ഹ്യൂണ്ടായ് ഇന്ത്യ ത ങ്ങളുടെ ഇരുപതാം സൌജന്യ കാര്‍ കെയര്‍ ക്ളിനിക് തുറന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് "സൌജന്യ കെയര്‍ ക്ളിനിക്കിന്‍റ്റെ" ഇരുപതാം പതിപ്പ് തുടങ്ങി. രാജ്യത്തൊട്ടാകെ പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാം നവംബര്‍ 2 2015 ന് അവസാനിക്കും. വാഹന നിര്‍മ്മാതാക്കള്‍ സംഘടിപ്പിക്കുന്ന ക്യാംപ് രാജ്യത്തുടനീളം ഏതാണ്ട് 1,150 സര്‍വീസ് സെന്‍റ്ററുകളീല്‍ വ്യാപിച്ചിരിക്കുന്നു, ഇത് കൂടുതല്‍ ഉപഭോഗ്‌താക്കളിലേക്കെത്തിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്.
സമഗ്രമായ 90 പോയിന്‍റ്റ് ചെക്കിന് പുറമെ സ്പെയര്‍ പാര്‍ട്ട്സ്, ലേബര്‍ ചാര്‍ജ്, തിരഞ്ഞെടുത്ത അസ്സസ്സറീസ് പിന്നെ മറ്റു പല സര്‍വീസുകളിലും വന്‍പിച്ച ഡിസ്കൌണ്ട് ലഭ്യമാക്കി ആളുകളെ ആകര്‍ഷിക്കാനാണ് കമ്പനിയുടെ ശ്രമം.
ഇരുപതാം ഫ്രീ കാര്‍ കെയര്‍ ക്ളിനിക് വിളംബരം ചെയുന്ന വേളയില്‍ സെയില്‍സ് & ആന്‍ഡ് മാര്‍ക്കറ്റിങ്ങിന്‍റ്റെ വി പി ശ്രി രാകേഷ് ശ്രീവാസ്തവ പറഞ്ഞു " ഉപഭോഗ്‌താക്കളുടെ കൂടി വരുന്ന ആവശ്യ്കതകള്‍ മനസ്സിലാക്കുക എന്ന തത്ത്വത്തില്‍ ഹ്യൂണ്ടായ് ഉറച്ചു വിശ്വസിക്കുന്നു. ഹ്യൂണ്ടായ് ഫ്രീ കാര്‍ കെയര്‍ സര്‍വീസിന് മികച്ച പ്രതികരണമാണ് രാജ്യത്തെല്ലായിടത്തുനിന്നും എപ്പോഴും ലഭിക്കാറുള്ളത്, ഇത്തവണയും ഉപഭോഗ്‌താക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. എല്ലാ കസ്റ്റമേഴ്സിന്‍റ്റെയും ലൈഫ് ടൈം പാര്‍ട്ണര്‍ ആകുന്നതിനോടൊപ്പം കഴിയാവുന്ന എല്ലാ മാധ്യമങ്ങളിലൂടെയും പ്രീമിയം ഹ്യൂണ്ടായ് അനുഭവം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഹ്യൂണ്ടായ് കെയര്‍ മൊബൈല്‍ ആപ്പ്ളിക്കേഷനിലൂടെയൊ കസ്‌റ്റമര്‍ കെയര്‍ വെബ്സൈറ്റിലൂടെയൊ സര്‍വീസ് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
0 out of 0 found this helpful