• English
  • Login / Register

ഹ്യുണ്ടായ് അയോണിക് 5 ഇന്ത്യയിൽ നിന്നും പിൻ‌വലിക്കുന്നു, ഈ നടപടി 1,700 യൂണിറ്റുകളെ ബാധിച്ചേക്കാം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 100 Views
  • ഒരു അഭിപ്രായം എഴുതുക

ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ (ICCU) പ്രശ്‌നത്തെ തുടർന്നാണ് അയോണിക് 5 തിരിച്ചുവിളിച്ചത്.

  • ലോഞ്ച്  അവസരം മുതൽ ഏപ്രിൽ 2024 വരെ നിർമ്മിച്ച യൂണിറ്റുകളെയാണ് ഇത് ബാധിച്ചത് 

  • EV-യുടെ അവശ്യ ഇലക്ട്രോണിക് ഘടകങ്ങളെ പവർ ചെയ്യുന്ന 12V ബാറ്ററി ഡിസ്ചാർജ് ചെയ്യാൻ  ഈ അപാകത കാരണമാകുന്നു.

  •  ഹ്യൂണ്ടായ് അയോണിക്  5 ഉടമകൾ തങ്ങളുടെ വാഹനം EV പരിശോധിക്കുന്നതിനായി അടുത്തുള്ള ഹ്യൂണ്ടായ്-അംഗീകൃത വർക്ക്‌ഷോപ്പിലേക്ക് എത്തിക്കേണ്ടതാണ്.

  •  അപാകതയുള്ള ഭാഗം കണ്ടെത്തിയാൽ സൗജന്യമായി മാറ്റി നൽകുന്നു.

  •  ഈ മോഡൽ 72.6 kWh ബാറ്ററിയാണ്  ഉപയോഗിക്കുന്നത്, 631 കിലോമീറ്റർ വരെ ARAI ക്ലെയിം ചെയ്ത റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

  • അയോണിക്  5 ന്റെ വില 46.05 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം ഡൽഹി).

2023 ജനുവരിയിൽ ഹ്യുണ്ടായ് അയോണിക് 5 ഇന്ത്യൻ വിപണിയിൽ പൂർണ്ണമായും നോക്കട് ഡൗൺ (CKD) ആയി അല്ലെങ്കിൽ പ്രാദേശികമായി അസംബിൾ ചെയ്യാവുന്ന യൂണിറ്റായി അവതരിപ്പിച്ചു. നിലവിൽ ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിൽ (ICCU) ഉണ്ടായേക്കാവുന്ന പ്രശ്‌നം കാരണമാണ് അയോണിക് 5 ഇലക്ട്രിക് SUVയുടെ 1,744 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതെന്ന് വാഹന നിർമ്മാതാവ് പ്രഖ്യാപിച്ചു. ലോഞ്ച് ചെയ്ത സമയം മുതൽ 2024 ഏപ്രിൽ വരെ നിർമ്മിച്ച എല്ലാ യൂണിറ്റുകളെയും ഈ പിൻവലിക്കൽ ബാധിക്കും.

എന്താണ് ICCU?

Hyundai Ioniq 5 Tracking

ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റ് (ICCU) പ്രധാന ബാറ്ററി പാക്കിന്റെ ഉയർന്ന വോൾട്ടേജിനെ 12V ബാറ്ററി (സെക്കൻഡറി ബാറ്ററി) ചാർജ് ചെയ്യാൻ അനുയോജ്യമായ കുറവ് വോൾട്ടേജ് നിലയിലേക്ക് മാറ്റുന്ന ഒരു കൺട്രോളറായി പ്രവർത്തിക്കുന്നു. V2L (വാഹനം-ടു-ലോഡ്) പ്രവർത്തനം വഴി കാറുമായി ബന്ധിപ്പിച്ചിട്ടുള്ള അനുബന്ധ ഉപകരണങ്ങൾ  പവർ ചെയ്യാനും ICCU സഹായിക്കുന്നു. ICCU യൂണിറ്റിലെ ഒരു അപാകത, 12V ബാറ്ററിയുടെ ഡിസ്‌ചാർജിന് കാരണമായേക്കാം, ഇത് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്പീക്കറുകൾ, ക്ലൈമറ്റ് കൺട്രോൾ പോലെയുള്ള EV-യുടെ അവശ്യ ഇലക്ട്രോണിക് ഘടകങ്ങളെ പവർ ചെയ്യുന്നു.

