Login or Register വേണ്ടി
Login

ഹ്യൂണ്ടായ് അവതരിപ്പിക്കുന്നു അയണിക്ക് - ഇലക്‌ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ്, ഹൈബ്രിഡ് പവർ ട്രെയിൻസ് എന്നീ മൂന്ന്‌ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ കാർ.

published on dec 09, 2015 04:15 pm by raunak

ജയ്‌പൂർ:

ഹ്യൂണ്ടായ് മോട്ടോഴ്‌സ് തങ്ങളുടെ പുതിയ അൾട്ടർനേട്ടിവ് ഫ്യുവൽ വെഹിക്കിളിന്റെ പേരും വിശദാംശങ്ങളും പുറത്തുവിട്ടു. ‘അയണിക്ക്' എന്നു പേരിട്ടിരിക്കുന്ന വാഹനം ഒറ്റ ബോഡി ടൈപ്പിൽ മൂന്നു ഇന്ധന ഓപ്‌ഷനുകളുമായെത്തുന്ന ലോകത്തെ ആദ്യത്തെ വാഹനമായിരിക്കും, ഇലക്‌ട്രിക്, ഗാസൊലിൻ/ ഇലക്‌ട്രിക് ഹൈബ്രിഡ്, ഗാസൊൻലിൻ എലക്‌ട്രിക് ഹൈബ്രിഡ് പവർ ട്രെയിൻസ് എന്നിവയാണവ. അടുത്ത മാസം കൊറിയൻ വിപണിയിലായിരിക്കും ഹ്യൂണ്ടായ് അയണിക്ക് ആദ്യം ഇറങ്ങുക. പിന്നീട് 2016 മാർച്ചിൽ ന്യൂയോർക്ക് മോട്ടോർഷോയിലൂടെ അമേരിക്കയിലും, ജനീവ മോട്ടോർഷോയിലൂടെ യൂറോപ്പിലും വാഹനം എത്തും.

നിർമ്മിച്ചിരിക്കുന്ന മൂലകങ്ങളിൽ നിന്ന്‌ പ്രേരണ ഉൾക്കൊണ്ട് നൽകിയ പെരാണ്‌ അയോണിക്ക് എന്ന്‌ ഹ്യൂണ്ടായ് പറഞ്ഞു. ഒരു ‘അയോൺ' എന്നാൽ വൈദ്യുത ചാർജുള്ള ആറ്റമെന്നാണ്‌ അർത്ഥം, ഇതു സ്സ്ജിപ്പിക്കുന്നത് മികച്ച രീതിയിൽ സംയോജിപ്പിച്ച വാഹനത്തിന്റെ ഇലക്‌ട്രിഫൈഡ് പവർട്രെയ്‌നുകളെയാണ്‌. പേരിന്റെ രണ്ടാം ഭാഗം സൂചിപ്പിക്കുന്നത് ഹ്യൂണ്ടായുടെ അതുല്യമായ വാഗ്‌ദാനമാണീ വാഹനം എന്നാണ്‌. അവസാനത്തെ ക്യു വാഹനത്തിന്റെ ലോഗോയിലും പതിപ്പിച്ചിട്ടുണ്ട്, വാഹനത്തോടുള്ള മികച്ച പുത്തൻ സമീപനത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്.

യൂണ്ടായ് അയൊണിക്കിനൊപ്പം മത്സരിക്കുക ലോകത്തിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള ഹൈബ്രിഡ് കാറായ 2016 ടൊയോറ്റ പ്രി​‍ൂസ് ആണ്‌. (ടൊയോറ്റ പ്രിയസിനെപ്പറ്റി കൂടുതൽ വായിക്കു). പുതിയ പ്രിയസിനെപ്പോളെതന്നെ അയൊണിക്കും കാഴ്ച്കയിൽ സാധാരണ കാറുകളെപ്പോലെ തന്നെയാണെന്ന്‌ ടീസർ ഇമേജിൽ നിന്ന്‌ വ്യക്‌തമാണ്‌. വാഹനം നിർമ്മിച്ചിട്ടുള്ളത് മൂന്ന്‌ പവർട്രെയിനുകളും കൈകാര്യം ചെയ്യാൻ വേണ്ടി പ്രത്യേകം നിർമ്മിച്ച പുതിയ പ്ലാറ്റ്ഫോമിലാണേന്നും ഈ കൊറിയൻ നിർമ്മാതാക്കൾ വ്യക്‌തമാക്കി.

r
പ്രസിദ്ധീകരിച്ചത്

raunak

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