ഹ്യൂണ്ടായ് ഇന്ത്യ ഒക്‌ടോബറിലെ ഏറ്റവും കൂടുതൽ വിറ്റുവരവ് രജിസ്‌റ്റർ ചെയ്‌തു; വിപണന വേഗം കൈവിടാതെ ക്രേറ്റ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് രാജ്യത്ത് ആരംഭിച്ചതിനുശേഷമുള്ള എക്കാലത്തെയും മികച്ച ആഭ്യന്തര വിറ്റുവരവ് കഴിഞ്ഞ മാസം രേഖപ്പെടുത്തി. ഈ കൊറിയൻ വാഹന നിർമ്മാതാക്കൾ 47,015 യൂണിറ്റ് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുകയും 14,777 യൂണിറ്റ് കയറ്റുമതി ചെയ്യുകയും ചെയ്‌തു. രണ്ടും ചെരുമ്പോൾ ഏതാണ്ട് 61,792 യൂണിറ്റോളം വിറ്റുവരവാകും.
എച്ച് എം ഐ എല്ലിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് സി വി പി ശ്രി രാകേഷ് ശ്രീവാസ്തവ പറഞ്ഞു “47,015 യൂണിറ്റുകളുമായി എക്കാലത്തെയും മികച്ച വിൽപ്പനയാണ് ഹ്യൂണ്ടായ് നേടിയിരിക്കുന്നത്, 14,079 യൂണിറ്റ് വിൽപ്പനയോടെ ഐ 10 എക്കാലത്തെയും മികച്ച നേട്ടം കൈവരിച്ചപ്പോൾ മറ്റു പുത്തൻ പ്രീമിയം മോഡലുകളായ എലൈറ്റ് ഐ 20/ആക്‌ടീവ്, ക്രെറ്റ എന്നിവ ചേർന്ന് 18,244 യൂണിറ്റ് വിൽപ്പനയും നേടി. വർദ്ധിച്ചു വരുന്ന ആവശ്യകതയും വാഹനം ലഭിക്കനുള്ള കാലതാമസവും കണക്കിലെടുത്ത് ഞങ്ങൾ നിർമ്മാണം പരമാവധി വെഗത്തിലാക്കിയിരിക്കുകയാണ്. വരും മാസങ്ങളിലും വാഹനങ്ങളുടെ ഈ വിൽപ്പന വേഗത ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്” .
ലോഞ്ച് ചെയ്തതിന് ശേഷം ഗ്രാൻഡ് ഐ 10 ആണ് ഏറ്റവും കൂടുതൽ യൂണിറ്റുകൾ വിൽപ്പന നേടിയതെങ്കിലും എലൈറ്റ് ഐ20 യും ക്രേറ്റയും ശക്തമായ വിൽപ്പന നിരക്കോടെ മുൻ നിരയിലുണ്ട്. ജൂലയിലാണ് ക്രേറ്റ അവതരിപ്പിച്ചത് , ഈ കോംപാക്‌ട് എസ് യു വിയുടെ 7,000 യൂണിറ്റുകളാണ് പ്രതിമാസം ഹ്യൂണ്ടായ് വിറ്റഴിക്കുന്നത്. എലൈറ്റ് ഐ 20/ ആക്‌ടീവിന്റെ കാര്യമെടുത്താൽ, പ്രതിമാസം 10,000 യൂണിറ്റിനു മുകളിലാണ് ഈ ഹാച്ചിന്റെ വിൽപ്പന. പോരാത്തതിന് ക്രേറ്റയുടെയും ഐ 20 ക്ലാനിന്റെയും വിലയും നിർമ്മാതാക്കൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.