ഉടമകൾ എന്താണ് ചെയ്യേണ്ടത്?

ഹ്യൂണ്ടായ് അയോണിക് 5 ഉടമകൾ അവരുടെ കാർ അവരുടെ അടുത്തുള്ള ഹ്യുണ്ടായ് അംഗീകൃത വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയും പ്രസ്തുത ഭാഗം പരിശോധിപ്പിക്കുകയും ചെയ്യേണ്ടതാണ്. വാഹന പരിശോധന ഷെഡ്യൂൾ ചെയ്യുന്നതിന് വാഹന നിർമ്മാതാവ് ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെടുന്നതാണ്. ഈ ഭാഗത്തിന് തകരാർ കണ്ടെത്തിയാൽ, ഉപഭോക്താക്കൾക്ക് അധിക പണച്ചെലവ് വരത്തെ രീതിയിൽ അത് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.

ഇതും പരിശോധിക്കൂ: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5EV ചാർജറുകൾ

അയോണിക് 5-നെ കുറിച്ച് കൂടുതൽ

ഹ്യുണ്ടായ് അയോണിക് 5 ഇന്ത്യയിൽ ഒരൊറ്റ ബാറ്ററി പാക്ക് ഓപ്ഷനിൽ ലഭ്യമാകുന്ന വാഹന മോഡലാണ്, അതിന്റെ സവിശേഷതകൾ ഇനിപറയുന്നതാണ്:

 

ബാറ്ററി പാക്ക് 

72.6 kWh

 

പവർ 

217 PS

 

ടോർക്ക് 

350 Nm

 

ക്ലെയിം ചെയ്ത റേഞ്ച്

631 km

Hyundai Ioniq 5 Interior

ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ (ഒന്ന് ഇൻഫോടെയ്ൻമെൻ്റിനും മറ്റൊന്ന് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്ക്കും), വയർലെസ് ഫോൺ ചാർജർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളാണ് അയോണിക്  5 ൽ ഉൾപ്പെടുത്തുന്നത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ഇതിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇതും പരിശോധിക്കൂ: എങ്ങനെ നിങ്ങളുടെ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാർ എങ്ങനെ ഇലക്ട്രിക് ആക്കാം: നടപടികൾ, നിയമസാധുത, ആനുകൂല്യങ്ങൾ, ചെലവുകൾ

വിലയും എതിരാളികളും

46.05 ലക്ഷം രൂപയാണ് ഹ്യൂണ്ടായ് അയോണിക്  5 ന്റെ വില (എക്സ്-ഷോറൂം പാൻ ഇന്ത്യ). ഇത് BYD സീൽ, കിയാ EV6 എന്നിവയോട് കിടപ്പിടിക്കുന്നു, വോൾവോ XC40 റീചാർജിന് താങ്ങാനാവുന്ന ഒരു ബദലായും ഇതിനെ കണക്കാക്കാം.

കൂടുതൽ വായിക്കൂ: ഹ്യൂണ്ടായ് അയോണിക് 5 ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Hyundai ഇയോണിക് 5

1 അഭിപ്രായം
1
D
dr indu renjith
Aug 19, 2024, 11:14:43 AM

My ioniq 5 brought on April electric system issue started in June past 2months the vehicle is at service centre....they are not ready to replace instead they just initiating battery change.

Read More...
    മറുപടി
    Write a Reply
    Read Full News

    explore കൂടുതൽ on ഹുണ്ടായി ഇയോണിക് 5

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    ×
    We need your നഗരം to customize your experience