പൈതൃക സ്മാരകങ്ങളുടെ പ്രസക്‌തിയെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ ഹ്യൂണ്ടായ് സി എസ് ആർ പ്രജരണം സംഘടിപ്പിക്കുന്നു
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അവരുടെ സി എസ് ആർ കാംപെയിൻ ലോഞ്ച് ചെയ്‌തൂ - ഹാപ്പി മൂവ് ഇൻ ഇന്ത്യ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( എ എസ് ഐ) യുമായി ചേർന്ന് ഹ്യൂണ്ടായ് നടത്തുന്ന ഈ ക്യാംപെയിന്റെ പ്രധാന ലക്ഷ്യം ഇന്ത്യൻ പൈതൃക സ്മാരകങ്ങളെപ്പറ്റിയുള്ള ജനങ്ങളുടെ വർദ്ധിപ്പിക്കുക എന്നതാണ്.
പ്രധാനമായും നാല് തൂണുകളെ അടിസ്ഥാനമാക്കിയാണ് ഈ തുടക്കം - “ സേവ് മൂവ്, ഹാപ്പി മൂവ്, ഗ്രീൻ മൂവ്, ഈസി മൂവ്”, ഇതിൽത്തന്നെ ഹാപ്പി മൂവ് ഒരു സുരക്ഷിതമായ സന്തുഷ്ട്ടമായ ലോകം സൃഷ്ട്ടിക്കുകയെന്ന ഹ്യൂണ്ടായുടെ ശ്രമങ്ങളുടെ പ്രധാന ഭാഗമാണ്.
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്‌ടർ ശ്രി. വൈ . കെ കൂ പറഞ്ഞു, “ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുകയും വിസ്വസിക്കുകയും ചെയ്യുന്ന ഒരു കാർ ബ്രാൻഡ് എന്ന നിലയിൽ പൈതൃകത്തിന് നമ്മുടെ ജീവിതത്തിൽ എത്ര സ്ഥാനമുണ്ടെന്ന് മനസ്സിലാക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കല ഒരു പരമ്പരാകത സ്വത്താണ് അതിന് പ്രായഭേതമന്യേ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വളരെയധികം സ്ഥാനമുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ലോകത്തെല്ലായിടത്തും പ്രജോദനവും മികച്ച ജീവിത സാഹചര്യങ്ങളും നൽകണമെന്ന ലക്ഷ്യത്തോടെ ഹ്യൂണ്ടായ് ഒരുക്കുന്ന ഗ്ലോബൽ പ്രോഗ്രാമാണ് ഹാപ്പി മൂവ്. ഇന്ത്യൻ പൈതൃക സ്മാരകങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുന്നതിനായി ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുമായും (എ എസ് ഐ) ചേർന്നാണ് ഞങ്ങൾ ഇത് സംഘടിപ്പിക്കുന്നത്.
ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ ഒരു ഔദ്യോഗീയ വാക്താവ് പറഞ്ഞു “ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള ഈ തുടക്കം സ്വാഗതാർഹമാണ്. പൈതൃക സ്മാരകങ്ങളെപ്പറ്റിയുള്ള അവബോധം ജനങ്ങൾക്ക് ഉണ്ടാക്കേണ്ടത് ഇപ്പോഴത്തെ സമൂഹത്തിൽ വളരെ അത്യാവശ്യമാണ്.
ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും പദ്ധതി എത്തുവാനായി ചാണക്യ പുരിയിലെ സർവോദയ സ്കൂളുകൾ, ധര്യഗൻജ്, മെഹ്‌റോളി, ഐ എൻ എ കോളനി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വളന്റിയർമ്മാർ പ്രോഗ്രാം നടത്തും. സ്കൂൾ പരിസരം ക്ലീൻ ചെയ്യുക, സ്കൂൾ മതിൽ ഡിസൈൻ ചെയ്യുക, പൂന്തോട്ടം നന്നാക്കുക എന്നിവയ്ക്കൊപ്പം പഠനത്തിനനുയോജ്യമായ രീതിയിൽ ഷൂളും പരിസരവും ഡിസൈൻ ചെയ്യുന്ന മത്സരങ്ങൾ തുടങ്ങിയ അടങ്ങിയതായിരിക്കും പ്രോഗ്രാം.