വീണ്ടും സ്പൈഡ് ടെസ്റ്റുമായി ഹ്യുണ്ടായ് വെർണ ഫെയ്സ്‌ലിഫ്റ്റ്; ഉടൻ വിപണിയിലെത്തും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
രൂപം മറച്ചിരുന്നെങ്കിലും റഷ്യ-സ്പെക്ക് ഹ്യുണ്ടായ് സെഡാനുമായുള്ള വെർണ ഫെയ്സ്‌ലിഫ്റ്റിന്റെ സാമ്യം വ്യക്തം.
-
പുറത്തിറങ്ങുന്നതിന് മുമ്പായി ഫെയ്‌സ്‌ലിഫ്റ്റഡ് വെർണയ്ക്ക് വീണ്ടും സ്പൈഡ് ടെസ്റ്റിംഗ്.
-
അടുത്തിടെ പുറത്തുവിട്ട റഷ്യ-സ്പെക്ക് മോഡലിന് സമാനമായ രൂപമാണ് പുതിയ വെർണയ്ക്കും.
-
കണക്റ്റഡ് കാർ ടെക്കുമായെത്തുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പുതിയ ഡാഷ്‌ബോർഡിനെ കൂടുതൽ ചെറുപ്പമാക്കുന്നു.
-
പുതുതലമുറ ക്രെറ്റയിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ എന്നീ രണ്ട് പുതിയ ബിഎസ്6 പവർട്രെയിനുകളാണ് വെർണയ്ക്ക് കരുത്ത് പകരുക.
-
2020 ഏപ്രിലിൽ ഫേസ്‌ലിഫ്റ്റഡ് വെർണ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
പുതിയ ബിഎസ്6 പവർട്രെയിനുകളുമായി മുഖംമിനുക്കി എത്തുകയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായ് വെർണ. ഇപ്പോൾ സ്‌പൈഡ് ടെസ്റ്റിംഗ് ഘട്ടത്തിലുള്ള ഈ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ അടുത്തിടെ പുറത്തിറക്കിയ ചെയ്ത റഷ്യ-സ്‌പെക്ക് മോഡലിനെ ഓർപ്പിക്കുന്നു.
സോളാരിസ് എന്ന് പേരുള്ള റഷ്യ-സ്പെക്ക് മോഡലിന്റെ അതേ അലോയ്കളും മെഷ് ഗ്രില്ലും തന്നെയാണ് സ്പൈഡ് മോഡലിനും. ഇതിന്റെ പിൻഭാഗവും പുതിയ സോളാരിസിന് സമാനമാണ്. നേരത്തെ പ്രദർശിപ്പിച്ച ചൈന-സ്പെക്ക് വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപം കാഴ്ചക്കാരെ രണ്ടുതട്ടിലാക്കുന്നതായിരുന്നെങ്കിൽ പുതിയ വെർണ ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ സൂക്ഷ്മമായ തെരഞ്ഞെടുപ്പുകളാണ് ഹ്യുണ്ടായ് നടത്തിയിരിക്കുന്നത്. വെർണയുടെ സ്പോർട്ടി സ്വാഭാവത്തിന് നേരിയ മങ്ങലേൽക്കും എന്നതാണ് ഇതിന്റെ അനന്തരഫലം.
ഇന്റീരിയറിന്റെ കാര്യമെടുത്താൽ 8.0 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും പുതിയ എയർ വെന്റുകളുമായി പുതുക്കിയ ഡാഷ്‌ബോർഡ് ലേഔട്ട് പുതിയ വെർണയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ ഐആർവിഎമ്മിൽ ഉള്ളതുപോലെ ഫെയ്‌സ്‌ലിഫ്റ്റഡ് സെഡാനിലും ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്കാണുള്ളത്. നിലവിലെ മോഡലിന് സമാനമായ സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോൾ കൺസോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ. സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, ആറ് എയർബാഗുകൾ എന്നീ സുഖസൌകര്യങ്ങൾ വെർണ തുടർന്നും നൽകും.
പുതുതലമുറ ക്രെറ്റയിലുള്ള പുതിയ ബിഎസ്6 എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായ് ഫേസ്‌ലിഫ്റ്റഡ് വെർണയ്ക്കും നൽകിയിരിക്കുന്നത്. എന്നാൽ 1.5 ലിറ്റർ പെട്രോൾ (115 പിഎസ് / 114 എൻഎം), ഡീസൽ (115 പിഎസ് / 250 എൻഎം) എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ മാത്രമേ വെർണയ്ക്ക് ലഭിക്കുകയുള്ളൂ എന്ന് മാത്രമല്ല, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (140 പിഎസ് / 242 എൻഎം) നഷ്ടമാകുകയും ചെയ്യും. രണ്ട് ബിഎസ്6 എഞ്ചിനുകൾക്കും ഒരു ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കും. നിലവിലെ ബിഎസ്4 എഞ്ചിനുകളായ 1.4 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ, ഡീസൽ എന്നിവ 2020 ഏപ്രിലോടെ വിടപറയാൻ ഒരുങ്ങുകയാണ്.
നിർത്തലാക്കാൻ പോകുന്ന പഴയ മോഡലിന്റെ എൻട്രി സ്പെക്കിന് തുല്യമായിരിക്കും 2020 വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില. അതേസമയം ഉയർന്ന വേരിയന്റുകളിൽ ഫെയ്സ്‌ലിഫ്റ്റിനായിരിക്കും വില കൂടുതൽ. നിലവിൽ, വെർണയുടെ വില 8.18 ലക്ഷം മുതൽ 14.08 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം ദില്ലി). ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മാർച്ചിൽ വിപണിയിലെത്തുമെന്നാന്ന് പ്രതീക്ഷ. പുതുതലമുറ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ബിഎസ്6 സ്കോഡ റാപ്പിഡ്, ബിഎസ്6 ഫോക്സ്‌വാഗൺ വെന്റോ എന്നിവയ്ക്ക് എതിരായിട്ടുതന്നെയാകും തുടർന്നും വെർണയുടെ പ്രധായ മത്സരം.
കൂടുതൽ വായിക്കാം: വെർണ ഓട്ടോമാറ്റിക്.