ഇന്ത്യൻ വിപണിക്കായുള്ള പുതുക്കിയ മോഡൽ ഹ്യുണ്ടായ് വെർണയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നു; ലോഞ്ച് ഉടൻ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ്രായം എഴുതുക
ചൈനീസ് വിപണിക്കായുള്ള മോഡൽ 2019ൽ കമ്പനി പുറത്തിറക്കിയിരുന്നു. ആ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത കുറവാണ്. അതിന്റെ പ്രത്യേക പോളറൈസിങ് ഡിസൈൻ ഇന്ത്യൻ കാർ പ്രേമികൾക്ക് രസിക്കില്ല എന്നതാണ് കാരണം.
-
റഷ്യയിൽ അടുത്തിടെ ഹ്യുണ്ടായ് സൊളാരിസ് പുതുക്കിയ മോഡൽ അവതരിപ്പിച്ചിരുന്നു.
-
ഇന്ത്യയിൽ ടെസ്റ്റിംഗ് നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
-
കിയാ സെൽറ്റോസിൽ ഉപയോഗിക്കുന്ന 1.5-ലിറ്റർ പെട്രോൾ/ഡീസൽ എൻജിനുകൾ ഉള്ള മോഡലാകും.
-
2020,ഏപ്രിലിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു.
-
8 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായ് അടുത്തിടെ നടന്ന ഓട്ടോ എക്സ്പോ 2020ൽ പുതിയ ജനറേഷൻ ക്രെറ്റ അവതരിപ്പിച്ചിരുന്നു. ഇനി വേർണയുടെ പുതുക്കിയ മോഡൽ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ് കമ്പനി. റഷ്യൻ വിപണിയിലുള്ള ഹ്യുണ്ടായ് സൊളാരിസ് പുതുക്കിയ മോഡൽ ആയിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക.(റഷ്യയിൽ വേർണ അറിയപ്പെടുന്നത് സൊളാരിസ് എന്ന പേരിലാണ്) ഈയടുത്ത കാലത്താണ് ഇതിന്റെ പുതുക്കിയ വേർഷൻ ഹ്യൂണ്ടായ് പുറത്തിറക്കിയത്.
ചൈനീസ് മോഡൽ വേർണയെക്കാൾ മികച്ച ലുക്കാണ് റഷ്യൻ വേർഷൻ വേർണയ്ക്ക്. മുൻവശം കൂർത്തതും ത്രികോണ ഹെഡ്‍ലാംപുകളും വെള്ളച്ചാട്ടം പോലെ തോന്നിപ്പിക്കുന്ന ഗ്രില്ലും ഈ മോഡലിൽ കാണാം. ഹെഡ്‍ലാംപുകളിൽ LED യൂണിറ്റുകൾ നൽകിയിട്ടുണ്ട്. ഇന്ത്യൻ വേർഷനിൽ ഇതുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.ത്രികോണ ആകൃതിയിലുള്ള ഫോഗ് ലാംപ് ഹൗസിങ് പുതുക്കിയ എലാൻട്രയെ ഓർമിപ്പിക്കുന്നു.
വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ഇപ്പോഴുള്ള മോഡലിനേക്കാൾ വ്യത്യസ്തമായി ഒന്നും കാണാനില്ല. പിൻവശത്തും വലിയ മാറ്റങ്ങളില്ല. റിയർ ബിബമ്പറിൽ ചെറിയ പുതുമയും ഹെഡ്‍ലാംപുകളിൽ ചെറിയ മാറ്റവും ദൃശ്യമാകും.
ഇന്റീരിയറിൽ ചില ലേഔട്ട് മാറ്റങ്ങൾ കാണാം. പുതിയ ഡിസൈനിലുള്ള സെന്റർ കൺസോൾ, പുതിയ എ.സി വെന്റുകൾ(പുതുക്കിയ എലാൻട്രയിലെ പോലെ), ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവ ഉണ്ട്. 7-ഇഞ്ച് സ്‌ക്രീനിനെക്കാൾ വലിയ സ്ക്രീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വെന്യൂ, പുതിയ ക്രെറ്റ, പുതുക്കിയ എലാൻട്ര എന്നിവയിലെ പോലെ കണക്ടഡ് ഫീച്ചറുകളും ഉണ്ട്. ഓട്ടോ എ.സി, സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ എന്നിവ പുതിയ മോഡലിലും തുടരും എന്ന് പ്രതീക്ഷിക്കാം.
പുതുക്കിയ വേർണയിൽ ബി എസ് 6 അനുസൃതമായ 1.5-ലിറ്റർ പെട്രോൾ/ഡീസൽ എൻജിനാണ് ഉണ്ടാകുക. കിയാ സെൽറ്റോസിൽ ആണ് ഈ എൻജിൻ ആദ്യമായി അവതരിച്ചത്. പുതിയ ജനറേഷൻ ക്രെറ്റയിലും ഇതേ എൻജിൻ ലഭ്യമാകും. രണ്ട് എഞ്ചിനുകളുടെയും ടെക്നിക്കൽ വിവരങ്ങൾ ഇങ്ങനെയാണ്:
|
പെട്രോൾ |
ഡീസൽ |
എൻജിൻ |
1.5-ലിറ്റർ |
1.5-ലിറ്റർ |
പവർ |
115PS |
115PS |
ടോർക്ക് |
144Nm |
250Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT/CVT |
6-സ്പീഡ് MT/6-സ്പീഡ് AT |
പുതിയ വേർണ 2020, ഏപ്രിലിൽ ഹ്യുണ്ടായ് ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷ. അഞ്ചാം ജനറേഷൻ ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, മാരുതി സുസുകി സിയാസ്, സ്കോഡ റാപ്പിഡ്, ഫോക്സ് വാഗൺ വെന്റോ എന്നിവയോടാണ് വേർണ വിപണിയിൽ മത്സരിക്കുന്നത്. 8 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.
ഇതും വായിക്കാം: പുതിയ ഫോക്സ് വാഗൺ വെന്റോ ടീസർ പുറത്ത്. ഇന്ത്യയിൽ 2021ൽ ലോഞ്ച്.
കൂടുതൽ അറിയാം: ഹ്യുണ്ടായ് വേർണ നോ റോഡ് വില