ഹ്യുണ ്ടായ് വെർണ ഫേസ്‌ലിഫ്റ്റിന്റെ വിശദാംശങ്ങൾ പുറത്ത്; മാർച്ചിൽ പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായി ബുക്കിംഗ് തുടങ്ങി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
25,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലും ഹ്യുണ്ടായ് ഡീലർഷിപ്പുകളിലും ബുക്കിംഗ് നടത്താം
-
മൂന്ന് ബിഎസ് 6 എഞ്ചിൻ ഓപ്പ്ഷനുകളാണ് ഈ സെഡാൻ വാഗ്ദാനം ചെയ്യുന്നത്.
-
പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത മുൻവശം, പുതിയ അലോയ് വീൽ ഡിസൈൻ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയും ലഭിക്കുന്നു.
-
വയർലെസ് ചാർജിംഗ്, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ പുറമെ.
-
45 ലധികം കണക്റ്റഡ് സവിശേഷതകളുള്ള ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക് ഫേസ്‌ലിഫ്റ്റഡ് വെർണയിൽ അവതരിപ്പിക്കും.
-
മാരുതി സുസുക്കി സിയാസും ഹോണ്ട സിറ്റിയും വെർണയ്ക്ക് എതിരാളികളായി തുടരും.
ഹ്യൂണ്ടായ് അടുത്തിടെയാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത വെർണയുടെ പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടത്. ഇപ്പോഴിതാ ഈ ഫേസ്‌ലിഫ്റ്റഡ് സെഡാന്റെ വിശേഷങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. മാത്രമല്ല 25,000 രൂപ ടോക്കൺ തുകയുമായി വെർണയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് തുടങ്ങുകയും ചെയ്തു.
1.5 ലിറ്റർ പെട്രോൾ (115 പിഎസ് / 144 എൻഎം), 1.5 ലിറ്റർ ഡീസൽ (115 പിഎസ് / 250 എൻഎം), വെണ്യുവിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ മോട്ടോർ (120 പിഎസ് / 172 എൻഎം) എന്നീ മൂന്ന് ബിഎസ്6 എഞ്ചിൻ ഓപ്ഷനുകളുമായാണ് വെർണയുടെ വരവ്. 1.5 ലിറ്റർ എഞ്ചിനുകളോടൊപ്പം 6 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി ഹ്യുണ്ടായ് നൽകുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിനോടൊപ്പവും സിവിടി വാഗ്ദാനം ചെയ്യുമ്പോൾ ഡീസൽ എഞ്ചിന് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കും. 1.0 ലിറ്റർ ടർബോചാർജ്ഡ് മോട്ടറിന് 7 സ്പീഡ് ഡിസിടി ഗിയർബോക്‌സ് മാത്രമേ ഹ്യുണ്ടായ് നൽകൂ.
ഫേസ്‌ലിഫ്റ്റിലെ മാറ്റങ്ങളുടെ കാര്യമെടുത്താൽ മുൻവശം പൂർണമായും പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു. ക്രോം സ്ലേറ്റുകൾക്ക് പകരമായി ഇരുണ്ട ഹണികോംബ് പാറ്റേണുള്ള വലുതും വിശാലവുമായ ഫ്രണ്ട് ഗ്രില്ലാണ് നമ്മുടെ ശ്രദ്ധ ആദ്യം ആകർഷിക്കുക. കൂടാതെ,പ്രൊജക്ടർ ഫോഗ് ലാമ്പുകൾ ഭംഗിയായി ഉറപ്പിച്ചിരിക്കുന്ന ത്രികോണാകൃതിയുള്ള ഫോഗ് ലാമ്പ് ഹൌസിംഗും കാണാം. ഫേസ്‌ലിഫ്റ്റ് ചെയ്ത വെർണയിൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഹ്യൂണ്ടായ് നൽകുന്നു. ഒരു വശത്ത് നിന്ന് നോക്കുമ്പോൾ, ശ്രദ്ധേയമായ മാറ്റം പുതിയ മെഷീൻ കട്ട് ഡ്യുവൽ-ടോൺ അലോയ് വീൽ ഡിസൈൻ മാത്രമാണ്. എൽഇഡി ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്ത റിയർ ബമ്പറിനായുള്ള ക്രോം അലങ്കാരവുമാണ് പിൻവശത്ത്, ഫേസ്‌ലിഫ്റ്റ് വെർണയ്ക്ക് ലഭിക്കുന്ന പ്രധാന സവിശേഷതകൾ.
ഹ്യൂണ്ടായ് വെർണയുടെ ഇന്റീരിയർ വിശദാംശങ്ങൾ ഹ്യുണ്ടായ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് സവിശേഷതകൾ നിറഞ്ഞ ഒരു മോഡലായിരിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ. 45-ലധികം വരുന്ന കണക്റ്റഡ് സവിശേഷതകൾ, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ് എന്നിവയോടൊപ്പം ഏറ്റവും പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്കും ഹ്യുണ്ടായ് നൽകുന്നു. ഹാൻഡ്‌സ് ഫ്രീ ബൂട്ട് ഓപ്പണിംഗ്, റിയർ യുഎസ്ബി ചാർജർ, ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് സൌകര്യങ്ങൾ.
എട്ട് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് ഫേസ്‌ലിഫ്റ്റഡ് വെർണയുടെ വില . മാരുതി സുസുക്കി സിയാസ്, 2020 ഹോണ്ട സിറ്റി, സ്കോഡ റാപ്പിഡ്, ടൊയോട്ട യാരിസ്, ഫോക്സ്‌വാഗൺ വെന്റോ എന്നിവർ വെർണയുടെ എതിരാളികളായി തുടരും.
കൂടുതൽ വായിക്കാം: വെർണ ഓൺ റോഡ് വില.