായി പിന്തുണ നൽകുന്നതിന് സമർത്ഥൻ ട്രസ്റ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അന്ധരുടെ ക്രിക്കറ്റ് വേദിയായി ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ളവരുടെ വികസനത്തിന് വേണ്ടിയുള്ള ഒരു പരിപാടിയും ഇരുവരും സൃഷ്ടിക്കും.
'സമർഥ്' സംരംഭത്തിന്റെ സമാരംഭത്തെക്കുറിച്ച് HMIL MD & CEO ഉൻ സൂ കിം പറഞ്ഞു,"ഇന്ത്യയിലെ ഭിന്ന ശേഷിയുള്ളവരെ പരിഗണിച്ചുകൊണ്ട് കൂടുതൽ അവബോധമുള്ളതും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായ 'സമർത്ഥ് ' സംരംഭം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭിന്നശേഷിക്കാർക്കായി കൂടുതൽ സമത്വവും സംവേദനക്ഷമതയുള്ളതുമായ ഒരു സമൂഹം വളർത്തിയെടുക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, അവർ അവരുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.