മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; കരുത്ത് പകരാൻ ക്രെറ്റയുടേയും വെണ്യൂവിന്റേയും എഞ്ചിൻ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
120 പിഎസ് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച്) ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം മാത്രമേ ലഭിക്കൂ.
-
ഫേസ്‌ലിഫ്റ്റഡ് ഹ്യുണ്ടായ് വെർണയ്ക്ക് സ്‌പോർടി കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളാണ് ലഭിക്കുന്നത്.
-
1.0 ലിറ്റർ വേരിയന്റിന് ക്രെറ്റ ടർബോയിലുള്ള സ്‌പോർട്ടി ഓൾ-ബ്ലാക്ക് ഇന്റീരിയർ ലേഔട്ട് ലഭിക്കാനും സാധ്യത.
-
1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയിലുള്ളത് തന്നെയാണ്.
-
1.5 ലിറ്റർ പെട്രോളിന് സിവിടി ഓപ്ഷൻ ലഭിക്കുമ്പോൾ ഡീസലിന് 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഹ്യുണ്ടായ് നൽകുന്നത്.
-
എട്ട് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയായിരിക്കും പുതിയ വെർണയുടെ വിലയെന്നാണ് പ്രതീക്ഷ.
ഒരു കൂട്ടം പുതിയ ഉൽപ്പന്നങ്ങളുമായി ഈ മാസം വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ഹ്യൂണ്ടായ്. ഫെയ്സ്‌ലിഫ്റ്റഡ് പതിപ്പുമായെത്തുന്ന വെർണയാണ് ഇതിൽ പ്രധാന ആകർഷണം. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പായി പുതിയ ചിത്രങ്ങളും പുതിയ പവർട്രെയിനുകളെക്കുറിച്ചുള്ള ചില നല്ല വാർത്തകളും കമ്പനി പുറത്തുവിട്ടിരുന്നു. വെർണയ്ക്ക് ആദ്യമായി ടർബോ പെട്രോൾ പതിപ്പ് ലഭിക്കുന്നു എന്നാണ് അതിൽ പ്രധാനം.
ചിത്രങ്ങൾ നൽകുന്ന സൂചനയനുസരിച്ച് അപ്‌ഗ്രേഡ് ചുരുങ്ങിയ തോതിലാണെങ്കിലും നിലവിലുള്ള വെർണയെക്കാൾ സ്പോർട്ടി രൂപമാണ് പുതിയ വെർണയ്ക്ക്. വലിയ ഫ്രണ്ട് ഗ്രിൽ, ക്രോം സ്ലേറ്റുകൾക്ക് പകരം കറുത്ത ഹണികോമ്പ് പാറ്റേൺ എന്നിവ പുതിയ വെർണയുടെ പ്രത്യേകതകൾ. ഹെഡ്‌ലാമ്പുകളിൽ ഡിആർഎല്ലുകൾക്കൊപ്പം എൽഇഡി ഇല്യൂമിനേഷൻ യൂണിറ്റുകളുമുണ്ടായിരിക്കും. കൂടാതെ പ്രൊജക്ടർ ഫോഗ് ലാമ്പുകളും ഈ മോഡലിൽ തുടർന്നും ഇടംപിടിക്കുന്നു.
മെഷീൻ കട്ട് ഡ്യുവൽ ടോൺ അലോയ് വീൽ ഡിസൈൻ സൈഡ് പ്രൊഫൈൽ നൽകുമ്പോൾ ഷോൾഡറും റൂഫ് ലൈനും മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു. ടെയിൽലാമ്പുകൾക്ക് പുതിയ എൽഇഡി ഡീറ്റയിലിംഗ് ലഭിച്ചിരിക്കുന്നു, മാത്രമല്ല പുനർരൂപകൽപ്പന ചെയ്‌ത റിയർ ബമ്പറിലെ ക്രോം അലങ്കാരങ്ങൾ ഒറ്റനോട്ടത്തിൽ വെർണയ്ക്ക് ഒരു പ്രീമിയം ഗാംഭീര്യം നൽകുന്നു.
(ചിത്രം: ഹ്യുണ്ടായ് സൊളാരിസ്)
ഇന്റീരിയറിനെക്കുറിച്ച് ഇതുവരെ ഹ്യുണ്ടായ് ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് റഷ്യ-സ്പെക്ക് വെർന ഫെയ്‌സ്‌ലിഫ്റ്റിന് സമാനമാകുമെന്നാണ് പ്രതീക്ഷ. സ്‌പോർട്ടിയായ 1.0 ലിറ്റർ ടർബോ എക്യൂപ്പ്ഡ് വേരിയന്റ് ക്രെറ്റ ടർബോയിൽ നിന്ന് അതിന്റെ ഇന്റീരിയർ കടമെടുത്തേക്കാം. വലിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ബ്ലൂലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ, രൂപസൌന്ദ്യരം മെച്ചപ്പെടുത്താൻ അൽപ്പം മിനുക്കുപണികൾ എന്നിവയും പുതിയ വെർണയ്ക്ക് ലഭിക്കും. സ്ഥിരീകരിച്ച സവിശേഷതകളിൽ പ്രധാനം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹാൻഡ്സ് ഫ്രീ ബൂട്ട് ഓപ്പണിംഗ്, റിയർ യുഎസ്ബി ചാർജർ, വയർലെസ് ഫോൺ ചാർജർ, അർക്കാമിസ് സൗണ്ട് ട്യൂണിംഗ് എന്നിവയാണ്.
എന്നിരുന്നാലും, ഏറ്റവും വലിയ മാറ്റം ബിഎസ് 6 എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലാണ്. 1.5 ലിറ്റർ പെട്രോൾ (115 പിഎസ് / 144 എൻഎം), 1.5 ലിറ്റർ ഡീസൽ (115 പിഎസ് / 250 എൻഎം), 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് എന്നിവ വെണ്യൂവിൽ നിന്ന് (120 പിഎസ് / 172 എൻഎം) കടമെടുത്തതാണ്. 1.5 യി ലഭിക്കുമ്പോൾ പെട്രോളിന് സിവിടി ഓപ്ഷനും ഡീസലിന് ഓട്ടോമാറ്റിക് ഓപ്ഷനുമാണ് ഹ്യുണ്ടായ് നൽകുന്നത്. 1.0 ലിറ്റർ എഞ്ചിൻ 7 സ്പീഡ് ഡിസിടി യൂണിറ്റിനോടൊപ്പം മാത്രമേ ലഭിക്കൂ. ഈ എഞ്ചിനുകളുടെ വരവോടെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലുകളായ 1.4 ലിറ്റർ, 1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പുറന്തള്ളപ്പെടുകയും ചെയ്തു.
ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റിന് എട്ട് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് വില. വരാനിരിക്കുന്ന ഹോണ്ട സിറ്റി, മാരുതി സിയാസ്, സ്കോഡ റാപ്പിഡ്, ഫോക്സ്വാഗൺ വെന്റോ എന്നിവയുമായിട്ടാണ് വെർണ കൊമ്പുകോർക്കുക.
കൂടുതൽ വായിക്കാം: വെർണ ഓൺ റോഡ് പ്രൈസ്.
0 out of 0 found this helpful